ഏതൊരു വ്യക്തിയും നിക്ഷേപം നടത്തുന്നത് ലാഭം പ്രതീക്ഷിച്ചിട്ടാണ്. അതിനാൽ തന്നെ നാൾക്ക് നാൾ സ്വർണ്ണ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ, സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് നല്ലൊരു ഓപ്‌ഷനാണ്. ഇങ്ങനെ സ്വർണ്ണ നിക്ഷേപം നടത്തുന്നതിന് ഏറ്റവും മികച്ച രണ്ട് മാർഗങ്ങളാണ് ഗോൾഡ് ബോണ്ട്, ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നിവ. കൂടാതെ ഇവയിൽ നിക്ഷേപിക്കുന്നതോടെ പഴയത് പോലെ സ്വർണ്ണം വീട്ടിൽ സൂക്ഷിക്കേണ്ട ആവശ്യവും വരുന്നില്ല.
1. ഗോൾഡ് ബോണ്ട്
കേന്ദ്ര സർക്കാറിന് വേണ്ടി റിസവ് ബാങ്കാണ് സ്വർണ്ണ ബോണ്ടുകളിറക്കുന്നത്. ഇത്തരം ബോണ്ടുകൾ വ്യക്തികൾക്കോ, ട്രസ്റ്റുകൾക്കോ ചാരിറ്റബിൾ സ്ഥാപനങ്ങൾക്കോ വാങ്ങാവുന്നതാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് തുല്യമായ തുകയുടെ യൂണിറ്റുകൾ മുതൽ നാൽ കിലോ ഗ്രാം വരെയുള്ള സ്വർണ്ണ ബോണ്ടുകൾ സ്വന്തമാക്കാവുന്നതാണ്. അടുത്തതായി ജനുവരി 13 മുതൽ 17 വരെ റിസർവ് ബാങ്ക് ഗോൾഡ് ബോണ്ടുകൾ വിതരണത്തിനെത്തിക്കുന്നതാണ്.
ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഇഷ്യു വിലയിൽ ഗ്രാമിന് 50 രൂപയുടെ ഇളവ് ലഭിക്കും. ഡിജിറ്റൽ മോഡ് വഴി പണം നൽകുന്നവർക്കാണ് ഇത്. ഇളവ് കഴിഞ്ഞ്, സ്വർണ്ണ ബോണ്ടിന്റെ ഇഷ്യു വില ഗ്രാമിന് 3,745 രൂപയായിരിക്കും.

2. ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)
ഇതൊരു ഓപ്പൺ എൻഡ് മ്യൂച്വൽ ഫണ്ട് സ്കീമാണ്. സ്വർണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ യൂണിറ്റുകള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതാണ്. ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുടങ്ങികൊണ്ട് നിങ്ങൾക്ക് ഗോൾഡ് ഇടിഎഫുകൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് വാങ്ങാവുന്നതാണ്. ഇങ്ങനെ വാങ്ങുന്ന ഗോൾഡ് ഇടിഎഫുകളുടെ മൂല്യം സ്വർണ്ണവിലയെ ആശ്രയിച്ചായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
