ഇസ്രായേലും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി ഇന്നലെ ജൂൺ 18 ബുധനാഴ്ച തുടർച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര സൂചികകളായ സെനസെക്സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിച്ചു. ഇന്നലെ സെൻസെക്സ് 139 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 81,444.66 ലും, നിഫ്റ്റി 50 സൂചിക 41 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 24,812.05 ലും എത്തി. വീണ്ടും നിക്ഷേപ ആശങ്ക വർദ്ധിക്കുന്നു.
എന്നാൽ ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത് നിഫ്റ്റി 50 സൂചിക 24,500 മുതൽ 25,200 വരെയുള്ള ശ്രേണിയിൽ വ്യാപാരം നടത്തുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് വികാരത്തിലേക്ക് എത്തുമെന്നാണ്. അതിനാൽ ഇന്നത്തെ ചാർട്ടിൽ ശ്രദ്ധിക്കേണ്ട ഓഹരികളെ കുറിച്ചും സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു.
ഇന്ന് വാങ്ങേണ്ട ഓഹരികൾ ഇതാ...
ഇന്ന് വാങ്ങാവുന്ന അഞ്ച് ഓഹരികൾ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു: സകർ ഹെൽത്ത്കെയർ , യുകെൻ ഇന്ത്യ , ഡിഇഇ ഡെവലപ്മെന്റ് എഞ്ചിനീയേഴ്സ്, എൻഡിആർ ഓട്ടോ കമ്പോണന്റ്സ് , പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് .
1. സകർ ഹെൽത്ത്കെയർ
വിവിധ ഔഷധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ വിപണിയിൽ സകർ ഹെൽത്ത്കെയർ ഓഹരികൾ അപ്രതീക്ഷിത നേട്ടം കൈവരിച്ചു. അതായത് രാവിലെ മുതൽ വലിയ കുതിപ്പില്ലാതിരുന്ന ഈ ഓഹരി ഉച്ചക്ക് 1.25 ന് ശേഷം ഒറ്റയടിക്ക് കുതിച്ചുയർന്നു. ഇന്നലെ 10 ശതമാനത്തിലധികം ഉയർന്ന സകർ ഹെൽത്ത്കെയർ ഓഹരികൾ 363 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 390 രൂപ ലക്ഷ്യ വിലയോടെ, സ്റ്റോപ്പ് ലോസ് 350 രൂപ നിലനിർത്തുന്നു.

2. യുകെൻ ഇന്ത്യ
കഴിഞ്ഞ സെഷനുകളിലെല്ലാം മികച്ച നേട്ടം കൈവരിച്ച ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ യുകെൻ ഇന്ത്യ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്ന് 1,108.80 രൂപയിലാണ് ക്ലോസ് ചെയ്തത്. സമീപകാലത്തെ പോസിറ്റീവ് പ്രകടനം മൂലം ഈ ഓഹരിയുടെ ലക്ഷ്യ വില 1190 രൂപയോടെ, സ്റ്റോപ്പ് ലോസ് 1080 രൂപയിൽ ക്ലോസ് ചെയ്തു. ഇന്ന് വാങ്ങുന്നോ?
3. ഡിഇഇ ഡെവലപ്മെന്റ് എഞ്ചിനീയേഴ്സ്
എണ്ണ, വാതകം, വൈദ്യുതി (ആണവ ഉൾപ്പെടെ) തുടങ്ങിയ വിവിധ വ്യവസായങ്ങൾക്ക് പ്രോസസ് പൈപ്പിംഗ് നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു എഞ്ചിനീയറിംഗ് കമ്പനിയാണിത്. ഇന്നലെ ഈ ഓഹരികൾ 4 ശതമാനത്തിലധികം കുതിച്ച് 302.85 രൂപയിലാണ് ക്ലോസ് ചെയ്തത്. അതിനാൽ പോസിറ്റീവ് നേട്ടം നൽകുന്ന മികച്ച ഓഹരി വാങ്ങുന്നോ? നിക്ഷേപകരുടെ ആവേശം കണക്കാക്കി ലക്ഷ്യ വില 322 രൂപയോടെ സ്റ്റോപ്പ് ലോസ് 292 രൂപയിൽ നിലനിർത്തി.
4. എൻഡിആർ ഓട്ടോ കമ്പോണന്റ്സ്
ഓട്ടോമോട്ടീവ് കോമ്പണൻ്റുകളുടെ നിർമ്മാണത്തിലും മറ്റു പ്രവർത്തനങ്ങളിലും ശ്രദ്ധ നൽകുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. കഴിഞ്ഞ സെഷനിൽ വമ്പൻ കുതിപ്പാണ് ഓഹരികൾ കാഴ്ച വെച്ചത്. 6 ശതമാനത്തിലധികം ഉയർന്ന ഈ ഓഹരികൾ 1,009 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഓഹരിയുടെ ലക്ഷ്യ വില 1060 രൂപയോടെ, സ്റ്റോപ്പ് ലോസ് 950 രൂപ നിലനിർത്തി.
5. പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ്
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വസ്ത്ര നിർമ്മാണ കമ്പനിയാണിത്. ഇന്നലെ ഈ ഓഹരികൾ വമ്പൻ പ്രകടനം കാഴ്ച വെച്ചു. 4 ശതമാനത്തിലധികം ഉയർന്ന പേൾ ഗ്ലോബൽ ഓഹരികൾ 1,474 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. നിലവിലെ പോസിറ്റീവ് കുതിപ്പ് കണക്കാക്കി ലക്ഷ്യ വില 1580 രൂപയോടെ, സ്റ്റോപ്പ് ലോസ് 1414 രൂപയിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications