ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും. നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു, തൃഷ കൃഷ്ണൻ, അനുഷ്ക ഷെട്ടി തുടങ്ങി നിരവധി നായികമാർ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഇതിലെ ഓരോ നായികമാരും അനവധി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും ധനികയായ ദക്ഷിണേന്ത്യൻ നടി ഒരു മലയാളിയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം ആരാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികയായ നടി? വിശദമായി അറിയാം...
സൗത്ത് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി
സൗത്ത് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി നയൻതാരയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തോടെയാണ് നയൻതാര അറിയപ്പെടുന്നതെങ്കിലും സിനിമയിൽ എത്തിയതും അതിൽ നിന്നുള്ള വളർച്ചയും ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതകഥ പോലെ പവർഫുള്ളാണ്. 2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചു തുടങ്ങി. ജവാൻ എന്ന ചിത്രത്തിലൂടെ 2023ൽ ബോളിവുഡിലും നയൻസ് അരങ്ങേറ്റം കുറിച്ചു.
നയൻതാരയുടെ മൊത്തം ആസ്തി...
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 183 കോടി രൂപയുടെ ആസ്തിയുണ്ട് നയൻതാരയ്ക്ക്. ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കുന്ന താരമാണ് നയൻതാര. അവർക്ക് ഹൈദരാബാദ്, ചെന്നൈ, കേരളം തുടങ്ങി നിരവധി നഗരങ്ങളിൽ സ്വന്തമായി വീടുകളുണ്ട്. കൂടാതെ, അവർക്ക് ഒരു സ്വകാര്യ ജെറ്റ്, വിലകൂടിയ കാറുകളുടെ ശേഖരം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

സിനിമയിൽ നിന്നുള്ള പ്രതിഫലം എത്ര?
നയൻതാര ഓരോ സിനിമക്കും വൻ പ്രതിഫലമാണ് വാങ്ങുന്നത്. ഒരു സിനിമയ്ക്ക് കുറഞ്ഞത് 10 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനാലാണ് തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയെന്നും നയൻതാര അറിയപ്പെടുന്നത്. വിജയങ്ങളും നിരവധി പരാജയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
നയൻതാര ഉൾപ്പെടുന്ന പ്രമുഖ ബ്രാൻഡുകൾ
നിരവധി പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഭാഗമാണ് നയൻതാര. കേ ബ്യൂട്ടി, തനിഷ്ക്, കെ.എൽ.എം ആക്സിവ തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഒരു ബ്രാൻഡ് പങ്കാളിത്തത്തിലൂടെ ഏകദേശം 5 കോടി രൂപ സമ്പാദിക്കുകയും ചെയ്യുന്നു.
നയൻതാരയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ....
ഇന്ത്യയിലുടനീളം അവർക്ക് നാല് ആഡംബര വസതികൾ സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ രണ്ട് 4 BHK വീടുകൾക്ക് മൊത്തം 50 കോടി രൂപയിലധികം വിലവരും. ഹൈദരാബാദിൽ രണ്ട് ആഡംബര അപ്പാർട്ടുമെന്റുകളുണ്ട്. ഓരോന്നിനും ഏകദേശം 10 കോടി രൂപ വിലവരും. ഇതിനു പുറമേ മുംബൈയിൽ കടലിന് അഭിമുഖമായുള്ള ഒരു അപ്പാർട്ട്മെന്റും താരത്തിനുണ്ട്.
പ്രൈവറ്റ് ജെറ്റ്
വിവാഹത്തിന് തൊട്ടുമുമ്പ് നയൻതാര ഒരു പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം അവർ പലപ്പോഴും ഇതിലാണ് യാത്ര ചെയ്യുന്നത്. ഇതിന്റെ വില പുറത്ത് വിട്ടിട്ടില്ല.
നയൻതാരയുടെ ആഢംബര കാറുകൾ
- ബിഎംഡബ്ല്യു 5 സീരീസ്
- മെഴ്‌സിഡസ് ജി.എൽ.എസ് 350ഡി
- ടൊയോട്ട ഇന്നോവ ക്രിസ്റ്റ
- ഫോർഡ് എൻഡവർ
- ബിഎംഡബ്ല്യു 7-സീരീസ്
പ്രൊഡക്ഷൻ ഹൗസ്
ഭർത്താവ് വിഘ്നേഷ് ശിവനുമായി ചേർന്ന് റൗഡി പിക്ചേഴ്സ് ബാനർ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് നയൻതാര നടത്തുന്നു. ഇതിൽ നിന്നും വലിയ രീതിയിൽ സാമ്പത്തിക ലാഭം നയൻതാരക്കുണ്ട്.
ഒരു പുതുമുഖ നടിയിൽ നിന്ന് ഒരു സൂപ്പർസ്റ്റാറിലേക്കുള്ള നയൻതാരയുടെ യാത്ര അതിശയിപ്പിക്കുന്നതാണ്. മലയാളത്തിൽ നിന്നും തമിഴിലും തെലുങ്കിലും എത്തിയതോടെ നയൻതാരയുടെ തലവര മാറുകയായിരുന്നു. നിരവധി വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും അതിൽ നിന്നെല്ലാം തരണം ചെയ്ത നയൻതാര സൂപ്പർസ്റ്റാറാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications