ഇന്ന് ഓഹരി വിപണി പോസിറ്റീവ് നേട്ടത്തോടെ ക്ലോസ് ചെയ്യുമോ? ഇന്നലെ ജൂൺ 26 വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം സെഷനിലും നേട്ടം കൈവരിച്ചിരുന്നു. ആഭ്യന്തര സൂചികകളായ നിഫ്റ്റി 50 സൂചിക 304 പോയിന്റ് അഥവാ 1.21 ശതമാനം ഉയർന്ന് ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,549 ലെവലിൽ എത്തി. സെൻസെക്സ് 1,003 പോയിന്റ് അഥവാ 1.21 ശതമാനം ഉയർന്ന് 83,759 ൽ ക്ലോസ് ചെയ്തു. ഇതോടെ രണ്ട് സൂചികകളും ഇപ്പോൾ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിലയേക്കാൾ 2.3 ശതമാനം മാത്രം താഴെയാണ്.
ഇതേ കുതിപ്പ് ഇന്നും പ്രതീക്ഷിക്കാമോ? നിഫ്റ്റി 50 സൂചിക 25,250 ലെവലിൽ നിന്ന് ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണി വികാരം പോസിറ്റീവായെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നു. അതിനാൽ നിലവിലെ സാഹചര്യത്തിൽ സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ഓഹരികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വാങ്ങാവുന്ന ഓഹരികൾ
ഇന്ന് സുമീത് ബഗാഡിയ വാങ്ങാൻ നിർദ്ദേശിക്കുന്ന അഞ്ച് ബ്രേക്ക്ഔട്ട് സ്റ്റോക്കുകളാണ്;- മോയിൽ , നിതിൻ സ്പിന്നേഴ്സ് , ഹെരാൻബ ഇൻഡസ്ട്രീസ്, റാലിസ് ഇന്ത്യ , ഉഷാ മാർട്ടിൻ എന്നിവ. ഓരോന്നിൻ്റെയും ഓഹരി വിലയും ലക്ഷ്യ വിലയും അറിയാം.
1. മൊയിൽ : ഇന്ത്യയിലെ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മിനിരത്ന സർക്കാർ മാംഗനീസ് അയിര് ഖനന കമ്പനിയാണിത്. ഇന്നലെ ഈ മൊയിൽ ലിമിറ്റഡ് ഓഹരികൾ താഴ്ന്ന വിലയിൽ നിന്നും ആരംഭിച്ച് ഉച്ചക്കു ശേഷം കുതിച്ചുയർന്നു. 3 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 387.05 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ ലക്ഷ്യ വില 415 രൂപയോടെ, സ്റ്റോപ്പ് ലോസ് 373 രൂപ നിലനിർത്തി.

2. നിതിൻ സ്പിന്നേഴ്സ് : പരുത്തി, നൂലുകൾ, നെയ്ത തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ ഈ ഓഹരി ഉച്ചക്ക് 1 മണിക്ക് ശേഷം കുതിച്ചുയർന്ന് 397 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ സെഷനുകളെ അപേക്ഷിച്ച് മികച്ച കുതിപ്പാണ് ഇന്നലെ ഉണ്ടായത്. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 426 രൂപയോടെ, സ്റ്റോപ്പ് ലോസ് 384 രൂപ നിലനിർത്തി.
3. റാലിസ് ഇന്ത്യ : കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഒരു മുൻനിര ഇന്ത്യൻ കമ്പനിയാണിത്. പ്രധാനമായും വിള സംരക്ഷണം, വിള പോഷകാഹാരം, വിത്തുകൾ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്നലെ റാലിസ് ഇന്ത്യ ഓഹരികൾ 1.99% ഉയർന്ന് 326 രൂപയിൽ ക്ലോസ് ചെയ്തു. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 352 രൂപയോടെ, സ്റ്റോപ്പ് ലോസ് 316 രൂപയിൽ നിലനിർത്തി.
4. ഉഷ മാർട്ടിൻ : വയർ റോപ്പുകളുടെ ആഗോള നിർമ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ ഉൽ മാർട്ടിൻ ലിമിറ്റഡ് ഓഹരികൾ ഉയർന്ന പ്രകടനം കാഴ്ച വെച്ചു. ഓഹരികൾ 2 ശതമാനത്തിലധികം കുതിച്ച് 346.30 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവിലെ പ്രകടനത്തിന് അനുസരിച്ച് 375 രൂപ ലക്ഷ്യ വിലയോടെ, സ്റ്റോപ്പ് ലോസ് 333 രൂപ നിലനിർത്തുന്നു.
5. ഹെറാൻബ ഇൻഡസ്ട്രീസ് : വിള സംരക്ഷണം, പൊതുജനാരോഗ്യം, മൃഗാരോഗ്യം എന്നിവയ്ക്കായി വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യൻ അഗ്രോകെമിക്കൽ കമ്പനിയാണിത്. ഇന്നലെ ഓഹരികൾ പോസിറ്റീവ് നേട്ടം കൈവരിച്ചില്ല. 300.15 രൂപയിൽ ഈ ഓഹരി വാങ്ങാം. എങ്കിലും 333 രൂപ ലക്ഷ്യ വിലയോടെ, സ്റ്റോപ്പ് ലോസ് 295 രൂപ നിലനിർത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
