ജൂലൈ മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന മിഡ്-കാപ്, സ്മോൾ-കാപ് ഓഹരികൾ ഏതൊക്കെയാണ്? ആക്സിസ് സെക്യൂരിറ്റീസ് തിരഞ്ഞെടുത്ത മിഡ്-കാപ് ഓഹരികളിൽ ലുപിൻ ലിമിറ്റഡ്, മാക്സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ്, കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ലിമിറ്റഡ്, എപിഎൽ അപ്പോളോ ട്യൂബ്സ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ സൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡ്, കല്പതരു പ്രോജക്ട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് തുടങ്ങിയ സ്മോൾ-കാപ് ഓഹരികളും ഇതിൽ ഉൾപ്പെടുന്നു.
2025 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കുകൾക്ക് ശേഷം നിഫ്റ്റി 50 സൂചികയിൽ 15% വർധനയും മിഡ്-ക്യാപ്, സ്മോൾ-ക്യാപ് മേഖലകളിൽ യഥാക്രമം 25%, 29% വർധനവും ഉണ്ടായിട്ടുണ്ട്. ഇതിനാൽ സമീപ നാളുകളായി ഓഹരി വിപണിയിൽ ഉയർച്ച സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും മിഡ്-ക്യാപ്, സ്മോൾ-ക്യാപ് മേഖലകളിൽ.
ഈ സാഹചര്യത്തിൽ ജൂലൈ മാസത്തിലെ മികച്ച ഓഹരികളെ കുറിച്ച് പരിശോധിക്കാം. ഓരോ ഓഹരികളുടെയും ഇപ്പോഴത്തെ വില, ലക്ഷ്യ വില, നേട്ടം എന്നിവയും അറിയാം.
1. ലുപിൻ ലിമിറ്റഡ്
പുതിയ ഉൽപന്നങ്ങളുടെ അവതരണം, ജനറിക് മരുന്നുകളുടെ വർദ്ധിച്ചുവരുന്ന ശേഖരം, ശക്തമായ ഉൽപ്പാദനശേഷി എന്നിവ ലുപിൻ്റെ വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ. യുഎസ് വിപണിയിൽ, പുതുതായി പുറത്തിറക്കിയ ഡാരുനാവിർ, സ്പിരിവ ഉൽപ്പന്നങ്ങൾക്ക് യഥാക്രമം 30%, 25% വിപണി വിഹിതം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓഹരിയുടെ നിലവിലെ വില 1950.20 രൂപയാണ്. ലക്ഷ്യ വില 2,500 രൂപ കണക്കാക്കുമ്പോൾ. ഓഹരിയിൽ ഏകദേശം 29% കുതിപ്പ് പ്രതീക്ഷിക്കാം.
2. മാക്സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ്
സ്ഥാപനങ്ങൾക്കും അന്തർദ്ദേശീയ രോഗികൾക്കുമുള്ള വരുമാനത്തിൽ സ്ഥിരമായ വളർച്ചയുണ്ട്. പുതിയ ആശുപത്രികളുടെ ആരംഭം മാർജിനെ ബാധിച്ചേക്കാമെങ്കിലും, ഈ സൗകര്യങ്ങൾ അവയുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിലൂടെ അത് കുറയും. ലഖ്‌നൗവിലെയും നാഗ്പൂരിലെയും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. നിലവിൽ ഓഹരിയുടെ വില 1276.75 രൂപയാണ്. ഓഹരിയുടെ ലക്ഷ്യ വില 1,450 രൂപയാണ്. ഓഹരിയുടെ നേട്ടം 14 ശതമാനം കണക്കാക്കാം.

3. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ്
ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുക, പരസ്യം നൽകുന്നതിലൂടെ ഉത്പന്നങ്ങളെക്കുറിച്ച് അവബോധം നൽകുക, ഗ്രാമീണ മേഖലകളിൽ ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, ഓറൽ കെയർ ഉൽപ്പന്നങ്ങളുടെ വളർച്ച കുറയുന്നത് പരിഹരിക്കാൻ പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക എന്നിവയാണ് കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം. ഈ ലക്ഷ്യങ്ങൾ കമ്പനിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ കുതിക്കുന്നു. നിലവിൽ ഓഹരി വില 2433.95 രൂപയാണ്. ലക്ഷ്യ വില 2,830 രൂപയും, ഓഹരിയുടെ നേട്ടം 18 ശതമാനവുമാണ്.
4. പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ലിമിറ്റഡ്
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ പ്രസ്റ്റീജിൻ്റെ പ്രീ-സെയിൽസ് 6,957 കോടിയായി (+48% YoY). ഇത് പുതിയ പ്രോപ്പർട്ടികളുടെ വളർച്ച (14 ദശലക്ഷം ചതുരശ്ര അടി) വർദ്ധിപ്പിച്ചു. വിലയിലെ വർധനവാണ് ഇതിന് പ്രധാനമായും കാരണം. 2026 സാമ്പത്തിക വർഷത്തിൽ പ്രസ്റ്റീജ് 42,000 കോടിയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നു. ഈ ഓഹരിയുടെ നിലവിലെ വില 1606.30 രൂപയാണ്. ലക്ഷ്യ വില 1,900 രൂപ കണക്കാക്കുന്നു. ഓഹരി ഏകദേശം 15% നേട്ടം പ്രതീക്ഷിക്കുന്നു.
5. എപിഎൽ അപ്പോളോ ട്യൂബ്സ് ലിമിറ്റഡ്
2030ഓടെ ഉത്പാദനശേഷി 10 MTPA ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഓഹരിയുടെ വില 38x ആണ്. നിലവിൽ ഈ ഓഹരിയുടെ വില 1730.25 രൂപയാണ്. ലക്ഷ്യ വില 2,035 രൂപയിലാണ്. ഏകദേശം 17 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
6. സൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡ്
നോൺ-ഓട്ടോമോട്ടീവ് ICE ഘടകങ്ങളുടെ വിൽപ്പനയിലെ വർദ്ധനവ്, പ്രീമിയം ഉൽപന്നങ്ങളിലുള്ള ശ്രദ്ധ, മികച്ച പ്രവർത്തനക്ഷമത, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനിക്ക് ഗുണകരമാകും. 2025 സാമ്പത്തിക വർഷം മുതൽ 2027 സാമ്പത്തിക വർഷം വരെ വരുമാനം, EBITDA, PAT എന്നിവയിൽ 17%, 21%, 30% CAGR ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് വിപണിയിൽ ഓഹരികൾ പോസിറ്റീവ് നേട്ടത്തിലെത്തി. നിലവിൽ ഓഹരിയുടെ വില 1402.90 രൂപയിലെത്തി. ബ്രോക്കറേജ് നൽകിയ ലക്ഷ്യ വില 1,580 രൂപയോടെ, ഓഹരി 15% നേട്ടം ഉറപ്പാക്കുമെന്ന് പറയുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications