സ്വർണ വില കുതിച്ചുയരുന്നു, നിലവിലെ സാഹചര്യത്തിൽ 22 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. പക്ഷേ ഒരു തരി സ്വർണം വേണമെന്ന ആഗ്രഹം ഇല്ലാത്തവരുണ്ടോ? താങ്ങാനാവുന്ന വിലയിൽ ആഭരണം വാങ്ങാൻ 14K, 18K സ്വർണം പൂശിയ ആഭരണങ്ങളാണ് നല്ലത്. പരിശുദ്ധി കുറവാണെങ്കിലും സാധാരണ സ്വർണാഭരണം പോലെ തന്നെ ആകർഷകമായ രീതിയിൽ 14 കാരറ്റിലും, 18 കാരറ്റിലും സ്വർണം പൂശിയ ആഭരണങ്ങളുണ്ട്.
പൊതുവേ യുവതലമുറയിലെ പെൺകുട്ടികൾക്ക് ലൈറ്റ് വെയ്റ്റായ, സ്ഥിരം ഉപയോഗിക്കാൻ സാധിക്കുന്ന ആഭരണങ്ങളോടാണ് താത്പര്യം. ലോക്കൽ മാർക്കറ്റിൽ ഇത്തരം നിരവധി ആഭരണം ലഭ്യമാണ്. എന്നാൽ പലരുടെയും ചർമ്മത്തിന് ദോഷകരമായി മാറുന്ന തരത്തിലാണ് ഈ ആഭരണങ്ങളുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ ബജറ്റിൽ ഉയർന്ന ക്വാളിറ്റിയോടെ സ്വർണം പൂശിയ ആഭരണങ്ങൾ നൽകുന്ന 5 മികച്ച ബ്രാൻഡുകൾ ഇതാ. ഓരോന്നും പരിശോധിക്കാം...
1. ഗിവ
ഏറ്റവും കുറഞ്ഞ വിലയിൽ 18k സ്വർണം പൂശിയ ആഭരണങ്ങൾ വാഗ്ദാനം ചെയ്യുന്ന ജനപ്രിയ ബ്രാൻഡാണ് ഗിവ. സ്ഥിരമായി ആഭരണം ഉപയോഗിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് യാതൊരു പ്രതിസന്ധികളും സൃഷ്ടിക്കുന്നില്ല.
- GIVA 925 സ്റ്റെർലിംഗ് സിൽവർ 18k സ്വർണം പൂശിയ ലീഫ്ലെറ്റ് സ്റ്റഡ് കമ്മലുകൾ
ഗിവയുടെ 925 സ്റ്റെർലിംഗ് സിൽവർ 18k സ്വർണം പൂശിയ ലീഫ്ലെറ്റ് സ്റ്റഡ് കമ്മലുകൾ മികച്ചതാണ്. ക്യൂബിക് സിർക്കോണിയ കൊണ്ട് അലങ്കരിച്ച സ്വർണ നിറമുള്ള ഇലയുടെ ആകൃതിയിലാണ് ഈ കമ്മലുകൾ. സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണിത്. ഈ സ്റ്റഡുകൾക്ക് 6 മാസത്തെ വാറണ്ടിയും നൽകുന്നു.
- GIVA 925 സ്റ്റെർലിംഗ് സിൽവർ 18k സ്വർണം പൂശിയ മോതിരം
ഗിവയുടെ 18 കാരറ്റ് സ്വർണം പൂശിയ റൈസ് ഇൻ ലവ് കപ്പിൾ റിംഗ്സ് സെറ്റ് പ്രണയ ജോഡികൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. രണ്ട് മോതിരത്തിൽ ഒന്നിന് ലവ് ഡിസൈനും നൽകിയിട്ടുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മത്തിന് നല്ലതാണ്. മാത്രമല്ല 6 മാസത്തെ വാറണ്ടിയും ഗിവ വാഗ്ദാനം ചെയ്യുന്നു.
2. റൂബൻസ്
പരമ്പരാഗതവും ആധുനികവുമായ സ്റ്റൈലിൽ 18k സ്വർണം പൂശിയ ആഭരണങ്ങളൾ റൂബൻസ് എന്ന ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് ഈ ബ്രാൻഡ് നൽകുന്നത്. സ്റ്റൈലിഷ് ഡിസൈനുകൾ ആഗ്രഹിക്കുന്നവർക്ക് റൂബൻസ് മികച്ച ഓപ്ഷനാണ്.
- റൂബൻസ് 18K സ്വർണം പൂശിയ കുന്ദൻ സ്റ്റഡഡ് & എമറാൾഡ് ഗ്രീൻ ബീഡഡ് ചോക്കർ സെറ്റ്
റൂബൻസിന്റെ 18 കാരറ്റ് സ്വർണം പൂശിയ പരമ്പരാഗത ചോക്കർ സെറ്റിൽ വെളുത്ത കുന്ദൻ കല്ലുകളും മരതക മണികളും പതിച്ച ചോക്കർ നെക്ലേസും, സ്റ്റഡ് കമ്മലുകളും ഈ സെറ്റിൽ ഉണ്ട്. പിച്ചളയിൽ നിർമ്മിച്ച ഈ സെറ്റ് സ്ത്രീകളുടെ ചർമ്മത്തിന് അനുയോജ്യമായവയാണ്.
- റൂബൻസ് 18K സ്വർണം പൂശിയ മുത്ത് പതിച്ച കമ്മലുകൾ
റൂബൻസിന്റെ 18k സ്വർണം പൂശിയ പേൾ സ്റ്റഡ്ഡ് വിന്റേജ് ഫിലിഗ്രി ഡാങ്‌ലർ കമ്മലുകൾ ക്ലാസിക് ഡിസൈനും പുതിയ ട്രെൻഡും ഒരുമിക്കുന്ന ഡിസൈനാണ്. പിച്ചളയിൽ നിർമ്മിച്ചതും കൃത്രിമ കല്ലുകളും മുത്തുകളും കൊണ്ട് അലങ്കരിച്ചതുമായ ഈ ലൈറ്റ് വെയ്റ്റ് കമ്മലുകൾ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്.

3. പാൽമോണസ്
പാൽമോണസ് 18k സ്വർണ വെർമെയ്ലിനെ സ്റ്റെർലിംഗ് സിൽവറുമായി സംയോജിപ്പിച്ച് നിർമ്മിക്കുന്നു. ഇവ സെൻസിറ്റീവ് ചർമ്മത്തിന് മികച്ചതാണ്. പാൽമോണസ് ബ്രാൻഡിൻ്റെ മിനിമലിസ്റ്റ് ഡിസൈനുകൾ കുറഞ്ഞ ചിലവിൽ ആഡംബര ലുക്ക് നൽകുന്നു. ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.
- പാൽമോണാസ് 18k സ്വർണം പൂശിയ ക്യൂബിക് സിർക്കോണിയ സ്റ്റഡ്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ ചെയിൻ
പാൽമോണസിന്റെ 18k സ്വർണം പൂശിയ ക്യൂബിക് സിർക്കോണിയ സ്റ്റഡുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനുകൾ ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാണ്. ഇത് സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമായതും മൃദുവായ പ്ലേറ്റിംഗ് ഉള്ളവയുമാണ്.
- പാൽമോണസ് ലൂണാർ ഹാർട്ട് 18K സ്വർണം പൂശിയ സ്റ്റെയിൻലെസ്സ് സ്റ്റീൽ ബ്രേസ്‌ലെറ്റ്
പാൽമോണസ് ലൂണാർ ഹാർട്ട് 18k സ്വർണം പൂശിയ റാപ്പറൗണ്ട് സ്റ്റെയിൻലെസ് സ്റ്റീൽ ബ്രേസ്‌ലെറ്റ് പുത്തൻ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വർണ നിറത്തിൽ നിർമ്മിക്കുന്ന ഇത്തരം ബ്രേസ്‌ലെറ്റുകൾ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്. ഒരു വർഷത്തെ വാറന്റിയും ഈ ആഭരണങ്ങൾക്ക് നൽകുന്നു.
4. നിഷാനി
14 കാരറ്റ് സ്വർണം പൂശിയ ആഭരണങ്ങളാണ് നിഷാനി വാഗ്ദാനം ചെയ്യുന്നത്. മോഡുലാർ 925 വെള്ളി ആഭരണങ്ങളും നിഷാനി നിർമ്മിക്കുന്നുണ്ട്. സെൻസിറ്റീവ് ചർമ്മത്തിന് ഇത്തരം ആഭരണങ്ങൾ അനുയോജ്യമാണ്. മാത്രമല്ല ദൈനംദിന ഉപയോഗത്തിനും ഇവ മികച്ചതാണ്.
- നിഷാനി ഗോൾഡ്-പ്ലേറ്റഡ് ക്യൂബിക് സിർക്കോണിയ സ്റ്റഡ്ഡ് കമ്മലുകൾ
14K സ്വർണം പൂശിയ ലവ് ഡിസൈനിലുള്ള ഡ്രോപ്പ് കമ്മലുകൾ നീല, പർപ്പിൾ നിറങ്ങളിൽ നിഷാനി വാഗ്ദാനം ചെയ്യുന്നു. വെള്ളിയിൽ നിർമ്മിച്ച് ഒരു ഇൻസേർട്ട് ക്ലോഷർ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്ന ഈ കമ്മലുകൾ സെൻസിറ്റീവ് ചർമ്മത്തിന് മികച്ചതാണ്. ഏത് വസ്ത്രത്തിനൊപ്പവും ഇത്തരം ആഭരണം അനുയോജ്യമാവുന്നു.
- നിഷാനി ലവ് ബാൻഡ് ഗോൾഡ്-പ്ലേറ്റഡ് ഫിംഗർ റിംഗ്സ്
ലവ് ഡിസൈനിലുള്ള മോതിരങ്ങൾ നിഷാനിയുടെ ലിസ്റ്റിലുണ്ട്. ഇതിൻ്റെ പ്രത്യേകത എന്തെന്നാൽ ഇവ നിങ്ങൾക്ക് ക്രമീകരിക്കാവുന്നതാണ്. 14K സ്വർണ പ്ലേറ്റിംഗിൽ വെള്ളിയിൽ നിർമ്മിച്ച ഈ മോതിരം സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ഇത് സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്.
പിയോറ
പിയോറയുടെ 18 കാരറ്റ് സ്വർണം പൂശിയ ആഭരണങ്ങൾ പരമ്പരാഗത ഇന്ത്യൻ ഡിസൈനുകളെ ആധുനിക സ്പർശവുമായി സംയോജിപ്പിക്കുന്നു. അവയുടെ ഭാരം കുറഞ്ഞ ആഭരണങ്ങൾ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്, സ്റ്റൈലിലോ ഗാംഭീര്യത്തിലോ വിട്ടുവീഴ്ച ചെയ്യാതെ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു.
- പിയോറ 18K സ്വർണം പൂശിയ കുന്ദൻ ചാന്ദ്ബാലിസ് കമ്മലുകൾ
പിയോറയുടെ 18K സ്വർണം പൂശിയ കുന്ദൻ ചാന്ദ്ബാലികൾ പരമ്പരാഗത ലുക്കും ആധുനിക സ്റ്റൈലും സംയോജിപ്പിക്കുന്നു. പിച്ചളയിൽ നിർമ്മിച്ചതും, മുത്തുകൾ കൊണ്ട് പൂർത്തിയാക്കിയതുമായ ഈ കമ്മലുകൾ 6 മാസ വാറണ്ടി നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications