ഇന്ന് ഓഹരി വിപണിയിൽ ശ്രദ്ധേയമാവുന്ന ഓഹരികൾ ഏതാണ്? യുഎസും ചൈനയും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തുന്നതും, കേന്ദ്ര ബാങ്കിന്റെ പണ നയ നടപടികളും ആഗോളതലത്തിൽ ചർച്ചയായി. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ജൂൺ 9ന് പോസിറ്റീവ് നേട്ടത്തിന് കാരണമായി. തുടർച്ചയായ നാലാമത്തെ സെഷനിലും ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും മുന്നോട്ട് കുതിച്ചു. ഇന്ന് വിപണിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ സംഭവിക്കുമോ?
നിഫ്റ്റി 50 ഇന്നലെ 0.4% ഉയർന്ന് 25,103.2 എന്ന എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. അതേസമയം ബിഎസ്ഇ സെൻസെക്സ് 0.31% ഉയർന്ന് 82,445.21 എന്ന നിലയിലും ഇന്നലെ ക്ലോസ് ചെയ്തു.
ഇന്ന് വാങ്ങേണ്ട ഓഹരികൾ
ഇന്ന് വിപണിയിൽ വാങ്ങാവുന്ന 100 രൂപയിൽ താഴെയുള്ള ഓഹരികൾ ഏതെല്ലാം? കുറഞ്ഞ ചിലവിൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷനായിരിക്കും. വില കുറവാണെങ്കിലും ലാഭം കുറയില്ല. വിപണി വിദഗ്ധരായ ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ, ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ, ഹെൻസെക്‌സ് സെക്യൂരിറ്റീസിലെ ഗവേഷണ എവിപി മഹേഷ് എം ഓജ എന്നിവരാണ് ഇന്ന് വാങ്ങാവുന്ന അഞ്ച് ഇൻട്രാഡേ സ്റ്റോക്കുകൾ നിർദ്ദേശിക്കുന്നത്.
സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരികൾ
1. റിലയൻസ് പവർ: ഇന്ത്യയിലെ ഒരു സുപ്രധാന കമ്പനിയാണിത്. ഇന്ത്യൻ, അന്താരാഷ്ട്ര വിപണികളിൽ വൈദ്യുതി പദ്ധതികൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും മറ്റും റിലയൻസ് പവർ ലിമിറ്റഡ് പ്രധാനിയാണ്. നിലവിൽ റിലയൻസ് പവറിൻ്റെ ഓഹരികൾ 100 രൂപയിൽ താഴെയാണ് നേട്ടത്തോടെ വ്യാപാരം നടത്തുന്നത്. 64.90 രൂപയിലാണ് കഴിഞ്ഞ സെഷനിൽ വ്യാപാരം അവസാനിച്ചത്. നിലവിലെ പ്രകടനം അനുസരിച്ച് 71.62 രൂപയാണ് ഓഹരിയുടെ ലക്ഷ്യ വില. സ്റ്റോപ്പ് ലോസ് 62.35 രൂപയിൽ നിലനിർത്തുന്നു.
2. NMDC: ഇന്ത്യയിലെ ഒരു പ്രധാന പൊതുമേഖലാ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NMDC) ഓഹരികൾ കുതിപ്പിലാണ്. കഴിഞ്ഞ സെഷനിൽ നേരിയ ഉയർച്ചയോടെ 74.15 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. അതായത് ഈ ഓഹരിയ്ക്ക് 100 രൂപ പോലും ചിലവഴിക്കേണ്ട എന്നർത്ഥം. 79.18 രൂപയിൽ ലക്ഷ്യ വില നിശ്ചയിച്ച് സ്റ്റോപ്പ്ലോസ് 71.41 രൂപയിൽ നിലനിർത്തുന്നു.

അൻഷുൽ ജെയിൻ നിർദ്ദേശിക്കുന്ന ഓഹരി
3. ഇമാജിക്കാവേൾഡ് എന്റർടൈൻമെന്റ്: തീം പാർക്കുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്പനിയാണിത്. നിലവിൽ ഈ കമ്പനിയുടെ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ 73.50 രൂപയ്ക്ക് വാങ്ങാം. 80 രൂപയിൽ ഓഹരിയുടെ ലക്ഷ്യ വില നിശ്ചയിച്ച് സ്റ്റോപ്പ് ലോസ് 70 രൂപയിലെത്തിച്ചു.
മഹേഷ് എം ഓജ നിർദ്ദേശിക്കുന്ന ഇൻട്രാഡേ ഓഹരികൾ...
4. ഏഷ്യൻ ഗ്രാനിറ്റോ: ഇന്ത്യയിലെ മുൻനിര ടൈൽസ് ബ്രാൻഡായ ഏഷ്യൻ ഗ്രാനിറ്റോ ലിമിറ്റഡിൻ്റെ ഓഹരികൾ 60.25 രൂപയ്ക്കും, 61.25 രൂപയ്ക്കും വാങ്ങുക. ഓഹരി കഴിഞ്ഞ സെഷനിലും പോസിറ്റീവ് നേട്ടത്തിൽ ക്ലോസ് ചെയ്തതിനാൽ ലക്ഷ്യ വില 64 രൂപയോടെ സ്റ്റോപ്പ് ലോസ് 58.70 രൂപ നിലനിർത്തണം.
5. എച്ച്സിസി: ഒരു ഇന്ത്യൻ ബഹുരാഷ്ട്ര നിർമ്മാണ കമ്പനിയാണ് എച്ച്സിസി അഥവാ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി. നിലവിൽ 100 രൂപയിൽ താഴെ മാത്രമാണ് ഓഹരി വില. നിങ്ങൾക്ക് ഈ ഓഹരി 35.15 രൂപയിലും 36.15 രൂപയ്ക്കും വാങ്ങാം. കഴിഞ്ഞ സെഷനിൽ കുതിപ്പ് പ്രകടമായതിനാൽ ലക്ഷ്യ വില 38 രൂപയിൽ നിശ്ചയിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
