സാമ്പത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും. ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമേ ഇപ്പോൾ വമ്പൻ നേട്ടം നൽകുന്ന എസ്.ഐ.പി മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ് ആളുകൾ നിക്ഷേപിക്കുന്നത്. ഉയർന്ന റിട്ടേൺ ആഗ്രഹിച്ചാണ് ഇത്തരം സ്കീമുകളിൽ നിക്ഷേപിക്കുന്നതെങ്കിലും നിക്ഷേപത്തിലൂടെ അപ്രതീക്ഷ നഷ്ടം വരുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.
ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിൽ (എസ്.ഐ.പി) നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പണം ക്രമാതീതമായി വളരും. സമ്പാദ്യ ശീലം വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുയോജ്യമായ നിക്ഷേപ മാർഗമാണ്. കൃത്യമായ ഇടവേളകളിൽ ഒരു മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിലേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്.ഐ.പി).
എസ്.ഐ.പി നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ചാണ് നിക്ഷേപിക്കേണ്ടത്. അതായത് പ്രതിദിന, പ്രതിവാര, പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക ഫോർമാറ്റിൽ നിങ്ങൾക്ക് നിക്ഷേപിക്കാം.
എസ്.ഐ.പിയെ കുറിച്ച് തിരുത്തേണ്ട പ്രധാന തെറ്റുകൾ
നിങ്ങളുടെ പണം വളർത്തുന്നതിനുള്ള മികച്ച മാർഗമാണിത്. ശരിയായ രീതിയിൽ നിക്ഷേപം നടത്തിയിട്ടില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കാനും സാധ്യത ഏറെയാണ്. കൃത്യമായ സാമ്പത്തിക വളർച്ചയ്ക്ക് ഇത്തരം നഷ്ടങ്ങൾ വരാതിരിക്കാൻ എസ്.ഐ.പികളിൽ നിങ്ങൾക്ക് സംഭവിക്കുന്ന 5 പിഴവുകൾ പരിശോധിക്കാം. 2025ൽ എസ്.ഐ.പിയിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കിയാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും.
1. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ നിക്ഷേപിക്കുക....
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ എസ്.ഐ.പികളിൽ നിക്ഷേപിക്കുന്നത് ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്. സാമ്പത്തിക ലക്ഷ്യങ്ങളോടെ നിങ്ങളുടെ എസ്.ഐ.പി സജ്ജീകരിക്കുന്നതാണ് എപ്പോഴും നല്ലത്. നിക്ഷേപിക്കാൻ നിങ്ങൾക്ക് കൃത്യമായ ലക്ഷ്യം ഇല്ലെങ്കിൽ നിങ്ങളുടെ ഫോകസ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ആദ്യം ഒരു ലക്ഷ്യം മനസിൽ ഉറപ്പിക്കുക.

2. എല്ലാ ഫണ്ടുകളും തിരഞ്ഞെടുക്കുന്നു
വിശദമായി മനസിലാക്കാതെ എല്ലാ തരം ഫണ്ടുകളിലും അന്ധമായി നിക്ഷേപിക്കുന്നത് നിങ്ങൾക്ക് നഷ്ടങ്ങൾ ഉണ്ടാക്കും. ജനപ്രിയ ഫണ്ടുകളിൽ എല്ലാം സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കില്ല. അതിനായി ആ നിക്ഷേപത്തിന്റെ മുൻകാല പ്രകടനമോ അപകടസാധ്യത നിലയോ മനസിലാക്കിയ ശേഷം മാത്രം നിക്ഷേപിക്കാം. ഇത്തരത്തിൽ ശ്രദ്ധിക്കാതെ ഇൻവെസ്റ്റ് ചെയ്യേണ്ടി വന്നാൽ മോശം വരുമാനം ലഭിക്കുകയോ അപ്രതീക്ഷിത നഷ്ടത്തിലേക്ക് നയിക്കുകയോ ചെയ്യും.
3. എസ്.ഐ.പി പതിവായി പരിശോധിക്കാതിരിക്കുക
വിപണികൾ മാറുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വികസിക്കുകയും ചെയ്യും. അതിനാൽ നിങ്ങളുടെ എസ്.ഐ.പി പോർട്ട്‌ഫോളിയോ ഇപ്പോഴും ട്രാക്കിലാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ എസ്.ഐ.പിയെ കുറിച്ച് പതിവായി പരിശോധിക്കണം. ഫണ്ട് മോശമായി പ്രവർത്തിക്കുന്നുണ്ടോ, അതോ നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കണോ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനാണ് എസ്.ഐ.പി പതിവായി അവലോകനം ചെയ്യണമെന്ന് പറയുന്നത്.
4. മാർക്കറ്റ് റിസ്‌ക് പരിഗണിക്കുന്നില്ല
എസ്.ഐ.പിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയിലെ അപകടസാധ്യതയെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അപ്രതീക്ഷിത നഷ്ടത്തിന് കാരണമാകും. എസ്.ഐ.പി ദീർഘകാല നിക്ഷേപങ്ങളാണ്, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നിക്ഷേപങ്ങളെ തീർച്ചയായും സ്വാധീനിക്കും. അതിനാൽ ഇത്തരം അപകടസാധ്യതകൾ മനസിലാക്കിയില്ലെങ്കിൽ വിപണി നഷ്ടത്തിലെത്തുമ്പോൾ നിങ്ങൾ പെട്ടെന്ന് പണം പിൻവലിച്ചേക്കാം. ഇതിലൂടെ വീണ്ടും നഷ്ടം സംഭവിക്കുന്നു.
5. ഒരേ തുക മാത്രം നിക്ഷേപിക്കുക.
ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ ഒരേ തുക തന്നെ നിക്ഷേപിച്ചാൽ പണം വളരില്ല. നിങ്ങളുടെ വരുമാനം വർദ്ധിക്കുമ്പോഴും സാമ്പത്തിക വളർച്ച വരുമ്പോഴും നിക്ഷേപ തുക വർദ്ധിപ്പിക്കണം. ഇത് നിക്ഷേപങ്ങൾ അതിവേഗം വളരാൻ അനുവദിക്കുന്നു. ചെറിയ തുക നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് ഓരോ വർഷവും കഴിയുമ്പോൾ നിക്ഷേപ തുക വർദ്ധിപ്പിക്കാം. ഇത് സാമ്പത്തിക ലക്ഷ്യത്തിലേക്ക് നിങ്ങളെ പെട്ടെന്ന് എത്തിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications