കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ അതേ വിലയ്ക്ക് തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 36720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4590 രൂപയാണ് നിരക്ക്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ് ഇന്നലെ മുതൽ കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
കഴിഞ്ഞ മാസത്തെ വില
കേരളത്തിൽ കഴിഞ്ഞ മാസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നു. നവംബറിലെ ആദ്യ ആഴ്ച്ചകളിൽ 38880 രൂപ വരെ ഉയർന്ന സ്വർണ വില നവംബർ അവസാനമായപ്പോഴേയ്ക്കും 35760 രൂപയായി കുറഞ്ഞു. വെറും ആഴ്ച്ചകൾക്കുള്ള 3000 രൂപയിലധികം കുറവാണ് സ്വർണ വിലയിലുണ്ടായത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില നേരിയ തോതിൽ ഉയർന്നു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഫെബ്രുവരിയിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.15 ശതമാനം ഉയർന്ന് 49,149 രൂപയിലെത്തി. വെള്ളി നിരക്ക് കിലോയ്ക്ക് 0.11 ശതമാനം കുറഞ്ഞ് 63,460 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.3 ശതമാനവും വെള്ളി 0.12 ശതമാനവും ഇടിഞ്ഞിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ്ണ നിരക്ക് ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,836.54 ഡോളറിലെത്തി. വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളിൽ വെള്ളി വില ഒരു ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 23.94 ഡോളറിലും പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 1,028.71 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,334.03 ഡോളറിലും എത്തി. ഡോളറിന്റെ ഇടിവ് ഇന്ന് സ്വർണത്തെ പിന്തുണച്ചു.
2021ൽ സ്വർണ വില എങ്ങോട്ട്?
അടുത്ത വർഷം വരെ സ്വർണ വിലയിലെ കുതിപ്പ് തുടരുമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. ആദ്യ പകുതിയിൽ ഉയരുന്ന സ്വർണ വില രണ്ടാം പകുതിയിൽ കുറയാൻ സാധ്യതയുണ്ടെന്നും സ്വർണ്ണത്തിന് ഒരു സമ്മിശ്ര വർഷമായിരിക്കും 2021 എന്നും വിശകലന വിദഗ്ധർ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
