ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമുണ്ടോ? ഈ കലണ്ടർ വർഷത്തിൽ ഇതുവരെ ഏകദേശം 97% ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളും നെഗറ്റീവ് റിട്ടേൺ നൽകി. അതായത് വളരെ കുറച്ച് നിക്ഷേപങ്ങൾ മാത്രമാണ് മികച്ച നേട്ടം നൽകിയത്. ഏകദേശം 541 ഇക്വിറ്റി സ്കീമുകളിൽ 523 എണ്ണവും നഷ്ടത്തിലേക്ക് വീണു. നിങ്ങളുടെ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നുണ്ടോ?
2025ൽ നഷ്ടം സംഭവിച്ച പ്രധാന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ...
നിപ്പോൺ ഇന്ത്യ തായ്‌വാൻ ഇക്വിറ്റി ഫണ്ട് ഏകദേശം 31.52% കുറഞ്ഞ് ഏറ്റവും വലിയ നഷ്ടത്തിലേക്ക് വീണു. തൊട്ടുപിന്നാലെ സാംകോ ഫ്ലെക്സി ക്യാപ് ഫണ്ട് 26.15% ഇടിഞ്ഞിട്ടുണ്ട്. ശ്രീറാം മൾട്ടി സെക്ടർ റൊട്ടേഷൻ ഫണ്ടും ഇൻവെസ്കോ ഇന്ത്യ ടെക്നോളജി ഫണ്ടും യഥാക്രമം 24.33%, 24.22% എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.
മോട്ടിലാൽ ഓസ്വാൾ നാസ്ഡാക്ക് 100 FOF, മിറേ അസറ്റ് NYSE FANG+ETF FoF എന്നിവ ഈ വർഷത്തിൽ ഇതുവരെ യഥാക്രമം 23.54% ഉം 23.36% ഉം നെഗറ്റീവ് റിട്ടേൺ നൽകി. മിറേ അസറ്റ് എസ് & പി 500 ടോപ്പ് 50 ETF FoF 21.86% നെഗറ്റീവ് റിട്ടേൺ നൽകി.
എച്ച്‌എസ്‌ബിസി മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള രണ്ട് ഫണ്ടുകൾ: എച്ച്‌എസ്‌ബിസി സ്മോൾ ക്യാപ് ഫണ്ടും, എച്ച്‌എസ്‌ബിസി മിഡ്‌ക്യാപ് ഫണ്ടും 2025 ൽ ഇതുവരെ യഥാക്രമം 21.73% ഉം 21.52% ഉം നെഗറ്റീവ് റിട്ടേൺ നൽകി.
മോട്ടിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടിന്റെ രണ്ട് സ്കീമുകൾ: മോട്ടിലാൽ ഓസ്വാൾ ലാർജ് & മിഡ്ക്യാപ് ഫണ്ട്, മോട്ടിലാൽ ഓസ്വാൾ മാനുഫാക്ചറിംഗ് ഫണ്ട് എന്നിവ യഥാക്രമം 21.37% ഉം 21.17% ഉം നഷ്ടമാണ് ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തിയത്.
എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ രണ്ട് സ്കീമുകൾ - എസ്ബിഐ ഇന്നൊവേറ്റീവ് ഓപ്പർച്യുണിറ്റീസ് ഫണ്ട്, എസ്ബിഐ ടെക്നോളജി ഓപ്പ് ഫണ്ട് എന്നിവയ്ക്ക് ഈ കലണ്ടർ വർഷത്തിൽ ഇതുവരെ യഥാക്രമം 17.97% ഉം 17.90% ഉം നഷ്ടം രേഖപ്പെടുത്തി. സ്മോൾ ക്യാപ് ഫണ്ടുകളായ ആദിത്യ ബിർള എസ്എൽ സ്മോൾ ക്യാപ് ഫണ്ട്, മഹീന്ദ്ര മാനുലൈഫ് സ്മോൾ ക്യാപ് ഫണ്ട് എന്നിവ യഥാക്രമം 17.32% ഉം 17.26% ഉം നെഗറ്റീവ് റിട്ടേണുകൾ നൽകി.
ഏറ്റവും വലിയ സ്മോൾ ക്യാപ് ഫണ്ടായ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന് ഈ കാലയളവിൽ 16.48% നഷ്ടം നേരിട്ടു. രണ്ടാമത്തെ വലിയ മിഡ് ക്യാപ് ഫണ്ടായ കൊട്ടക് എമർജിംഗ് ഇക്വിറ്റി ഫണ്ടിന് 16.32% നെഗറ്റീവ് റിട്ടേണുകൾ സംഭവിച്ചു. ആക്സിസ് നാസ്ഡാക് 100 FoF, ആദിത്യ ബിർള എസ്‌എൽ നാസ്ഡാക് 100 FoF എന്നിവ 15.23% വീതം നഷ്ടം നേരിട്ടു.
എസ്‌ബിഐ ഓട്ടോമോട്ടീവ് ഓപ്പർച്യുണിറ്റീസ് ഫണ്ടും, എഡൽവെയ്‌സ് മൾട്ടി ക്യാപ് ഫണ്ടും ഈ കലണ്ടർ പാദത്തിൽ 13.67% വീതം നെഗറ്റീവ് റിട്ടേൺ നൽകി.
കൊട്ടക് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള രണ്ട് സ്കീമുകൾ: കൊട്ടക് പയനിയർ ഫണ്ടിന് 13.40%, കൊട്ടക് എംഎൻസി ഫണ്ടിന് 13.36% എന്നിങ്ങനെ നഷ്ടം സംഭവിച്ചു.
ഏറ്റവും വലിയ മിഡ് ക്യാപ് ഫണ്ടായ എച്ച്ഡിഎഫ്സി മിഡ്ക്യാപ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 2025-ൽ ഇതുവരെ 13.21% നഷ്ടം നേരിട്ടു. ക്വാന്റ് മിഡ് ക്യാപ് ഫണ്ട് ഈ കാലയളവിൽ ഏകദേശം 10.44% നഷ്ടം നേരിട്ടു.
SBI എനർജി ഓപ്പർച്യുണിറ്റീസ് ഫണ്ടും, മിറേ അസറ്റ് ELSS ടാക്സ് സേവർ ഫണ്ടും ഈ കാലയളവിൽ ഏകദേശം 8.67% നെഗറ്റീവ് റിട്ടേൺ നൽകി. ഏറ്റവും വലുതും പഴക്കമേറിയതുമായ കോൺട്രാ ഫണ്ടായ എസ്‌ബിഐ കോൺട്രാ ഫണ്ടിന് 7.92% നഷ്ടം നേരിട്ടു.

ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലയുമായി ബന്ധപ്പെട്ട ഫണ്ടുകളിലെ നഷ്ടം അറിയാം....
ബറോഡ ബിഎൻപി പാരിബ ബാങ്കിംഗ് & ഫിൻ സെർവ് ഫണ്ട്: 0.80% നഷ്ടമുണ്ടായി.
ആദിത്യ ബിർള എസ്എൽ ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട്: 0.42% നഷ്ടമുണ്ടായി.
മിറേ അസറ്റ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട്: 0.37% നഷ്ടം രേഖപ്പെടുത്തി.
2025ൽ മികച്ച റിട്ടേൺ ലഭിച്ച ഫണ്ടുകൾ....
ഈ കലണ്ടർ വർഷത്തിൽ ഇതുവരെ ഏകദേശം 18 ഫണ്ടുകളാണ് മികച്ച റിട്ടേണുകൾ നൽകിയത്. എച്ച്എസ്ബിസി ബ്രസീൽ ഫണ്ട് ഏകദേശം 8.30% എന്ന ഏറ്റവും ഉയർന്ന റിട്ടേൺ നൽകി. 2025 ൽ ഇതുവരെ എഡൽവീസ് യൂറോപ്പ് ഡൈനാമിക് ഇക്വിറ്റി ഓഫ്-ഷോർ ഫണ്ട് 7.34% വരുമാനമാണ് നൽകിയത്. മാത്രമല്ല മിറേ അസറ്റ് ഹാംഗ് സെങ് ടെക് ഇടിഎഫ് FoF 6.38% എന്ന ഉയർന്ന റിട്ടേണും നൽകി.
ഐസിഐസിഐ പ്രു സ്ട്രാറ്റജിക് മെറ്റൽ ആൻഡ് എനർജി ഇക്വിറ്റി FoF 4.48% റിട്ടേണും, ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫും FoF 4.30% ഉം റിട്ടേൺ നൽകി.
ആദിത്യ ബിർള എസ്എൽ യുഎസ് ട്രഷറി 3-10 വർഷത്തെ ബോണ്ട് ഇടിഎഫി FoF 2025ൽ ഇതുവരെ 4.01% റിട്ടേൺ നൽകി.
ഉയർന്ന റിട്ടേണുള്ള അന്താരാഷ്ട്ര ഫണ്ടുകൾ -
ഡിഎസ്പി യുഎസ് ട്രഷറി FoF: 3.86% ഉയർന്ന റിട്ടേൺ നൽകി
ആദിത്യ ബിർള എസ്എൽ യുഎസ് ട്രഷറി 1-3 വർഷത്തെ ബോണ്ട് ഇടിഎഫ് FoF: 2.52% എന്ന നിരക്കിലാണ് റിട്ടേൺ.
ഡിഎസ്പി ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട്, ഐടിഐ ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവക്ക് യഥാക്രമം 2.26% ഉം 1.84% ഉം റിട്ടേൺ നൽകി.
ഇൻവെസ്കോ ഇന്ത്യ - ഇൻവെസ്കോ പാൻ യൂറോപ്യൻ ഇക്വിറ്റി FoF, ടാറ്റ ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട്, ഐസിഐസിഐ പ്രു ഗ്ലോബൽ സ്റ്റേബിൾ ഇക്വിറ്റി ഫണ്ട് FoF, സുന്ദരം ഫിൻ സെർവ് ഓപ്പ് ഫണ്ട്, ഐസിഐസിഐ പ്രു ബാങ്കിംഗ് & ഫിൻ സെർവ് ഫണ്ട്, നിപ്പോൺ ഇന്ത്യ ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവ 0.04% നും 0.76% നും ഇടയിൽ റിട്ടേൺ നൽകി.
2025 ജനുവരി 1 മുതൽ 2025 ഏപ്രിൽ 8 വരെയുള്ള വരുമാന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തിയത്. ഈ കലണ്ടർ വർഷത്തിലെ വരുമാന വളർച്ചയും നഷ്ടവുമാണ് ഈ കണക്കുകളിലൂടെ പ്രകടമാവുന്നത്. ഉയർന്ന വരുമാനം നേടാനായത് വെറും 18 ഫണ്ടുകൾക്ക് മാത്രമാണ്. അതിനാൽ നിക്ഷേപിക്കുന്നതിനു മുന്നേ നിങ്ങൾക്ക് യോജിക്കുന്ന ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല വരുമാനം ശരിയായ രീതിയിൽ ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് പ്രധാനമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications