ഇന്ന് ഏപ്രിൽ 1, 2025-26 സാമ്പത്തിക വർഷം ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷികളോടെയാണ് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത്. ഇന്ന് വെറും 100 രൂപയിൽ താഴെയുള്ള ഓഹരികൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വിപണിയിൽ പുതിയ തുടക്കങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളിൽ നിക്ഷേപകർ ആശങ്കപ്പെട്ടതിനാൽ മാർച്ച് 28 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. മൂന്ന് ദിവസത്തെ തുടർച്ചയായ അവധിക്കു ശേഷമാണ് ഇന്ന് വിപണി ആരംഭിക്കാൻ പോകുന്നത്.
നിഫ്റ്റി 50 സൂചിക വെള്ളിയാഴ്ചത്തെ മാർക്കറ്റ് സെഷനുശേഷം 72 പോയിന്റ് കുറഞ്ഞ് 23,519.35 പോയിന്റിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ സെൻസെക്സ് സൂചിക 191 പോയിന്റ് താഴ്ന്ന് 77,414.92 പോയിന്റിലും നിഫ്റ്റി ബാങ്ക് സൂചിക നേരിയ നഷ്ടത്തിൽ 51,564 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"നിഫ്റ്റിയുടെ ഹ്രസ്വകാല അപ്‌ട്രെൻഡ് അതേപടി തുടരുന്നു, ഉയർന്ന നിലകളിൽ നിന്നുള്ള താഴേക്കുള്ള മാറ്റങ്ങൾ ഇതുവരെ അടിസ്ഥാന അപ്‌ട്രെൻഡിനെ ബാധിച്ചിട്ടില്ല. 23,400 (200-ദിവസത്തെ ഇഎംഎ) ഇമ്മീഡിയറ്റ് സപ്പോർട്ട് രേഖപ്പെടുത്തി. മാത്രമല്ല ഈ വെട്ടിച്ചുരുക്കിയ ആഴ്ചയിൽ ഓവർഹെഡ് പ്രതിരോധം 23,650 ലും അടുത്ത 23,850 ലും നോക്കും." നിഫ്റ്റി 50 യുടെ ഇന്നത്തെ ഔട്ട്‌ലുക്കിനെക്കുറിച്ച് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

"ദൈനംദിന ചാർട്ടിൽ, ബാങ്ക് നിഫ്റ്റി നഷ്ടത്തിലായിരുന്നുവെങ്കിലും ആഴ്ചയിലെ കണക്ക് നോക്കിയപ്പോൾ അത് വലിയ നേട്ടം സൃഷ്ടിക്കുന്നതായി പ്രതിഫലിക്കുന്നു. സൂചിക 200 ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജിന് (200-DSMA) മുകളിലാണ്, ഇത് ഒരു പോസിറ്റീവ് നേട്ടത്തെ സൂചിപ്പിക്കുന്നു. മുന്നേറ്റത്തിൽ 51,850 ഉം 52,000 ഉം പ്രധാന പ്രതിരോധ നിലകളാണ്. സൂചിക 51,000 എന്ന 200-DSMA പിന്തുണയ്‌ക്ക് മുകളിൽ തുടരുന്നിടത്തോളം കാലം ബാങ്ക് നിഫ്റ്റിക്ക് "ബൈ ഓൺ ഡിപ്‌സ്" നിലനിർത്തണം." നിഫ്റ്റി ബാങ്ക് ഔട്ട്‌ലുക്കിനെക്കുറിച്ച് അസിത് സി. മേത്തയിലെ എവിപി ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ്സ് റിസർച്ച് ഹൃഷികേശ് യെദ്‌വെ പറഞ്ഞു,
100 രൂപയിൽ താഴെ വാങ്ങാവുന്ന ഓഹരികൾ
100 രൂപയിൽ താഴെയുള്ള ഇന്നത്തെ ഇൻട്രാഡേ ഓഹരികൾ ഏതെല്ലാമാണ്? കുറഞ്ഞ വിലയിൽ കൂടുതൽ നേട്ടം ഉറപ്പാക്കാവുന്ന ഈ ഓഹരികളുടെ വില അറിയണ്ടേ...? ഓരോന്നും പരിശോധിക്കാം....
സുമീത് ബഗാഡിയയുടെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ
1. എം.ജി.ഇ.എൽ ഓഹരികൾ....
വെറും 15.12 രൂപക്ക് ഈ ഓഹരികൾ വാങ്ങാം. എന്നാൽ ബ്രോക്കറേജ് ടാർഗറ്റ് വില 16.30 രൂപയാണ്. സ്റ്റോപ്പ് ലോസ് വെറും 14.60 രൂപ.
2. പിലിറ്റ ഓഹരികൾ....
ഈ ഓഹരികൾ നിങ്ങൾക്ക് 14.54 രൂപക്ക് വാങ്ങാം. ഇതിൻ്റെ നിലവിലെ ടാർഗറ്റ് വില 15.60 രൂപയും സ്റ്റോപ്പ് ലോസ് 14 രൂപയുമാണ്.
സുഗന്ധ സച്ദേവയുടെ 100 രൂപയിൽ താഴെയുള്ള ഓഹരി
3. ഫിലാറ്റെക്സ് ഇന്ത്യ ഓഹരികൾ.....
37 രൂപയാണ് ഈ ഓഹരിയുടെ വില. നിലവിലെ ടാർഗറ്റ് വില 38.70 രൂപയാണ്. മാത്രമല്ല ഓഹരിയുടെ സ്റ്റോപ്പ് ലോസ് 36.20 രൂപയാണ്.
അൻഷുൽ ജെയിനിൻ്റെ 100 രൂപയിൽ താഴെയുള്ള ഓഹരി വാങ്ങാം
4. മോറെപെൻ ലബോറട്ടറീസ് ഓഹരികൾ....
വെറും 48.50 രൂപക്ക് മോറെപെൻ ലബോറട്ടറീസ് ഓഹരി വാങ്ങാം. ഈ ഓഹരിയുടെ ടാർഗറ്റ് വില 51 രൂപയും സ്റ്റോപ്പ് ലോസ് 47 രൂപയുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications