ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇന്ന് തിങ്കളാഴ്ച ഉയർന്ന നിരക്കിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ സെഷനിൽ സെൻസെക്സ് 746.95 പോയിന്റ് അഥവാ 0.92% ഉയർന്ന് 82,188.99 പോയിന്റിലും നിഫ്റ്റി 50 സൂചിക 252.15 പോയിന്റ് അഥവാ 1.02% ഉയർന്ന് 25,003.05 പോയിൻ്റിലും ക്ലോസ് ചെയ്തു. ഇന്നത്തെ ഓഹരി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള ഓഹരികളെക്കുറിച്ച് അറിഞ്ഞാലോ?
1. എച്ച്ഡിഎഫ്സി ബാങ്ക്
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശശിധർ ജഗദീഷനെ സസ്‌പെൻഡ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും വേണ്ടിയുള്ള ലീലാവതി കീർത്തിലാൽ മേത്ത മെഡിക്കൽ (LKMM) ട്രസ്റ്റിന്റെ ആരോപണം മൂലം എച്ച്ഡിഎഫ്‌സി ബാങ്ക് നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുന്നു. ഇതോടെ ഇന്ന് ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും. നിലവിൽ ഈ ഓഹരിയുടെ വില 1,978 രൂപയിലാണ്.
2. സുസ്ലോൺ എനർജി
സുസ്ലോൺ എനർജിയുടെ പ്രൊമോട്ടർമാരായ താന്തി ഫാമിലി ആൻഡ് ട്രസ്റ്റ് തിങ്കളാഴ്ച ഒരു ബ്ലോക്ക് ഡീൽ വഴി 20 കോടി ഓഹരികൾ വിൽക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ഓഹരിയുടെ കുതിപ്പിനുള്ള കാരണമായേക്കാം. നിലവിൽ ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തിലാണ് കുതിക്കുന്നത്.
3. അംബുജ സിമൻറ്സ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളായ അദാനി ഗ്രൂപ്പിന്റെ അംബുജ സിമന്റ്‌സ്, രാജ്യത്തെ വീടു നിർമ്മാണത്തിനും, ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലും ഉപയോഗിക്കുന്ന സിമന്റിന്റെ 30 ശതമാനത്തോളം വിതരണം ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം പറയുന്നത്.

4. ടാറ്റ സ്റ്റീൽ
2025 ജൂലൈ മുതൽ കുറഞ്ഞ കാർബൺ, ഇലക്ട്രിക് ആർക്ക് ഫർണസ് (ഇഎഎഫ്) അധിഷ്ഠിത സ്റ്റീൽ ഉൽപ്പാദന കേന്ദ്രം യുകെയിൽ ആരംഭിക്കാൻ ഒരുങ്ങി ടാറ്റാ സ്റ്റീൽ. നിർമ്മാണം 2027 ഓടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ഓഹരികളുടെ വില 157.55 രൂപയിലാണ്.
5. ലാർസൻ & ട്യൂബ്രോ
ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൽ & ടി 500 കോടിയുടെ ഇ.എസ്.ജി ബോണ്ട് ഓഫർ പുറത്തിറക്കി. ഇത് കമ്പനിയുടെ ഓഹരികൾ ഇന്ന് കുതിക്കുന്നതിന് കാരണമാവും.
6. മഹീന്ദ്ര & മഹീന്ദ്ര
വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധനവായിരുന്നു 2025 മെയ് മാസത്തിൽ മഹീന്ദ്ര & മഹീന്ദ്രയുടെ മൊത്തം വിൽപ്പനയിലുണ്ടായ കുതിപ്പ്. അതായത് 80,458 യൂണിറ്റായി വർദ്ധിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 69,011 യൂണിറ്റായിരുന്നു. മാത്രമല്ല ഇതിൻ്റെ ഉൽപ്പാദനത്തിലും 28 ശതമാനം വളർച്ച കാണിക്കുന്നുണ്ട്. അതിനാൽ നിലവിൽ ഓഹരികൾ നേട്ടത്തോടെ കുതിക്കുന്നുണ്ട്. കഴിഞ്ഞ സെഷനിൽ 3,106.50 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തത്.
7. എംസിഎക്സ്
വൈദ്യുതി ഡെറിവേറ്റീവുകൾ അവതരിപ്പിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) നിന്ന് എംസിഎക്സ് അനുമതി നേടിയിട്ടുണ്ട്. ഇതോടെ ഇന്നത്തെ വ്യാപാര സെഷനിൽ ഈ ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. നിലവിൽ എംസിക്സ് ഓഹരി വില 7,415 രൂപയാണ്.
8. ഭാരതി എയർടെൽ
ഡിജിറ്റൽ തട്ടിപ്പുകളെ ഇല്ലാതാക്കുന്നതിനായി മികച്ച പങ്കാളിത്തവും ഏകീകൃത ശ്രമവും നിർദ്ദേശിക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ എയർടെൽ ആർബിഐ, എൻപിസിഐ എന്നിവയുമായി ചേർന്ന് 40 ലധികം ബാങ്കുകളെ സമീപിച്ചു. ഇതിലൂടെ നിരവധി തട്ടിപ്പിക്കുകളെ കുറിച്ച് വ്യക്തമായിട്ടുണ്ട്. എയർടെല്ലിൻ്റെ ഈ സമീപനം മികച്ചതാണ്. അതിനാൽ വിപണിയിൽ ഇന്ന് ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications