തുടർച്ചയായ പത്താം ദിവസവും പെട്രോളിന്റെ വില ലിറ്ററിന് 47 പൈസയും ഡീസലിന്റെ വില ലിറ്ററിന് 57 പൈസയും ഉയർന്നു. ഈ 10 ദിവസങ്ങളിൽ പെട്രോൾ വില ലിറ്ററിന് 5.45 രൂപയും ഡീസൽ വില ലിറ്ററിന് 5.8 രൂപയുമാണ് (ഡൽഹി നിരക്ക്) വർദ്ധിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ഇന്നത്തെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 60 പൈസ കൂടി 78.45 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 51 പൈസ ഉയർന്ന് 71.89 രൂപയായി. കോഴിക്കോട് പെട്രോളിന് 42 പൈസ കൂടി 77.29 രൂപയും ഡീസലിന് 49 പൈസ ഉയർന്ന് 71.59 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 59 പൈസ ഉയർന്ന് 76.98 രൂപയും ഡീസലിന് 68 പൈസ ഉയർന്ന് 71.27 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വില വീണ്ടും ഉയരുമോ?
ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് റെക്കോർഡ് താഴ്ന്ന നിലയായ ബാരലിന് 20 ഡോളറിൽ നിന്ന് ഉയർന്നു. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം എക്സൈസ് തീരുവ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും ഏകദേശം 8 രൂപ നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ, കുറവ് പരിഹരിക്കുന്നതിന് അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി - 76.73 രൂപ
- ഗുഡ്ഗാവ് - 75.41 രൂപ
- മുംബൈ - 83.62 രൂപ
- ചെന്നൈ - 80.37 രൂപ
- ഹൈദരാബാദ് - 79.65 രൂപ
- ബെംഗളൂരു - 79.22 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 75.19 രൂപ
- ഗുഡ്ഗാവ് - 67.96 രൂപ
- മുംബൈ - 73.75 രൂപ
- ചെന്നൈ - 73.17 രൂപ
- ഹൈദരാബാദ് - 73.49 രൂപ
- ബെംഗളൂരു - 71.49 രൂപ
ഗുജറാത്തിലെ വില
കോവിഡ് ലോക്ക്ഡൌൺ സമയത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വാറ്റ് വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ ഇന്ധന നിരക്ക് ലിറ്ററിന് 2 രൂപ അധികമായി ഉയർന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ പെട്രോൾ, ഡീസൽ വിലകൾ കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications