ദില്ലി; രാജ്യത്തെ ദേശീയ പാതകളിലെ ടോൾ ബൂത്തുകൾ ഉടൻ തന്നെ നിർത്തലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്നും അദ്ദേഹം ലോക്സഭയിൽ ഇറിയിച്ചു. 93 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് ഉപയോഗിച്ചാണ് ഇപ്പോൾ ടോൾ നൽകുന്നത്. എന്നിരുന്നാലും, ബാക്കി 7 ശതമാനം വാഹനങ്ങൾ ഇപ്പോഴും ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്ഗരി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കംചെയ്യും. ടോൾ പിരിവ് ജിപിഎസ് വഴി നടപ്പാക്കാനാണ് ലക്ഷ്യം. ജിപിഎസ് ഇമേജിംഗ് (വാഹനങ്ങളിൽ) അടിസ്ഥാനമാക്കിയാകും ദേശീയപാതകളിലെ ടോൾ ശേഖരിക്കുക.കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പുതിയ വാഹനങ്ങളിൽ ഫാസ്ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൗജന്യമായി ഫാസ്ടാഗുകൾ നൽകുമെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
ടോൾ പ്ലാസയില്‍ നേരിട്ടുള്ള പണമിപാട് നല്‍കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. 2016ലാണ് ഫാസ്ടാഗ് സംവിധാനം ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 15 മുതൽ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കിയിരുന്നു.സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
