റെയിൽവേ ഓഹരികളോട് പൊതുവേ നിക്ഷേപകർക്ക് പ്രത്യേക താത്പര്യമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വളരെ മോശം പ്രകടനമാണ് റെയിൽവേ ഓഹരികളിൽ നിന്ന് സംഭവിക്കുന്നത്. ഐ.ആർ.എഫ്.സി, ആർവിഎൻഎൽ, ഐ.ആർ.സി.ടി.സി, റെയിൽടെൽ, ടിറ്റാഗഡ്, ജൂപ്പിറ്റർ വാഗൺസ് തുടങ്ങിയവയെല്ലാം പ്രമുഖ റെയിൽവേ ഓഹരികളാണ്. ഇവയെല്ലാം നിക്ഷേപകർക്കിടയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റെയിൽവേ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പലതും റെക്കോർഡ് ഉയർന്ന നിലവാരത്തിൽ നിന്ന് 50 ശതമാനത്തിലധികമാണ് താഴ്ന്നത്. റെയിൽവേക്കായി പ്രത്യേക പദ്ധതികളൊന്നും തന്നെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചിരുന്നില്ല. അതും ഓഹരികളിൽ കാര്യമായ തളർച്ചക്ക് വഴിയൊരുക്കി.
മാർക്കറ്റ് വിദഗ്ദ്ധനായ ഗൗരംഗ് ഷാ പറയുന്നത്, ഇന്ത്യൻ റെയിൽവേ നിലവിൽ പലവിധ പരിവർത്തനത്തിലൂടെയാണ് കടന്നു പോവുന്നത്. റെയിൽവേ ഓഹരികൾ സർക്കാർ നയങ്ങളാണ് നയിക്കുന്നത്. ഈ റെയിൽവേ കമ്പനികൾക്ക് ദീർഘകാല വളർച്ചാ സാധ്യതകളുണ്ട്. റെയിൽവേ നവീകരണം, വൈദ്യുതീകരണം, അതിവേഗ റെയിൽ പദ്ധതികൾ തുടങ്ങിയ റെയിൽവേയുടെ വളർച്ചാ മേഖലകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, റെയിൽവേ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് വലിയ നേട്ടങ്ങൾക്കും വഴിയൊരുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
"ഇന്ത്യൻ റെയിൽവേയിൽ സാങ്കേതിക പുരോഗതി കാണുന്നു. വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ വെറുമൊരു സ്വപ്നമായിരുന്നെങ്കിൽ ഇന്ന് ഇപ്പോൾ നാം ഈ ട്രെയിനുകൾ സഞ്ചരിക്കുന്നത് നേരിൽ കാണുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇതുപോലെ തന്നെ യാഥാർത്ഥ്യമാകും," വിദഗ്ധൻ പറഞ്ഞു.

"റെയിൽവേ സ്റ്റേഷനുകൾ വ്യാപാകമായി നവീകരിച്ചു. റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ വൻതോതിൽ നിക്ഷേപം നടത്തുന്നു. അവസാന മൈൽ കണക്റ്റിവിറ്റി സൊല്യൂഷനുകളാണ് ഇന്ത്യൻ റെയിൽവേയുടെ പ്രധാന ശ്രദ്ധ. ഈ ഘടകങ്ങളെല്ലാം ഇന്ത്യൻ റെയിൽവേക്ക് കൂടുതൽ ശക്തി പകരും. റെയിൽവേ കമ്പനികൾക്ക് ഈ വളർച്ചയിലൂടെ ഏറെ പ്രയോജനം ലഭിക്കും," വിപണി വിദഗ്ധർ വ്യക്തമാക്കി.
"ഐആർഎഫ്‌സി, ആർവിഎൻഎൽ, ഐആർസിടിസി, റെയിൽടെൽ കോർപ്പറേഷൻ, ജൂപ്പിറ്റർ വാഗൺസ്, ടിറ്റാഗഡ് റെയിൽ തുടങ്ങിയ എല്ലാ റെയിൽവേ കമ്പനികളും മികച്ച വളർച്ചയിലേക്ക് എത്തുമെന്നും അവരുടെ ഓഹരികൾ നന്നായി പ്രവർത്തിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," ഗൗരംഗ് ഷാ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച (ഏപ്രിൽ 25) വരെയുള്ള കണക്കനുസരിച്ച് ഐആർഎഫ്‌സി ഓഹരി വില 128.80 രൂപയും, ആർവിഎൻഎൽ ഓഹരി വില 361.20 രൂപയും, ഐആർസിടിസി ഓഹരി വില 751.85 രൂപയും, റെയിൽടെൽ ഓഹരി വില 302 രൂപയും, ടിറ്റാഗഡ് റെയിൽ ഓഹരി വില 778.55 രൂപയും, ജൂപ്പിറ്റർ വാഗൺ ഓഹരി വില 375.60 രൂപയുമായിരുന്നു.
ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ ഇന്ന് ഓരോ ഓഹരികളിലും കയറ്റിറക്കങ്ങളുണ്ട്. അതായത് ഇന്ന് നിലവിൽ ഐആർഎഫ്‌സി ഓഹരി വില 128.78 രൂപയും, ആർവിഎൻഎൽ ഓഹരി വില 363.30 രൂപയും, ഐആർസിടിസി ഓഹരി വില 764.10 രൂപയും, റെയിൽടെൽ ഓഹരി വില 306.70 രൂപയും, ടിറ്റാഗഡ് റെയിൽ ഓഹരി വില 777.65 രൂപയും, ജൂപ്പിറ്റർ വാഗൺ ഓഹരി വില 370.25 രൂപയുമാണ്.
ഇന്നത്തെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ ആർവിഎൻഎൽ, ഐആർസിടിസി, റെയിൽടെൽ എന്നീ ഓഹരികൾ കുതിക്കുന്നുണ്ട്. ഇത് നിക്ഷേപകർക്കിടയിൽ ആവേശം വർദ്ധിക്കുന്നു. ഇന്ന് റെയിൽവേ ഓഹരികൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ മൂന്ന് ഓഹരികളും മികച്ച നോട്ടം വാഗ്ദാനം ചെയ്യാൻ സാധ്യത കൂടുതലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
