കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോണ്‍ 11 വിപണിയിലെത്തിയത്. എങ്കിലും, ആഗോളതലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഐഫോണ്‍ 11 രണ്ടാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2019 -ല്‍ ആഗോള വിപണിയില്‍ 2.1 ശതമാനം ഓഹരിയോടെയാണ് ഐഫോണ്‍ 11 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട് ഫോണ്‍ മോഡലുകളുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങളും കയ്യടിക്കിരിക്കുന്നത് ഐഫോണ്‍ മോഡലുകളാണ്. 2019 -ല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ലഭിച്ച മോഡല്‍ ഐഫോണ്‍ XR ആണ്.
3 ശതമാനം വിപണി വിഹിതത്തോടെയാണ് ഐഫോണ്‍ XR ഈ നേട്ടം സ്വന്തമാക്കിയത്. അമേരിക്ക, കാനഡ എന്നീ പ്രദേശങ്ങളില്‍ വിപണി വിഹിതം രണ്ടക്കം കടന്ന ഏക മോഡലും ഐഫോണ്‍ XR ആണ്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആപ്പിളിന് ശേഷം സാംസങിന്റെ മൂന്ന് മോഡലുകളുമുണ്ട്. സാംസങ് A സീരീസില്‍ നിന്നാണ് ഈ മൂന്ന് മോഡലുകളും. ഇടത്തരം റേഞ്ച് വിലയുള്ള A സീരീസില്‍ OLED ഡിസ്പ്ലേ, മള്‍ട്ടിപ്പിള്‍ ക്യാമറകള്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. കൂടാതെ സാംസങിന്റെ ബ്രാന്‍ഡ് നാമവും വില്‍പ്പനയെ മികച്ച രീതിയില്‍ സ്വാധീനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണിന്റെ മുന്‍കാല മോഡലുകളെക്കാളും കുറഞ്ഞ വിലയിലും മള്‍ട്ടിപ്പിള്‍ ക്യാമറ ഫീച്ചറിലുമെത്തിയ ആദ്യ മോഡലാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്. നാലാം പാദത്തിലെ ഉല്‍സവ സീസണില്‍ പുതിയ ഐഫോണ്‍ സീരീസ് സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഒപ്പോയുടെ A5 സ്മാര്‍ട്ഫോണ്‍ ആണ് ആപ്പിള്‍, സാംസങ് മോഡലുകള്‍ക്ക് ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 2018 -ലെ ഷവോമിയുടെ സ്ഥാനം പിടിച്ചെടുത്താണ് ഒപ്പോയുടെ ജൈത്രയാത്ര. ചൈനയില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളാണ് ഒപ്പോയും ഷവോമിയും. പട്ടികയില്‍ ഉള്‍പ്പെട്ട പത്ത് മോഡലുകളാണ് ആഗോളതലത്തിലെ സ്മാര്‍ട്ഫോണ്‍ വില്‍പ്പനയുടെ 15 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. ആഗോള സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ ബ്രാന്‍ഡ് വാവെയുടെ ഒരു മോഡലിനും ആദ്യ പത്തില്‍ സ്ഥാനമില്ലെന്നതും ശ്രദ്ധേയമാണ്.
ചൈനയില്‍ കമ്പനിയ്ക്ക് ഏര്‍പ്പെടുത്തിയ വ്യാപാര നിരോധനം മാറ്റിയെടുക്കുന്ന ശ്രമങ്ങളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ ചെലുത്തിയിരുന്നത്. ശേഷം ചൈനയിലെ മികച്ച അഞ്ച് സ്മാര്‍ട്ഫോണ്‍ മോഡലുകളില്‍ വാവെയ് P30 ഉള്‍പ്പെടുന്നതിനും ഇത് കാരണമായി. APAC മേഖലയില്‍ മികച്ച വില്‍പ്പനയുള്ള അഞ്ച് മോഡലുകളിലൊന്നായി C2 ഉള്‍പ്പെട്ടത് റിയല്‍മിയ്ക്കും നേട്ടമായി. ഇന്ത്യയിലെയും SEA വിപണിയിലെയും ശക്തമായ വളര്‍ച്ചയാണ് ഇതിന് കാരണമായത്. 2019 കലണ്ടര്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അതിവേഗം വളരുന്ന ഒരു ബ്രാന്‍ഡ് കൂടിയാണ് റിയല്‍മി. 2019 വില്‍പ്പനയില്‍ ഒരു ശതമാനം മാത്രമെ 5G മോഡലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നും വരും വര്‍ഷങ്ങളില്‍ ഈ കണക്ക് മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
