ഇനി പൊന്നും വില കൊടുത്ത് വാങ്ങാൻ ആവില്ല. സംസ്ഥാനത്തെ സ്വർണ വില താഴേക്കില്ലാ. ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയർന്നു. റെക്കോർഡിൽ നിന്നും റെക്കോഡിലേക്ക്. ഇന്ന് ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർദ്ധിച്ചു. ഈ ദീപാവലിക്ക് ഗംഭീരം വളർച്ചയാണ് ഈ മൂന്ന് ദിവസം കൊണ്ട് സംഭവിച്ചത്. ഇന്നലെ ഒരു ഗ്രാമിന് 65 രൂപയായിരുന്നു വർദ്ധിച്ചത്. ഈ ദീപാവലി ദിവസവും വിലക്കയറ്റം വന്നത് സാധാരണക്കാരനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,455 രൂപയായി. ഇന്നലെ 7440 രൂപയായിരുന്നു. ഇന്ന് മാത്രം 15 രൂപ വർദ്ധിച്ചു. 120 രൂപ വർദ്ധിച്ച് പവന് 59,640 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വർണത്തിന്റെ വില മുന്നോട്ട് കുതിച്ചത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ വിലക്കും മുകളിലേക്ക് ഇന്നും വില ഉയർന്നു. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 74,550 രൂപ വേണം. ഒന്ന് ആശ്വസിക്കാൻ പോലും വകയില്ലാത്ത വിലക്കയറ്റമാണ് ഈ മൂന്ന് ദിവസം കൊണ്ടുണ്ടായത്.

വില കുറഞ്ഞിട്ടില്ല.....
സ്വർണ വില ഇന്നും കുറയാതെ മുകളിലേക്ക്. ഇങ്ങനെ പോയാൽ സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനിയവുമോ? ഈ പൊള്ളുന്ന വിലക്കയറ്റം വലിയ പ്രതിസന്ധിയാവുന്നു. വെറും 360 രൂപ വർദ്ധിച്ചാൽ 60,000 എന്ന റെക്കോർഡ് വിലയിലേക്ക് പവന്റെ വില എത്തും. ഏത് ദിവസനും അത്തരമൊരു ഉയർച്ച സംഭവിച്ചേക്കാം.
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ വില നോക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,000 രൂപക്കു മുകളിൽ കണക്കാക്കണം. ഏകദേശം 64,555 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഈ വില വ്യത്യാസത്തിനു കാരണം ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് എന്നീ ഘടകങ്ങളാണ്. 3 ശതമാനമാണ് ജി.എസ്.ടി. അതായത് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് (53.10 രൂപ) ഹോൾമാർക്ക് ചാർജ്. ഇതിനൊപ്പം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ സ്വർണവിലയേക്കാളും അധിക വില നൽകണം.
ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യസ്തമാണ്. സാധാരണയായി 5-30 വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഈ കണക്ക് പ്രകാരം ഒരു ഗ്രാം സ്വർണാഭരണത്തിന് 8,069 രൂപയെങ്കിലും നൽകണം. ഇനി വരാനിരിക്കുന്നത് വിവാഹ സീസണാണ്. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം എടുക്കുന്നവരെ കണ്ണീരിലാഴ്ത്തിയ വിലക്കയറ്റമാണ് ഇത്.
വില കൂടിയതിന് കാരണം...
ഇന്നത്തെ വിലക്കയറ്റത്തിനു കാരണം രാജ്യാന്തര വിലയിലെ വർദ്ധനവാണ്. രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2,789.87 ഡോളറായി മാറി. യു.എസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നിട്ടില്ല. അതിനു മുന്നോടിയായിട്ടാണ് കേരളത്തിലെ വിലക്കയറ്റം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അനിശ്ചിതത്വം, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, യുഎസിലെ തൊഴിലില്ലായ്മ വർധന, മധ്യേഷ്യയിലെ സംഘർഷം എന്നീ ഘടകങ്ങളാണ് മറ്റു കാരണങ്ങൾ.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications