ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോള്‍ നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. 2008 ലെ ദേശീയ പാത ഫീസ് (നിരക്കുകളും ശേഖരണവും നിര്‍ണ്ണയിക്കല്‍) നിയമ ഭേദഗതി ഫെബ്രുവരി 15 ന് പ്രാബല്യത്തില്‍ വന്നു.

എന്താണ് മാറ്റം
ദേശീയ പാതകളേക്കാള്‍ 25 ശതമാനം അധികം ടോളുകള്‍ എക്സ്പ്രസ് വേകളില്‍ പിരിക്കപ്പെട്ടിരുന്നു. ഭാഗികമായി തുറന്ന, പണി പൂര്‍ത്തിയാകാത്ത എക്സ്പ്രസ് റോഡുകളിലും സമാന സ്ഥിതിയാണുണ്ടായിരുന്നത്. പകുതി മാത്രമേ തുറന്നുള്ളൂവെങ്കില് പോലും യാത്രക്കാര്‍ക്ക് ഉയര്‍ന്ന ടോള്‍ നല്‍കേണ്ടിവന്നു. കേരളമുള്‍പ്പടെയുള്ള ഇടങ്ങളില്‍ ഇത് വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഫെബ്രുവരി 15 മുതല്‍ നിയമം മാറ്റത്തിന് വിധേയമാണ്. ഇത് പ്രകാരം, ഒരു എക്സ്പ്രസ് വേ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍, പൂര്‍ത്തിയായ പാതയ്ക്കുള്ള തുക മാത്രം ടോളായി നല്കിയാല് മതി. മാത്രമല്ല, ഒരു സാധാരണ ദേശീയ പാതയില്‍ നല്‍കേണ്ട തുക മാത്രമേ യാത്രികരില്‍ നിന്നും ഈടാക്കാന്‍ അനുവാദമുള്ളൂ.
മാറ്റം വരുത്താനുണ്ടായ കാരണം
വേഗതയേറിയതും സുഗമവുമായ യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ഹൈവേകളാണ് എക്സ്പ്രസ് വേകള്‍. പ്രവേശനവും പുറത്തുകടക്കലും ചില പോയിന്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ഇതിലൂടെയുള്ള സഞ്ചാരം സുരക്ഷിതവും വേഗത്തിലുള്ളതുമാകുന്നു.
എക്സ്പ്രസ് വേകളിലേയ്ക്ക് യാത്രക്കാരെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് മാറ്റം. ഇതുവഴി, ചരക്കുമാറ്റം വേഗത്തിലാക്കാമെന്ന് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) കരുതുന്നു. മലിനീകരണം കുറയ്ക്കാനുമാകും.
നിയമത്തിന്റെ കാലാവധി
ഫെബ്രുവരി 15 മുതല്‍ ഒരു വര്‍ഷം അല്ലെങ്കില്‍ എക്സ്പ്രസ് വേ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുക, ഇതില്‍ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെയാണ് പുതിയ നിയമം ബാധകം.
ഭാഗികമായി തുറന്ന എക്സ്പ്രസ് വേയില്‍ നിങ്ങള്‍ ഇന്ന് ടോള്‍ അടച്ചിട്ടുണ്ടെങ്കില്‍, ആ തുക, പഴയ നാഷണല്‍ ഹൈവേ നിരക്കിലായിരിക്കണം. അല്ലാത്തപക്ഷം അത് ന്യായീകരിക്കാവുന്നതല്ല.
പല സംസ്ഥാനങ്ങളിലും നിലവില്‍ എക്സ്പ്രസ് ഹൈവേകള്‍ നിര്‍മ്മാണത്തിലാണ്. അതേസമയം ഇവയിലൂടെ ഭാഗികമായ പ്രവേശനം സാധ്യമാണുതാനും. വലിയ നിരക്കിലുള്ള ടോള്‍ ഈടാക്കുന്നത് കാരണം ഇവിടെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം നിലവില്‍വന്നിരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications