ഭീഷ്മപർവ്വം എന്ന മമ്മൂട്ടി ചിത്രം കണ്ടവർക്ക് അറിയാവുന്ന ഒരു ഡയലോഗ് ഉണ്ട്. അൽപ്പം ചീപ്പായത് കൊണ്ട് ഇവിടെ മെൻഷൻ ചെയ്യുന്നില്ല. പക്ഷെ സന്ദർഭം പറയാം. അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയിട്ട മുതൽ തിന്നു ജീവിക്കുന്ന നായകന്റെ ഭാഗ്യം കണ്ട്, അപ്പനപൂപ്പന്മാർ ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലാത്ത നായിക പറയുന്നതാണ് അത്. ഇപ്പൊ കാര്യം പിടികിട്ടി എന്ന് തോന്നുന്നു.
ഇനി വിഷയത്തിലേക്ക് വരാം. ഈ ലോകത്തിൽ ഏറ്റവും അധികം എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരേയൊരു ഘടകം പണമാണ്. അത് സമ്പാദിക്കാൻ വേണ്ടി പല വഴികളും സ്വീകരിക്കുന്ന മനുഷ്യരുണ്ട്. എങ്ങനെ പണം നേടാം എങ്ങനെ പണം തലമുറകളിലേക്ക് പകർന്നു നൽകാൻ എന്തിനെക്കുറിച്ചെല്ലാം ദിവസേന ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ആ ചർച്ചകൾക്കിടയിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 10 ധനികരുടെ വാർത്ത ശ്രദ്ധേയമാകുന്നത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികൻ ആരാണ്? എന്ന ചോദ്യം നമ്മുടെയെല്ലാം ഉള്ളിലുണ്ടാകും. അയാൾക്ക് 20 വയസ്സ് മാത്രമാണ് പ്രായം എന്ന് പറഞ്ഞാൽ 20 വയസ്സിനിടയ്ക്ക് എങ്ങനെയാണ് ഇത്രത്തോളം പണമുണ്ടാക്കി എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ തുടരും. ചെറുപ്പത്തിലെ പണക്കാരാകാൻ ആണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ ജീവിതത്തിന്റെ ഒഴുക്കിൽ പലർക്കും അതിന് സാധിക്കാറില്ല. ചിലത് കഷ്ടപ്പെട്ട് അധ്വാനിച്ച് പണം സമ്പാദിക്കും എന്നാൽ മറ്റു ചിലരാകട്ടെ പുതുമത്തച്ഛന്മാർ ഉണ്ടാക്കിയിട്ട് പണത്തിന്റെ മഹിമയിൽ ജീവിക്കും.

ലോകത്തിലെ ഏറ്റവും ധനികരായ ചെറുപ്പക്കാരുടെ സ്വത്തിൽ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച കുടുംബ സ്വത്താണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അവരിൽ പലരും എങ്ങനെ ഈ സ്വത്തെല്ലാം അടിച്ചുപൊളിച്ചു തീർക്കാം എന്നതിനെ കുറിച്ചാണ് റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്. ക്ലെമന്റി ഡെൽ വഞ്ചിയോ എന്ന 20 വയസുകാരാണ് ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടി സൽമാന്റെ പട്ടികയിൽ ഒന്നാമതായി നിൽക്കുന്നത്. 5.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇറ്റലിയാണ് ഇയാളുടെ സ്വദേശം.
ഇനി നമുക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 10 ശതകോടീശ്വരന്മാരുടെ പട്ടിക കാണാം
1. ക്ലെമന്റി ഡെൽ വഞ്ചിയോ - ആസ്തി: 5.2 ബില്യൺ ഡോളർ - രാജ്യം: ഇറ്റലി
2 ലീവിയ - ആസ്തി: 1.3 ബില്യൺ ഡോളർ - രാജ്യം: ബ്രസീൽ
3. കിം ജംഗ്-യൂൺ - ആസ്തി: 1.2 ബില്യൺ ഡോളർ - രാജ്യം: ദക്ഷിണ കൊറിയ
4. കെവിൻ ഡേവിഡ് ലേമാൻ - ആസ്തി: 1 ബില്യൺ ഡോളർ - രാജ്യം: ജർമ്മനി
5. കിം ജംഗ്-മിൻ - ആസ്തി: 1.2 ബില്യൺ ഡോളർ - രാജ്യം: ദക്ഷിണ കൊറിയ
6. ലൂക്കാ ഡെൽ വഞ്ചിയോ - ആസ്തി: 1.2 ബില്യൺ ഡോളർ - രാജ്യം: ഇറ്റലി
7. റെമി ഡസാൾട്ട് - ആസ്തി: 2.1 ബില്യൺ ഡോളർ - രാജ്യം: ഫ്രാൻസ്
8. സഹാൻ മിസ്ത്രി - ആസ്തി: 4.9 ബില്യൺ ഡോളർ - രാജ്യം: അയർലൻഡ്
9. ഡോറ വോഗ്റ്റ് ഡി അസിസ് - ആസ്തി: 1.3 ബില്യൺ ഡോളർ, രാജ്യം: ബ്രസീൽ
10. ഫിറോസ് മിസ്ത്രി - ആസ്തി: 4.9 ബില്യൺ ഡോളർ - രാജ്യം: അയർലൻഡ്
പണം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല അത് കൃത്യമായി ചെലവഴിക്കാനും, അത് അതുപോലെ തന്നെ നിലനിർത്താനും വികസിപ്പിക്കാനും കഴിയണം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
