ഓഹരി വിപണിയിലേക്കെത്തുന്ന നിക്ഷേപകർ ആദ്യം നേരിടുന്ന ചോദ്യമെന്നത് ഏത് ഓഹരി വാങ്ങണമെന്നതാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്ത തുടക്കക്കാർക്ക് ഏറ്റവും നല്ലത് പെന്നി ഓഹരികളാണ്. കുറഞ്ഞ വിലയുള്ള ഓഹരികളാണ് പെന്നി ഓഹരികൾ. കുറഞ്ഞ വിലയായത് കൊണ്ട് തന്നെ പെന്നി ഓഹരികളിലെ നിക്ഷേപങ്ങളിലൂടെ വിപണിയുടെ സ്വാഭവത്തേയും മറ്റ് സാങ്കേതിക വശങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കാൻ സാധിക്കും.
പെന്നി ഓഹരികളിലെ നിക്ഷേപം അപകടകരമാണോ..?
വളരെ കുറഞ്ഞ മാർക്കറ്റ് ക്യാപിറ്റലൈസേഷനും ലിക്വിഡിറ്റിയും ഉള്ള വളർന്നുവരുന്ന കമ്പനികളായതിനാൽ പെന്നി ഓഹരികളിലെ നിക്ഷേപം അപകടകരമാണ്. പെട്ടെന്നുള്ള ഇടിവ് അല്ലെങ്കിൽ വില കൃത്രിമം കാണിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്യാം. എന്നിരുന്നാലും, ഈ ഓഹരികൾ ചിലപ്പോൾ നിങ്ങൾക്ക് നല്ല വരുമാനം നൽകും. കാരണം അവ വളർന്നുവരുന്ന കമ്പനികളാണ്. മൾട്ടിബാഗർ വരുമാനം നൽകിയ നിരവധി പെന്നി ഓഹരികൾ ഇന്ന് വിപണിയിലുണ്ട്.
ഒരു തുടക്കക്കാരൻ എന്ന നിലയിൽ, വിപണിയുടെ ചലനാത്മകതയും ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റ് ആശയങ്ങളും പഠിക്കാനും പരിചയപ്പെടാനും നിങ്ങളെ സഹായിക്കുന്ന ഈ കുറഞ്ഞ വിലയുള്ള ചില ഓഹരികളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം.
തുടക്കക്കാർക്കുള്ള 10 മികച്ച പെന്നി ഓഹരികൾ
1. വികാസ് ഇക്കോടെക് ലിമിറ്റഡ്
1984-ലാണ് കമ്പനി സ്ഥാപിക്കുന്നത്. എൻഎസ്ഇയിൽ 3.79 രൂപ എന്നതാണ് ഓഹരി വില. 25 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
2. ഇന്ത്യൻ ഓവർസീസ് ബാങ്ക്
കഴിഞ്ഞ അഞ്ച് വർഷമായി ബാങ്ക് 18.5% സിഎജിആർ നിലനിർത്തുന്നു. 66.84 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 153.66 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.

3. കംഫർട്ട് ഇൻടെക് ലിമിറ്റഡ്
എൻഎസ്ഇയിൽ 17.60 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 296 ശതമാനം ലാഭം നിക്ഷേപകർക്ക് ഓഹരി നൽകി.
4. സീകോസ്റ്റ് ഷിപ്പിംഗ് സർവീസസ് ലിമിറ്റഡ്
2005-ൽ സ്ഥാപിതമായ ഇത് മുണ്ട്ര പോർട്ട് ഇന്ത്യയിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽ കാർഷിക-കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഒന്നാണ്. ബിഎസ്ഇയിൽ 6.46 രൂപ എന്നതാണ് ഓഹരിയുടെ വില. 83 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.

5. വിർഗോ ഗ്ലോബൽ ലിമിറ്റഡ്
ഐടി സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന കമ്പനി. ബിഎസ്ഇയിൽ 9.44 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2024-ൽ ഇതുവരെ 11 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
6. ഇന്ത്യൻ ഇൻഫോടെക് & സോഫ്റ്റ്‌വെയർ ലിമിറ്റഡ്
ബിഎസ്ഇയിൽ 1.57 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.
7. സ്വിസ് മിലിട്ടറി കൺസ്യൂമർ ഗുഡ്സ് ലിമിറ്റഡ്
ബിഎസ്ഇയിൽ 27.87 രൂപ എന്നതാണ് ഓഹരി വില. 100 ശതമാനം ലാഭം ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകാൻ ഓഹരിക്ക് സാധിച്ചു. ഗൃഹോപകരണ നിർമ്മാണ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
8. ഡിഷ് ടിവി ഇന്ത്യ
എൻഎസ്ഇയിൽ 16.22 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2 ശതമാനം വളർച്ച ഓഹരി നേടി. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ കാരണം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications