കേരളത്തിൽ സ്വർണ വില ഇന്നും ഉയർന്നു. പ്രവചനാതീതമായ സ്വർണ വില ഈ ഡിസംബറിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കാം. 2024ൽ സ്വർണ വില പെട്ടെന്നുള്ള കുതിപ്പാണ് കാഴ്ച വെച്ചത്. ഇത് വലിയ ആശങ്കകളും ഉണ്ടാക്കി. കഴിഞ്ഞ വർഷം ഡിസംബറിലെ സ്വർണ വില നോക്കിയാൽ 2024 ഡിസംബറിൽ എത്തിയപ്പോഴേയ്ക്കും 10,000 രൂപയ്ക്ക് മുകളിലാണ് വില ഉയർന്നിരിക്കുന്നത്. 2025ൽ ഇതുപോലെ ഉയർന്നാൽ വില 60,000നു മുകളിലേയ്ക്ക് എത്തും.
യു.എസ് സമ്പദ് വ്യവസ്ഥയാണ് കേരളത്തിലെ സ്വർണ വിലയേയും കാര്യമായി ബാധിക്കുന്നത്. ഇന്ന് രാജ്യാന്തരവില ഔൺസിന് 2,650-55 എന്ന ഡോളറിലാണ് തുടരുന്നത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പമനയം നാളെയാണ്. നിലവിൽ പലിശ കാൽ ശതമാനം കുറയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വർണ വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടെങ്കിലും എല്ലാ കാലത്തും സുരക്ഷിതമായ നിക്ഷേപമാണ് സ്വർണം. നിങ്ങൾക്ക് സ്വർണത്തിൽ എങ്ങനെയെല്ലാം നിക്ഷേപിക്കാം? വിശദമായി അറിയാം....
സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കാം? എന്താണ് നേട്ടം?
നിലവിൽ നിരവധി സ്വർണ നിക്ഷേപങ്ങളുണ്ട്. എന്നാൽ ഓരോന്നും ഓരോ തരത്തിലാണ് നേട്ടം നൽകുന്നത്. പ്രധാനപ്പെട്ട മൂന്ന് സ്വർണ നിക്ഷേപങ്ങളെ കുറിച്ച് അറിയാം.
1) ഫിസിക്കൽ ഗോൾഡ് വാങ്ങുക
സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്നവർക്ക് ഫിസിക്കൽ ഗോൾഡ് വാങ്ങുന്നത് ഒരു മികച്ച ഓപ്ഷനായിരിക്കും. സ്വർണത്തിന്റെ രൂപത്തിൽ തന്നെ നിങ്ങൾക്ക് അത് സൂക്ഷിക്കാം. ഇതിന്റെ പ്രത്യാകത എന്തെന്നാൽ നിങ്ങൾ ഗോൾഡ് ബാർ, കോയിൻ എന്നീ രൂപത്തിൽ ഇത് സൂക്ഷിക്കാം. സ്വർണത്തിന് വലു ഉയരുന്നതിനു അനുസരിച്ച് ഇതിന്റെ മൂല്യവും വർദ്ധിക്കും.

ജ്വല്ലറിയിലൂടെ നേരിട്ടോ ഓൺലൈനിലൂടെയോ, മറ്റ് ഡീലർമാരിലൂടെയോ നിങ്ങൾക്ക് സ്വർണം വാങ്ങാം. മാത്രമല്ല നിങ്ങൾക്ക് സ്വർണ IRAയിൽ (Individual Retirement Account) ഈ ഫിസിക്കൽ ഗോൾഡ് സൂക്ഷിക്കാം. സ്വർണ IRAയിൽ നിങ്ങളുടെ ഫിസിക്കൽ കൂടുതൽ സുരക്ഷിതമാവും. എന്നാൽ ഇത്തരം സ്വർണം വാങ്ങുമ്പോൾ ഉയർന്ന ട്രാൻസാക്ഷൻ ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.
2) സ്വർണ ഇ.ടി.എഫുകളോ മ്യൂച്വൽ ഫണ്ടുകളോ വാങ്ങുക
സ്വർണ ഇ.ടി.എഫുകളോ മ്യൂച്വൽ ഫണ്ടുകളോ വാങ്ങുന്നത് മറ്റൊരു മികച്ച തീരുമാനമാണ്. സാമ്പത്തിക ശേഷി വർദ്ധിപ്പിക്കാൻ ഗോൾഡ് ഇ.ടി.എഫുകളും മ്യൂച്വൽ ഫണ്ടുകളും നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ലിക്വിഡ് രീതിയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനാണ് ആഗ്രഹമെങ്കിൽ മികച്ചത് ഗോൾ ഇ.ടി.എഫ് തന്നെയാണ്. ഒരു ബ്രോക്കറേജ് അക്കൗണ്ട് വഴി നിങ്ങൾക്ക് ഇ.ടി.എഫുകളോ മ്യൂച്വൽ ഫണ്ടുകളോ വാങ്ങാം. ഫിസിക്കൽ ഗോൾഡ് സൂക്ഷിക്കുന്നതു പോലെ റിസ്ക് ഇ.ടി.എഫുകൾക്ക് ഇല്ല.
എന്നാൽ സ്വർണ ഇ.ടി.എഫുകളും മ്യൂച്വൽ ഫണ്ടുകളും എല്ലായ്പ്പോഴും ഒരേ നേട്ടം നൽകണമെന്നില്ല. വിപണിയിലെ മാറ്റങ്ങൾ ഈ നിക്ഷേപങ്ങളെയും ബാധിക്കും.
3) ഗോൾഡ് സ്ട്രീമിംഗ് കമ്പനികളിൽ നിക്ഷേപിക്കുക
നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാവുന്ന മറ്റൊരു മാർഗമാണിത്. സ്വർണ ഖനന കമ്പനികൾക്ക് സ്ട്രീമിംഗ് കമ്പനികൾ മുൻകൂർ പണം നൽകുന്നുണ്ട്. കാരണം ഈ ബന്ധത്തിലൂടെ സ്ട്രീമിംഗ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള അവകാശം ഖനന കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് സ്വർണ സ്ട്രീമിംഗ് കമ്പനികളുടെ ഓഹരികൾ വാങ്ങാം. ട്രീമിംഗ് കമ്പനികളിൽ നിക്ഷേപിക്കുന്നത് ഖനികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ അപകടസാധ്യത കുറവാണ്.
എപ്പോഴും വലിയ ലാഭ വിഹിതം നൽകുന്ന കമ്പനികൾ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. പല സ്ട്രീമിംഗ് കമ്പനികളും ഇത്തരത്തിൽ ലാഭവിഹിതം നൽകുന്നുണ്ട്. എന്നാൽ പ്രധാന കാര്യം എന്തെന്നാൽ സ്ട്രീമിംഗ് കമ്പനികൾ കടക്കെണിയിലായാൽ, ഖനന നിക്ഷേപത്തിൽ പരിമിതികൾ വന്നേക്കാം. ഇത് നിക്ഷേപ ലാഭത്തേയും ബാധിക്കും.
ഈ മൂന്ന് സ്വർണ നിക്ഷേപങ്ങളിലും ഗുണവും ദോഷങ്ങളുമുണ്ട്. ഇതിൽ ഏത് ഓപ്ഷനിൽ നിക്ഷേപിച്ചാലും നിങ്ങളുടെ സാമ്പത്തിക ആവശ്യകതയും നേട്ടങ്ങളുടെ അപകടങ്ങളും പരിശോധിച്ച് മാത്രം നിക്ഷേപിക്കുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications