ഇന്ന് വിപണിയിൽ വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഓഹരികൾ ഏതെല്ലാം? ഇന്നലെ ജൂൺ 24 ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 82,055.11 ലെവൽ ഉയരുകയും, നിഫ്റ്റി 50 സൂചിക 25,044.35 ലെവൽ എത്തുകയും ചെയ്തു. ഇത് പല ഓഹരികളും കുതിക്കാൻ കാരണമായി. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങൾ അവസാനിക്കുന്ന എന്ന വാർത്തയായിരുന്നു ഇന്നലെ ഓഹരി വിപണി പോസിറ്റീവ് നേട്ടത്തോടെ കുതിക്കാൻ വഴിയൊരുക്കിയത്.
ഇന്നും വിപണി കുതിക്കാൻ സാധ്യതയുണ്ടോ? ഇസ്രായേൽ-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് ഇന്ത്യൻ ഓഹരി വിപണി വികാരത്തെ നയിക്കുന്നതെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിശ്വസിക്കുന്നു. ഇതിൻ്റെ ഭാഗമായി അദ്ദേഹം നിർദ്ദേശിക്കുന്ന 5 ഓഹരികൾ ഇവിടെയുണ്ട്. CCL പ്രോഡക്‌ട്‌സ് (ഇന്ത്യ), SBFC ഫിനാൻസ്, LT ഫുഡ്‌സ് , വിശാൽ മെഗാ മാർട്ട്, ഡൽഹിവെറി എന്നിവയാണ് ഇന്ന് വാങ്ങാവുന്ന 5 ഓഹരികൾ. വാങ്ങിയാലോ?
1 CCL പ്രോഡക്‌ട്‌സ് (ഇന്ത്യ) : ഇന്ത്യയിലെ ഏറ്റവും മികച്ച കോഫി ബ്രാൻഡാണിത്. പ്രധാനമായും കാപ്പിയുടെ ഉത്പാദനം, വ്യാപാരം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. ഇന്നലെ വ്യാപാര ദിനത്തിൽ ഈ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്ന് 848.25 രൂപയിലെത്തി. ഈ പ്രകടനം അനുസരിച്ച് ഈ ഓഹരിയുടെ ലക്ഷ്യ വില 920 രൂപയോടെ, സ്റ്റോപ്പ് ലോസ് 820 രൂപയിലെത്തി.

2. SBFC ഫിനാൻസ് : സ്‌മോൾ ബിസിനസ് ഫിൻക്രെഡിറ്റ് എന്നാണ് എസ്ബിഎഫ്സിയുടെ പൂർണ രൂപം. ഇത് പ്രധാനമായും എംഎസ്‌എംഇ വിഭാഗത്തിൽ ഉൾപ്പെടുന്ന സുരക്ഷിത വായ്പകൾ നൽകുന്ന ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണിത്. ഇന്നലെ എസ്ബിഎഫ്സി ഫിനാൻസ് ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ കുതിച്ചു. നിലവിൽ ഓഹരി വില 108.42 രൂപയാണ്. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 116 രൂപയിൽ സ്റ്റോപ്പ് ലോസ് 103 രൂപയിൽ നിലനിർത്തി.
3. എൽടി ഫുഡ്സ് : ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഫുഡ് കമ്പനിയാണ് ഇത്. പ്രധാനമായും അരി, അരിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയാണ് കമ്പനി ശ്രദ്ധിക്കുന്നത്. ഈ ഓഹരികൾ ഇന്നലെ 7 ശതമാനത്തിലധികം ഉയർന്ന് വില 437.50 രൂപയിലെത്തി. ഇന്നലെ പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തതിനാൽ ഓഹരിയുടെ ലക്ഷ്യ വില 477 രൂപയോടെ, സ്റ്റോപ്പ് ലോസ് 426 രൂപ നിലനിർത്തി.
4. വിശാൽ മെഗാ മാർട്ട് : ഇന്ത്യയിലെ ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് വിശാൽ മെഗാ മാർട്ട്. ഈ ഓഹരികൾ ഇന്നലെ വിപണിയിൽ വമ്പൻ കുതിപ്പ് രേഖപ്പെടുത്തി. 2.5 ശതമാനം ഉയർന്ന് ഓഹരി വില ഇന്നലെ 132.34 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്നും ഈ ഓഹരികൾ നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കും. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 145 രൂപയോടെ, സ്റ്റോപ്പ് ലോസ് 128 രൂപ നിലനിർത്തുന്നു.
5. ഡൽഹിവെറി : ഇന്ത്യയിലെ ഏറ്റവും ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. ഇന്നലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നും ആരംഭിച്ച ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 377.40 രൂപയിലാണ് ക്ലോസ് ചെയ്തത്. അതിനാൽ ഈ ഓഹരികൾ ഇന്നും ശ്രദ്ധയാകർഷിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഓഹരിയുടെ ലക്ഷ്യ വില 405 രൂപയോടെ, സ്റ്റോപ്പ് ലോസ് 363 രൂപ നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
