തക്കാളി വില കുതിച്ചുയരുന്നു. അനുകൂലമല്ലാത്ത കാലാവസ്ഥയും ഇന്ധനവില ഉയരുന്നതും പല നഗരങ്ങളിലെയും ലോക്ക്ഡൌൺ പച്ചക്കറി വിതരണത്തെ ബാധിച്ചതുമാണ് വില കുത്തനെ ഉയരാൻ കാരണം. അടുത്ത ഏതാനും ദിവസത്തേക്ക് മിക്ക പച്ചക്കറികളുടെയും വില കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളിൽ തുടരുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
ലോക്ക്ഡൌൺ
ഉള്ളി, തക്കാളി എന്നിവ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതോടെ ഈ രണ്ട് പച്ചക്കറികളുടെയും വില ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലുടനീളം തക്കാളിയുടെ വില ഉയരും. കർണാടകയിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നുമുള്ള ഈ പച്ചക്കറിയുടെ മൊത്ത നിരക്ക് ഇതിനകം കിലോയ്ക്ക് 40-50 രൂപയാണ്. റീട്ടെയിൽ വിപണിയിൽ ഈ നിരക്ക് ഇരട്ടിയാകും.
മൺസൂൺ
ഹിമാചൽ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതിനാൽ വിലകൾ ഇതിനകം തന്നെ ഉയർന്നു. ഹിമാചൽ പ്രദേശിലെ ആദ്യകാല മൺസൂൺ തക്കാളി ഉൽപാദനത്തെ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും കുറഞ്ഞ വില കാരണം ഹരിയാനയിലെ കർഷകർ തക്കാളി നശിപ്പിച്ചു കളഞ്ഞിരുന്നു.
സീസൺ
ഹിമാചൽ പ്രദേശിലെയും ഹരിയാനയിലും തക്കാളി ഉൽപാദന സീസൺ ഏതാണ്ട് അവസാനിച്ചതായാണ് വിവരം. എന്നാൽ കർണാടകയിൽ നിന്ന് പുതിയ വിള പ്രതീക്ഷിക്കുന്നതായും മൊത്തവ്യാപാരികൾ പറയുന്നു. ബെംഗളൂരുവിലെ ലോക്ക്ഡൌൺ തക്കാളി വിതരണത്തിൽ കൂടുതൽ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും റീട്ടെയിൽ വിപണികളിൽ തക്കാളി വില നിലവിൽ കിലോഗ്രാമിന് 100 രൂപയിൽ കൂടുതലാണ്.
ഇരട്ടി വില
പച്ചക്കറികളുടെ ഡിമാൻഡ് വർദ്ധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള പ്രധാന മാർക്കറ്റുകളിലെല്ലാം ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ മൊത്ത നിരക്ക് ഇരട്ടിയായിരുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ മാത്രമല്ല മറ്റ് നിരവധി പച്ചക്കറികളുടെയും വില കഴിഞ്ഞ വർഷത്തേയ്ക്കാൾ 30-40 ശതമാനം വരെ വർദ്ധിച്ചു. ഉദാഹരണത്തിന് ഡൽഹിയിലെ ആസാദ്‌പൂർ മാണ്ഡിയിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ വെണ്ടക്കയ്ക്ക് കിലോയ്ക്ക് 16 രൂപയായിരുന്നു വില. ഈ വർഷം ഇത് 24 രൂപയായി ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications