സ്വർണ വില കൂടിയും കുറഞ്ഞും മാറി മറയുന്നു. ഇന്ന് സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇന്നലെ അപ്രതീക്ഷിതമായി വില വർദ്ധിച്ചു, എന്നാൽ ഇന്ന് വില കുറയുകയും ചെയ്തു. ഗ്രാമിന് ഇന്നലെ 85 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത്. ഇന്ന് വില കുറഞ്ഞതോടെ ആഭരണപ്രേമികൾക്കെല്ലാം ഏറെ സന്തോഷിക്കാം.
ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7275 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 58200 രൂപയുമായി. ഇന്നലെ ഒരു പവന്റെ വില 58280 രൂപയായിരുന്നു. ഇന്നത്തെ വില അനുസരിച്ച് 10 പവൻ വാങ്ങാൻ 72750 രൂപയാവും. ഇന്നലെ രേഖപ്പെടുത്തിയ വിലക്കയറ്റം നോക്കുമ്പോൾ ഇന്ന് നേരിയ മാറ്റം മാത്രമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ 80 രൂപയുടെ വ്യത്യാസം ചെറുതല്ല. ഇതിനു മുന്നേ വില കുറഞ്ഞത് നവംബർ 7ന് ആയിരുന്നു.
ആശ്വസിക്കാം.....
നവംബറിൽ പൊതുവേ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 7നാണ് സ്വർണ വില ഏറ്റവും കുറഞ്ഞത്. നവംബർ 1 മുതൽ ഇന്ന് വരെ സ്വർണം ഗ്രാമിന് ഏകദേശം 185 രൂപയാണ് കുറഞ്ഞത്. ഒക്ടോബർ പകുതിയായതോടെ സ്വർണം വമ്പൻ കുതിപ്പായിരുന്നു എങ്കിൽ നവംബറിൽ സ്വർണവില ആശ്വസിക്കാം.

ആഭരണം വാങ്ങാൻ...
ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 63,000 രൂപ കൊടുക്കണം. ഒരു ഗ്രാം ആഭരണത്തിന് 7875 രൂപയും വരും. ഇന്നത്തെ സ്വർണ വിലയേക്കാൾ ആഭരണത്തിന് വില കൂടാൻ കാരണം 3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയാണ്. ഇവ മൂന്നിന്റെയും ചാർജ് ഈടാക്കുമ്പോൾ ഇത്രയും രൂപ വർദ്ധിക്കുന്നു. പ്രധാനമായും പണിക്കൂലിയിലെ വ്യത്യാസമാണ് ആഭരണ വില കൂടാൻ കാരണം.
അത് ഓരോ ജ്വല്ലറിയിലും വ്യത്യസ്തമായിരിക്കും. സാധാരണയായി 5-10 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പവൻ സ്വർണാഭരണത്തിന് 63,000 രൂപ വേണ്ടി വരുമെന്ന് കണക്കാക്കാം.
വില കുറഞ്ഞു....
സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. രാജ്യാന്തരവിലയിലെ ചലനം കേരളത്തിലെ സ്വർണ വിലയേയും കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ന് 13 ഡോളറോളം താഴേക്ക് വീണ് 2,684 ഡോളറിലെത്തി. ഇതോടെയാണ് കേരളത്തിലെ സ്വർണ വിലയിൽ ഇടിവ് ഉണ്ടായത്. നിലവിലെ നിരീക്ഷണങ്ങൾ പ്രകാരം ഡോളർ ഇൻഡെക്സ് ഉയർന്നാൽ മാത്രമേ സ്വർണ വില ഇനിയും താഴേക്ക് മൂക്ക് കുത്തി വീഴുകയുള്ളൂ.
ഈ കണക്കുകൾ പ്രകാരം മുന്നോട്ട് പോയാൽ സ്വർണ വിലയിൽ കാര്യമായ പ്രതിസന്ധി ഉണ്ടാവില്ല. എന്നാൽ ഔൺസിന് 3000 ഡോളർ എത്തിയാൽ സ്വർണ വില പവന് 75000 രൂപയ്ക്ക് മുകളിലേക്ക് കുതിക്കും.
ഇപ്പോൾ ബുക്ക് ചെയ്യാം...
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. അതിനാൽ ഇന്ന് തന്നെ സ്വർണാഭരണം വാങ്ങാം. അല്ലെങ്കിൽ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം ഇന്ന് തന്നെ ബുക്ക് ചെയ്യാം. ഈ നവംബറിൽ കൂടിയും കുറഞ്ഞും സ്വർണവില ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ബുക്ക് ചെയ്താൽ ഇന്നത്തെ വിലയ്ക്ക് ആഭരണം വാങ്ങാം.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
