മ്യൂച്വൽ ഫണ്ടുകളിൽ ഇപ്പോൾ നിരവധി ആളുകളാണ് നിക്ഷേപിക്കുന്നത്. ഒരു സേവിംഗ്സ് അക്കൗണ്ട് പോലെ അല്ലെങ്കിൽ ബാങ്ക് നിക്ഷേപം പോലെ കൃത്യമായ പലിശയോ ഒരേ റിട്ടേണോ ആയിരിക്കില്ല മ്യൂച്വൽ ഫണ്ടിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. മാർക്കറ്റ് അനുസരിച്ച് വലിയ ലാഭം നേടാൻ മ്യൂച്വൽ ഫണ്ടിലൂടെ സാധിക്കുന്നു. ഇതാണ് മറ്റു നിക്ഷേപങ്ങളിൽ നിന്നും മ്യൂച്വൽ ഫണ്ടുകളെ വ്യത്യസ്തമാക്കുന്നത്.
നിലവിൽ നമുക്ക് ചുറ്റും നിരവധി മ്യൂച്വൽ ഫണ്ടുകളുണ്ട്. എന്നാൽ അതിൽ ജനപ്രിയമായ ഒരു നിക്ഷേപമാണ് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂച്വൽ ഫണ്ട് നിക്ഷേപമാണിത്. നിക്ഷേപകരെ ഉയർന്ന കോർപ്പസ് വളർത്താൻ സഹായിച്ച നിരവധി നിക്ഷേപങ്ങളാണ് എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിനുള്ളത്. അതിൽ പ്രധാനപ്പെട്ട 7 എസ്.ബി.ഐ മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അറിയാം;
പലരും എസ്.ഐ.പിയിൽ നിക്ഷേപിച്ച് കോടികൾ സമ്പാദിക്കാറുണ്ട്. ഇവിടെ 15 വർഷത്തേക്ക് 10,000 രൂപ പ്രതിമാസ കണക്കിൽ എസ്.ഐ.പി.യിലൂടെ നിക്ഷേപിച്ചാൽ വലിയ കോർപ്പസ് ലഭിക്കും. അതിനെ കുറിച്ചും പരിശോധിക്കാം.
1. എസ്.ബി.ഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
ഈ സ്കീമിൻ്റെ റെഗുലർ പ്ലാനിലൂടെ കഴിഞ്ഞ 1 വർഷത്തിൽ 32.35% വരുമാനം നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 16.28% റിട്ടേൺ നൽകി. ഇതിൽ 15 വർഷത്തേക്ക് എസ്.ഐ.പി വഴി 10,000 രൂപ നിക്ഷേപിച്ചാൽ അവരുടെ പ്രതിവർഷ റിട്ടേൺ 16.72 ശതമാനമായിരിക്കും. അതായത് കോർപ്പസ് 71,59,243 രൂപയായി വളരും.

2. എസ്.ബി.ഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
കഴിഞ്ഞ 1 വർഷത്തിൽ സ്കീമിൻ്റെ റെഗുലർ പ്ലാനിലൂടെ 40.70% വരുമാനം കിട്ടിയിട്ടുണ്ട്. ഇത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏകദേശം 14.65 ശതമാനം റിട്ടേൺ നൽകി. ഇവിടെ 15 വർഷത്തേക്ക് എസ്.ഐ.പി വഴി 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ, അവരുടെ കോർപ്പസ് 73,47,727 രൂപയായി വളരും. അതായത് വാർഷിക വരുമാനം 17.01 ശതമാനമുണ്ടാവും.
3. എസ്.ബി.ഐ കോൺട്രാ ഫണ്ട്
ഈ സ്കീമിൽ കഴിഞ്ഞ 1 വർഷം കൊണ്ട് 30.94 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 16.09 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഇതിൽ എസ്.ഐ.പി വഴി 10,000 രൂപ നിക്ഷേപിച്ചാൽ 17.56 ശതമാനം വാർഷിക വരുമാനത്തിൽ കോർപ്പസ് മാത്രം 77,09,485 രൂപയായി വളരും.
4. എസ്.ബി.ഐ ഹെൽത്ത്‌കെയർ ഓപ്പർച്യുണിറ്റീസ് ഫണ്ട്
ഈ സ്കീമിലൂടെ കഴിഞ്ഞ 1 വർഷത്തിൽ 43.23 ശതമാനം വരുമാനം നൽകിയിട്ടുണ്ട്. എന്നാൽ 10 വർഷം കൊണ്ട് 13.36 ശതമാനം വരുമാനമാണ് ഉറപ്പാക്കിയത്. ഇവിടെ 15 വർഷം 10,000 രൂപ എസ്.ഐ.പി വഴി നിക്ഷേപിച്ചാൽ 17.9 ശതമാനം വാർഷിക വരുമാനത്തിൽ 79,40,582 രൂപ കോർപ്പസായി ലഭിക്കും.
5. എസ്.ബി.ഐ കൺസപ്ഷൻ ഓപ്പർച്യുണിറ്റീസ് ഫണ്ട്
കഴിഞ്ഞ 1 വർഷം കൊണ്ട് ഈ സ്കീമിൽ 29.28 ശതമാനം റിട്ടേൺ ഉണ്ടായി. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 16.57% റിട്ടേൺ നൽകിയിട്ടുണ്ട്. ഈ സ്കീമിൽ 10,000 രൂപ എസ്.ഐ.പി വഴി നിക്ഷേപിച്ചാൽ അവരുടെ കോർപ്പസ് 18.89% വാർഷിക വരുമാനത്തിൽ 86,62,063 രൂപയായി ഉയരും.
6. എസ്.ബി.ഐ ടെക്‌നോളജി ഓപ്പർച്യുണിറ്റീസ് ഫണ്ട്
ഇവിടെ 1 വർഷത്തിൽ 35.56 ശതമാനം റിട്ടേൺ ലഭിക്കും. കഴിഞ്ഞ 10 വർഷം കൊണ്ട് 16.68 ശതമാനം റിട്ടേൺ ലഭിച്ചു. ഈ സ്കീമിൽ 15 വർഷത്തേക്ക് 10,000 രൂപ എസ്.ഐ.പി വഴി നിക്ഷേപിച്ചാൽ അവരുടെ കോർപ്പസ് 19.43% വാർഷിക വരുമാനത്തിൽ 90,85,892 രൂപയായി വളരും.
7. എസ്.ബി.ഐ സ്‌മോൾ ക്യാപ് ഫണ്ട്
ഈ സ്കീമിൻ്റെ റെഗുലർ പ്ലാനിൽ കഴിഞ്ഞ 1 വർഷത്തിൽ 28.71% റിട്ടേൺ ലഭിച്ചിട്ടുണ്ട്. പത്ത് വർഷം കൊണ്ട് 21.24% റിട്ടേൺ ലഭിച്ചിട്ടുണ്ട്. ഇതിൽ 15 വർഷത്തേക്ക് എസ്.ഐ.പി വഴി 10,000 രൂപ നിക്ഷേപിച്ചാൽ കോർപ്പസ് 23.19% വാർഷിക വരുമാനത്തിൽ 1,26,73,965 രൂപയായി വളരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications