വമ്പൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു. അപ്രതീക്ഷിത വിലക്കുറവ് ആഭരണപ്രേമികൾക്കെല്ലാം ഏറെ സന്തോഷിക്കാം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7200 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 7365 രൂപയായിരുന്നു.
ഇന്നത്തെ വില
ഇന്ന് വില കുത്തനെ കുറഞ്ഞു. സ്വർണം ഗ്രാമിന് ഇന്നത്തെ വില 7200 രൂപയായി. പവന് 1320 രൂപ കുറഞ്ഞ് 57,600 രൂപയായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 72000 രൂപ വേണം. നവംബറിൽ കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല. എന്നാൽ ഇന്നലെ നേരിയ തോതിൽ വിലക്കയറ്റം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അതിലേറെ വിലക്കുറവും വന്നു. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഒക്ടോബർ 18 ന് ശേഷം ഇന്നാണ് ഗ്രാമിന്റെ വില 7200 ൽ നിൽക്കുന്നത്.
സന്തോഷിക്കാം....
ഏറെ നാളിനു ശേഷം കുത്തനെ വിലക്കിഴിവ് ഉണ്ടായി. സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ജൂലൈയിൽ കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതോടെ സ്വർണവിലയിൽ 4000 രൂപയോളം കുറഞ്ഞിരുന്നു. അതിനു ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടായ ഏറ്റവും വലിയ വിലയിടിവ് ഇന്നാണ് രേഖപ്പടുത്തിയത്.
സ്വർണ വിലയും സ്വർണാഭരണ വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കാരണം 3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നീ ഘടകങ്ങൾ വരുമ്പോൾ ആഭരണ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടാവും. എന്നാൽ പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യസ്തമായതിനാൽ ചില മാറ്റങ്ങൾ വരും. സാധാരണയായി 5-10 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. എങ്കിൽ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,350 രൂപ കൊടുക്കണം.

നവംബർ 1 മുതൽ സ്വർണവിലയിൽ കാര്യമായ കുതിപ്പ് ഉണ്ടായിട്ടില്ല. ഇനിയും വലി കുറഞ്ഞാൽ ഒക്ടോബർ മാസത്തേക്കാൾ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ സാധിക്കും.
സ്വർണ വില മൂക്ക് കുത്തി....
ഇന്നലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നു. മാത്രമല്ല ക്രിപ്റ്റോകറൻസികൾക്ക് റെക്കോർഡ് വളർച്ചയുണ്ടായതും രാജ്യാന്തര തലത്തിൽ സ്വർണ വില മൂക്ക് കുത്തി വീഴാൻ കാരണമായി. ക്രിപ്റ്റോ, ഡോളർ, ബോണ്ട്, യുഎസ് ഓഹരി വിപണി എന്നിവ വമ്പൻ കുതിപ്പിലാണ്. ഇതോടെ സ്വർണ നിക്ഷേപങ്ങൾക്ക് കാര്യമായ വീഴ്ച വന്നു. അതും സ്വർണ വില കുറയാൻ ഇടയാക്കി. യു.എസ് തിരഞ്ഞെടുപ്പ് സ്വർണ വിലയിൽ കാര്യമായ ചാഞ്ചാട്ടം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോൾ ബുക്ക് ചെയ്യാം...
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ ഇടിവുണ്ടായതിനാൽ ഇന്ന് തന്നെ സ്വർണം വാങ്ങാം. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ സ്വർണം ബുക്ക് ചെയ്യൂ. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഇന്നാണ് ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് എന്നതും വലിയ പ്രത്യേകതയാണ്. അതിനാൽ ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്താൽ നല്ല ലാഭം ഉറപ്പാക്കാം.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications