കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഇന്നും സ്വര്‍ണ വില പവന് വില 37,800 രൂപയാണ്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ പവന് 37,800 രൂപയായിരുന്നു സ്വര്‍ണത്തിന് വില. 4,725 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 51016 രൂപയിലെത്തി. വെള്ളി വില 1.4 ശതമാനം ഉയർന്ന് കിലോഗ്രാമിന് 63,769 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വിലയും വെള്ളി വിലയും യഥാക്രമം 1.2 ശതമാനവും 4 ശതമാനവും ഉയർന്നു. ആഗോള വിപണിയിൽ, സ്വർണ വില ഇന്ന് താഴ്ന്ന നിലയിലാണ്. ശക്തമായ യുഎസ് ഡോളറും യുഎസ് ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അനിശ്ചിതത്വവും സ്വർണ്ണത്തിന്മേൽ സമ്മർദ്ദം ചെലുത്തി.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,925.29 ഡോളറിലെത്തി. ഡോളർ സൂചിക 0.07 ശതമാനം ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 25.02 ഡോളറിലും പ്ലാറ്റിനം 1 ശതമാനം ഇടിഞ്ഞ് 876.80 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,435.35 ഡോളറിലും എത്തി.
ഈ വർഷം
ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും സെൻട്രൽ ബാങ്കുകളുടെയും ഉത്തേജക നടപടികൾ കാരണം ഓഗസ്റ്റിൽ ഉയർന്ന നിരക്കിൽ എത്തിയ സ്വർണ വില പിന്നീട് കുറഞ്ഞു. എന്നിരുന്നാലും ഇന്ത്യയിൽ ഈ വർഷം ഇതുവരെ സ്വർണ വില 29 ശതമാനം ഉയർന്നു. ഓഗസ്റ്റിൽ ഇന്ത്യയിലെ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 56,200 രൂപയിലെത്തിയിരുന്നു.
സോവറിൻ ഗോൾഡ് ബോണ്ട്
ഉത്സവ സീസണിന് മുന്നോടിയായി, സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇന്ന് സബ്സ്ക്രിപ്ഷനായി തുറന്നു. സർക്കാരിനുവേണ്ടിയുള്ള റിസർവ് ബാങ്കിന്റെ സ്വർണ ബോണ്ടിന് ഒരു ഗ്രാമിന് 5,051 രൂപയാണ് നിരക്ക്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മീഡിയം വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഒക്ടോബർ 16 വരെ സ്വർണ ബോണ്ട് വാങ്ങാവുന്നതാണ്. ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
