ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ബ്രോക്കറേജ് റിപ്പോർട്ടുകൾ. ഏതൊക്കെ ഓഹരികൾ മുന്നേറ്റമുണ്ടാക്കുമെന്നും ഏതൊക്കെ ഓഹരികളിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നെല്ലാം ബ്രോക്കറേജ് റിപ്പോർട്ടുകൾ വിലയിരുത്തുന്നതിലൂടെ മനസിലാക്കാൻ സാധിക്കും. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 3 ഓഹരികളിൽ ബുള്ളിഷ് ആണ്. 54 ശതമാനം വരെ നേട്ടമുണ്ടാക്കാൻ ഈ ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. ഏതൊക്കെയാണ് ആ ഓഹരികളെന്ന് നോക്കാം.
1. ഒ.എൻ.ജി.സി.
രാജ്യത്തെ ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരുമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്‍റെ 57 ശതമാനവും പ്രകൃതി വാതകത്തിന്‍റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു. എൻഎസ്ഇയിൽ 236.60 രൂപ എന്നതാണ് ഒഎൻജിസി ഓഹരിയുടെ വില. ഒഎൻജിസിയുടെ സ്റ്റാൻഡ്-എലോൺ ഇബിഐടിഡിഎ 187 ബില്യൺ രൂപയാണെന്ന് ബ്രോക്കറേജ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
ഏകീകൃത ഇബിഐടിഡിഎ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18% വർദ്ധിച്ചു. കഴിഞ്ഞ രണ്ട് പാദങ്ങളെ അപേക്ഷിച്ച് ക്രൂഡ്, ഗ്യാസ് ഉൽപ്പാദനത്തിൽ നേരിയ കുറവുണ്ടായിട്ടും കെജി ബേസിൻ, മുംബൈ ഹൈ പദ്ധതികളിൽ നിന്ന് ഒഎൻജിസിക്ക് നേട്ടമുണ്ടാകുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നു.
360 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് നിലവിലെ ഓഹരി വിലയിൽ നിന്നും ഏകദേശം 54 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.

2. ഇന്ത്യൻ ഹോട്ടൽസ് കമ്പനി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടൽ ശൃഖംലയാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനി. എൻഎസ്ഇയിൽ 771 രൂപയാണ് നിലവിലെ ഓഹരി വില. ഒരുമാസത്തിനിടെ 5.7ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. രാജ്യത്ത് അവധിക്കാലം വരാനിരിക്കുന്നത് കൊണ്ടുതന്നെ വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാകും. അതുകൊണ്ടുതന്നെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖല സുസ്ഥിര വളർച്ച കൈവരിക്കുമെന്ന് ജെഫറീസ് പറയുന്നു. കൂടാതെ, സാമ്പത്തിക വളർച്ച അവധിക്കാല, ബിസിനസ് യാത്രകളെ ശക്തിപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഓഹരിക്ക് 1,150 രൂപയിലെത്താൻ സാധിക്കുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
നിലവിൽ 960 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ടാറ്റ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് ശുപാർശ ചെയ്യുന്നത്. ഇത് 29 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നു.
3. ബെൽറൈസ് ഇൻഡസ്ട്രീസ്
മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി വാഹനാനുബന്ധ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ബെൽറൈസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. എൻഎസ്ഇയിൽ 135.24 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 15.3 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഇരുചക്ര വാഹനങ്ങളുടെ ആവശ്യകതയിലെ വർദ്ധനവ്, വ്യവസായ പ്രീമിയവൽക്കരണം, നാലുചക്ര വാഹനങ്ങളിലേക്കും കയറ്റുമതിയിലേക്കുമുള്ള വ്യാപനം തുടങ്ങിയ നിരവധി മേഖലകളിലാണ് കമ്പനി മുന്നേറുന്നതെന്ന് ജെഫറീസ് പറയുന്നു.
160 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. ഇത് നിലവിലെ വിപണി നിലവാരത്തേക്കാൾ 19 ശതമാനം ഉയർന്ന സാധ്യതയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications