വലിയ അപകട സാധ്യതകളില്ലാതെ മികച്ച സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്കും അപകടസാധ്യതയ്ക്കും അനുസൃതമായി പ്ലാനുകൾ തിരഞ്ഞെടുക്കുക്കാൻ മ്യൂച്വൽ ഫണ്ടുകളിലൂടെ സാധിക്കുന്നു. നിങ്ങൾ ഇനിയും മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ ആരംഭിക്കണം. കാരണം അതുവഴി നിങ്ങൾക്ക് ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ കഴിയും.
എന്താണ് മ്യൂച്വൽ ഫണ്ട് എന്നും ഏതൊക്കെ വിഭാഗങ്ങളുണ്ടെന്നും നമുക്ക് വിശദമായി മനസിലാക്കാം. അതോടൊപ്പം കഴിഞ്ഞ 10 വർഷത്തിനിടെ മികച്ച ലാഭം നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.
എന്താണ് മ്യൂച്വൽ ഫണ്ട്...?
ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.ഇങ്ങനെ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്.
വിവിധ തരം ഫണ്ടുകൾ
മ്യൂച്വല്‍ ഫണ്ടുകള്‍ പലതരത്തിലുണ്ട്. ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനെ ഇക്വിറ്റി ഫണ്ട് എന്നാണ് പറയുന്നത്. ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഡെബ്റ്റ് ഫണ്ടും ഇവ രണ്ടിലും നിക്ഷേപിക്കുന്നത് ഹൈബ്രിഡ് ഫണ്ടുമാണ്. നിങ്ങള്‍ക്ക് നികുതിയിളവിന് സഹായിക്കുന്ന ഫണ്ടുകളും ഉണ്ട്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്‍റെ നേട്ടങ്ങൾ
1. ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്താവുന്നതാണ്.
2. മ്യൂച്വല്‍ ഫണ്ടുകളിൽ രണ്ടായിരത്തിലധികം സ്‌കീമുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
3. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും.

വരുമാനം എങ്ങനെ..?
ഓരോ ഓഹരിയുടെയും മൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് നിങ്ങള്‍ നിക്ഷേപം നടത്തിയ മൂച്വല്‍ ഫണ്ടിനും വളര്‍ച്ച സംഭവിക്കും. കൂടുന്നത് മാത്രമല്ല കുറയുന്നതും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുന്നതാണ്. ഓഹരിയുടെ ആകെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് എന്‍എവി വര്‍ധനവിനും കാരണമാകും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന ഓഹരികള്‍ ലാഭവിഹിതം നല്‍കുമ്പോഴും ആകെ ഫണ്ടിന്റെ മൂല്യം വര്‍ധിക്കുന്നുണ്ട്. വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ ചെറുകിട, ഇടത്തരം കമ്പനികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
മികച്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
1. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
കഴിഞ്ഞ 10 വർഷത്തിനിടെ എസ്ഐപി നിക്ഷേപങ്ങളിൽ 24.06% വാർഷിക വരുമാനം വാഗ്ദാനം ചെയ്ത ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് ഒന്നാം സ്ഥാനത്ത്.
2. നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്
ഏറ്റവും വലിയ സ്മോൾ ക്യാപ് ഫണ്ടായ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ എസ്ഐപി നിക്ഷേപങ്ങളിൽ 22.43% വാർഷിക വരുമാനം നൽകി.
3. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
കഴിഞ്ഞ 10 വർഷത്തിനിടയിൽ ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങളിൽ 20.77% വാർഷിക വരുമാനം വാഗ്ദാനം ചെയ്തു.
4. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
കഴിഞ്ഞ 10 വർഷത്തിനിടയിൽ എസ്ഐപി നിക്ഷേപങ്ങളിൽ ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് 20.62% വാർഷിക വരുമാനം നൽകി.
5. മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട്
കഴിഞ്ഞ 10 വർഷത്തിനിടെ മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങളിൽ 20.52% വാർഷിക വരുമാനം നൽകി.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
