ഏറ്റവും മികച്ച സാമ്പത്തിക നിക്ഷേപം ഏത് എന്ന് ചോദിച്ചാൽ ഭൂരിപക്ഷം ആളുകളും പറയുന്ന ഉത്തരം സ്ഥിര നിക്ഷേപം എന്നായിരിക്കും. നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷ, ഉറപ്പായ പലിശ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ സ്ഥിര നിക്ഷേപം മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ സ്ഥിര നിക്ഷേപം മികച്ചതാണെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ചെറിയ അപകട സാധ്യകളുണ്ടെങ്കിലും മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ കുറച്ചാ കാലമായി മ്യൂച്വൽ ഫണ്ടുകളിൽ വലിയ നിക്ഷേപമാണ് ആളുകൾ നടത്തുന്നത്. കേരളത്തിലെ നിക്ഷേപകരുടെ എണ്ണത്തിൽ ഒരുവർഷത്തിനിടെ 23 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2024 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചിലെത്തിയപ്പോള്‍ 13.13 ലക്ഷമായി. ജൂണിൽ രാജ്യത്ത് മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്ത ആകെ ആസ്തി 74ലക്ഷം കോടി രൂപയായി. നിക്ഷേപകരുടെ എണ്ണം ഇക്കാലയളവിൽ 5.52 കോടിയിലെത്തി. എസ്‌ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപമാകട്ടെ 27,269കോടി രൂപയാണ്.
വിപണിയിൽ നിരവധി മ്യൂച്വൽ ഫണ്ടുകളുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം എന്താണ്, അപകടസാധ്യത എത്രത്തോളം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രമേ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ പാടുള്ളു. നികുതി ഇളവും വാഗ്ധാനം ചെയ്യുന്ന സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീം (ഇഎൽഎസ്എസ്). എന്താണ് ഇഎൽഎസ്എസ് മ്യൂച്വൽ ഫണ്ടുകൾ എന്നും കഴിഞ്ഞ 5 വർഷത്തിനിടെ 20 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകിയ ഇഎൽഎസ്എസ് ഫണ്ടുകൾ ഏതൊക്കെയാണെന്നും നോക്കാം.

ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് വിപണിയിൽ നികുതി ഇളവ് ലഭിക്കുന്ന ഏക സ്കീമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീം (ഇഎൽഎസ്എസ്). നിക്ഷേപങ്ങൾക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഇഎൽഎസ്എസിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ ആദായനികുതി കിഴിവ് ലഭിക്കും. ടാക്സ് സേവിംഗ് നിക്ഷേപങ്ങളിൽ കുറഞ്ഞ ലോക്ഇൻ പിരിയഡാണ് ഇഎൽഎസ്എസ് ഫണ്ടുകൾക്കുള്ളത്. അതിനാൽ തന്നെ കൂടുതൽ പേർ ഇന്ന് ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ട്. നികുതി ഇളവിനൊപ്പം മികച്ച റിട്ടേണും ഈ ഫണ്ടുകൾ നൽകിയിട്ടുണ്ട്.
2025 ജൂലൈ 31 ലെ കണക്കനുസരിച്ച്, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വിഭാഗത്തിൽ (ELSS) ആകെ 43 സ്കീമുകൾ ഉണ്ട് ആകെ ആസ്തികൾ 2.48 ലക്ഷം കോടിയാണ്.
മികച്ച ഫണ്ടുകൾ
1. ബന്ധൻ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 23.46%
2. കാനറ റോബെക്കോ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 20.04%
3. ഡിഎസ്പി ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 23.35%
4. ഫ്രാങ്ക്ലിൻ ഇന്ത്യ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 23.76%
5. എച്ച്.ഡി.എഫ്.സി ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 24.76%
6. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 26.92%
7. എസ്‌ബിഐ ഇഎൽഎസ്‌എസ് ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 27.82%
8. മോട്ടിലാൽ ഓസ്വാൾ ELSS ടാക്സ് സേവർ ഫണ്ട് - 5 വർഷത്തെ റിട്ടേൺ 25.44%
അറിയിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
