പ്ലാനുകൾ കയ്യിലുണ്ട് പക്ഷേ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നത് സ്റ്റാർട്ടപ്പുകളിലേക്ക് ഇറങ്ങുന്ന പലരുടെയും പ്രശ്നമാണ്. ഇതിനെ പരിഹരിക്കാൻ സർക്കാരും, പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളും ധാരാളം പദ്ധതികൾ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വേഗത്തിൽ വളരുന്നതിനൊപ്പം, വിവിധ ഫണ്ടിംഗ് ആൻഡ് ആക്സിലറേറ്റർ പ്രോഗ്രാമുകൾ ഇപ്പോൾ സ്റ്റാർട്ടപ്പുകൾക്കായി അപേക്ഷകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും നയിക്കുന്ന ഈ പദ്ധതികൾ സ്റ്റാർട്ടപ്പുകൾക്ക് വിപുലമായ സാമ്പത്തിക പിന്തുണ, മെൻറർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ഫിൻടെക്, ഇ-കൊമേഴ്‌സ്, ഡീപ് ടെക് വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ പദ്ധതികൾ ഗുണകരമാകും. അത്തരത്തിലുള്ള ചില പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, വിശദീകരിക്കാനുമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
1. സ്റ്റാർട്ടപ്പ് മഹാരഥി ചലഞ്ച്
ഇപ്പോൾ ലഭ്യമായ ഏറ്റവും വലിയ ഫണ്ടിംഗ് പ്രോഗ്രാമുകളിൽ ഒന്നാണ് സ്റ്റാർട്ടപ്പ് മഹാരഥി ചലഞ്ച്. 2025 ഏപ്രിൽ 3 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭ് 2025ന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
വ്യവസായം, വാണിജ്യ പ്രചോദന വകുപ്പ് ആണ് ഈ പദ്ധതി പ്രമുഖ നിക്ഷേപകരേയും ഇൻഡസ്ട്രി ബോഡികളെയും ചേർത്ത് നടത്തുന്നത്. 30 കോടി രൂപയുടെ ഫണ്ട് ആണ് ഈ പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾക്കായി അനുവദിച്ചിരിക്കുന്നത്.
ഡി പി ഐ ഐ ടി അംഗീകൃത സ്റ്റാർട്ടപ്പുകൾക്കാണ് അപേക്ഷിക്കാനുള്ള അവസരം.
എ ഐ, ഫിൻടെക്, ഹെൽത്ത്ടെക്, അഗ്രിടെക്, ഡീപ് ടെക് എന്നിവ ഉൾപ്പെടെ 11 പ്രധാന മേഖലകൾക്കാണ് പദ്ധതി ലഭ്യമാകുക.
ഫണ്ടിംഗ് വിതരണരീതി:
*1 ലക്ഷം രൂപ കുറഞ്ഞത് എങ്കിലും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്റ്റാർട്ടപ്പുകൾക്കും ലഭിക്കും.
*10 ലക്ഷം രൂപ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കും.
*5 ലക്ഷം രൂപ അടുത്ത അഞ്ച് സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
മെൻറർഷിപ്പ്:
വെഞ്ചർ ക്യാപിറ്റലിസ്റ്റുകളും ഇൻഡസ്ട്രി നേതാക്കളും നൽകുന്ന മെൻറർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 12
2. പി ഡബ്ലിയു സി ഇന്ത്യ എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് ചലഞ്ച്
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കായി മറ്റൊരു വലിയ അവസരമാണ് പി ഡബ്ലിയു സി ഇന്ത്യ എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് ചലഞ്ച്. 2025 മെയ് 5 മുതൽ ഈ പദ്ധതിയിലേക്ക് അപേക്ഷകൾ ആരംഭിക്കും.
ഈ ആക്സിലറേറ്റർ പ്രോഗ്രാം, എ ഐ, ബ്ലോക്ക്ചെയിൻ, സ്പേസ്ടെക്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ലേറ്റ്-സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
പ്രധാന പ്രത്യേകതകൾ:
*പി ഡബ്ലിയു സിയുടെ ആഗോള തലത്തിലുള്ള വിദഗ്ധരിൽ നിന്ന് മെൻറർഷിപ്പ് ലഭിക്കും.
*കോർപ്പറേറ്റ് ക്ലയന്റുകളും നിക്ഷേപകരുമായുള്ള ബന്ധം വളർത്താനുള്ള അവസരം.
*നൂതന സാങ്കേതിക പരിഹാരങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ സഹായം.

3. മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്സ് എ ഐ കോ ഇന്നോവഷൻ ലാബ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ചെയ്ത സ്റ്റാർട്ടപ്പുകൾക്കായുള്ള ഒരു പ്രധാന പദ്ധതിയാണ് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്പ്സ് എ ഐ കോ ഇന്നോവഷൻ ലാബ്. 2025 മാർച്ച് മാസത്തിൽ ഇതിലേക്കുള്ള അപേക്ഷകൾ ആരംഭിക്കും. ഈ പ്രോഗ്രാം എ ഐ, മെഷീൻ ലേണിംഗ്, ഡീപ് ടെക്, ഓട്ടോമേഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണ നൽകും.
പ്രധാന പ്രത്യേകതകൾ:
*മൈക്രോസോഫ്റ്റ് അസുരെ ക്ലൗഡ് ക്രെഡിറ്റ് സൗജന്യമായി ലഭിക്കും.
*എന്റർപ്രൈസ് സഹ-ഇന്നൊവേഷൻ പങ്കാളിത്തം നേടാനുള്ള അവസരം.
*മൈക്രോസോഫ്റ്റിന്റെ എ ഐ, ബിസിനസ് വിദഗ്ധരിൽ നിന്ന് മെൻറർഷിപ്പ് ലഭിക്കും.
4. ഫ്ലിപ്കാർട്ട് ലീപ് ഇന്നോവഷൻ നെറ്റ്‌വർക്ക്
ഇ-കൊമേഴ്‌സ്, സപ്ലൈ ചെയിൻ, എ ഐ, സസ്‌റ്റെയ്‌നബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കായുള്ള ഒരു പ്രധാന പദ്ധതിയാണ് ഫ്ലിപ്കാർട്ട് ലീപ് ഇന്നോവഷൻ നെറ്റ്‌വർക്ക്. 2025 മാർച്ച് മാസത്തിൽ ഇതിലേക്കുള്ള അപേക്ഷകൾ ആരംഭിക്കും.
പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം:
ടെക്നോളജി-ഡ്രിവൻ റീട്ടെയ്ൽ, ലോജിസ്റ്റിക്‌സ് പരിഹാരങ്ങൾ വികസിപ്പിക്കുന്ന അർലി ആൻഡ് ഗ്രോത്ത്-സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക.
പ്രധാന പ്രത്യേകതകൾ:
*ഫ്ലിപ്കാർട്ടിന്റെ വിദഗ്ധരിൽ നിന്ന് മെൻറർഷിപ്പ് ലഭിക്കും.
*ഫണ്ടിംഗ്, ബിസിനസ് സ്കെയിലിംഗ് പിന്തുണ ലഭിക്കും.
*ഫ്ലിപ്കാർട്ടിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ അവസരം.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ടിംഗ് അവസരങ്ങൾ വലിയ സാധ്യതകൾ തുറന്ന് നൽകുന്നു. സാങ്കേതികവിദ്യ, ഇൻവെസ്റ്റ്മെന്റ്, മെൻറർഷിപ്പ് എന്നിവയുടെ സംയോജിത പിന്തുണയിലൂടെ, ഈ പ്രോഗ്രാമുകൾ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ് വ്യാപിപ്പിക്കാൻ സഹായിക്കും.
നിങ്ങൾ സ്റ്റാർട്ടപ്പിന് ഫണ്ടിംഗ് തേടുകയാണോ? ഈ പ്രോഗ്രാമുകൾ നിങ്ങൾക്ക് മികച്ച ചുവടുവയ്‌പാകും. സമയബന്ധിതമായി അപേക്ഷിച്ച് ഈ അവസരങ്ങൾ സ്വന്തമാക്കൂ...
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications