ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാവുന്നു. ഈ സാഹചര്യത്തിൽ ഓഹരി വിപണിയിൽ വമ്പൻ വീഴ്ചയാണ് സംഭവിക്കുന്നത്. ഇന്നും രാവിലെ വിപണി ആരംഭിക്കുമ്പോൾ ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം കുത്തനെ ഇടിഞ്ഞു. നിലവിൽ സെൻസെക്സ് 762.77 പോയിന്റ് അഥവാ 0.95% ഇടിഞ്ഞ് 79,572.04 ലും, നിഫ്റ്റി 236.70 പോയിന്റ് അഥവാ 0.98% ഇടിഞ്ഞ് 24,037.10 എന്ന ലെവലിലും എത്തി. രാവിലെ വ്യാപാരം ആരംഭിച്ചതിനേക്കാൾ സൂചികകൾ ഇടിഞ്ഞിരിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ നിക്ഷേപകർക്കിടയിൽ ആശങ്ക ഉയർത്തുന്നു. ഇതാണ് ഓഹരി വിപണിയെ തളർത്തുന്നത്. നിഫ്റ്റി 50 സൂചിക ദൈനംദിന ചാർട്ടിൽ നിന്നും ഇടിഞ്ഞു.
സാങ്കേതികമായി കണക്കാക്കിയാൽ നിഫ്റ്റി 50 സൂചിക 24,000 നും 23,800 നും ഇടയിൽ നിലനിന്നാൽ അതിന് ശക്തമായ പിന്തുണയുണ്ട്. എന്നിരുന്നാലും, നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, താരിഫ് സംബന്ധമായ സംഭവവികാസങ്ങൾ, 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ എന്നിവ മുന്നിൽ നിൽക്കുമ്പോഴും നിഫ്റ്റി 50 അതിന്റെ ഏകീകരണവും അസ്ഥിരതയും ഉയർന്ന നിലയിൽ തുടരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
മെയ് 9 ന് രണ്ട് ഓഹരികൾ വാങ്ങാനും ഒരു ഓഹരി വിൽക്കാനും മോത്തിലാൽ ഒസ്വാൾ ഫിനാൻസിലെ ഡെറിവേറ്റീവ്സ് ആൻഡ് ടെക്നിക്കൽസ്, വെൽത്ത് മാനേജ്മെന്റ് മേധാവി ചന്ദൻ തപാരിയ നിർദ്ദേശിക്കുന്നു. ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര ഓഹരികൾ വാങ്ങാനും, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന്റെ ഓഹരി ഫ്യൂച്ചറുകൾ വിൽക്കാനും അദ്ദേഹം ശുപാർശ ചെയ്യുന്നു.

ഈ ഓഹരികൾ വാങ്ങുന്നോ അതോ വിൽക്കുന്നോ?
1. ഐസിഐസിഐ ബാങ്ക് ഓഹരികൾ
ഐസിഐസിഐ ബാങ്ക് ഓഹരി വില ദൈനംദിന ചാർട്ടിൽ ഒരു പോസിറ്റീവ് നേട്ടമാണ് പ്രകടമാക്കുന്നത്. ഇന്ന് ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നിലവിൽ ഓഹരികൾക്ക് നേരിയ ഇടിവുണ്ട്. എങ്കിലും ഇന്ന് വാങ്ങാവുന്ന ഓഹരികളിലൊന്നാണിത്. ഇപ്പോൾ ഓഹരി വില 1,395.00 രൂപയിലാണുള്ളത്. ഈ ഓഹരിയുടെ ലക്ഷ്യ വില 1,520 രൂപയും, 1,400 രൂപ ലെവലിൽ സ്റ്റോപ്പ് ലോസ് നിലനിർത്താനും അദ്ദേഹം നിർദ്ദേശിക്കുന്നു.
2. ടെക് മഹീന്ദ്ര ഓഹരികൾ
ടെക് മഹീന്ദ്ര ഓഹരി വിലയിൽ ഇന്ന് വൻ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അതിനാൽ ഇന്ന് വാങ്ങാവുന്ന മികച്ച ഓഹരിയാണിതെന്ന് ചന്ദൻ തപാരിയ വ്യക്തമാക്കുന്നു. രാവിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന ഓഹരി വില 1,501.30 രൂപ വരെ ഉയർന്നിരുന്നു. ഇപ്പോൾ 1,493.10 രൂപയോടെ നേരിയ ഇടിവിലാണ് വ്യാപാരം മുന്നോട്ട് നീങ്ങുന്നത്. ടെക് മഹീന്ദ്ര ഓഹരികളുടെ ലക്ഷ്യ വില 1,600 രൂപയാണ്. 1,450 രൂപ എന്ന ലെവലിൽ സ്റ്റോപ്പ് ലോസ് നിലനിർത്താനും അദ്ദേഹം നിർദ്ദേശിക്കുന്നു.
3. ക്രോംപ്ടൺ ഗ്രീവ്സ് ഓഹരികൾ
ക്രോംപ്ടൺ ഗ്രീവ്സ് ഓഹരി വില പൊതുവേ ഒരു ഇടിവിലാണ്. നിലവിൽ 322 രൂപയിലാണ് ഓഹരി വിലയുള്ളത്. RSI സൂചകം കുറയുന്നത് ഈ ഇടിവിന്റെ ആക്കം ഉറപ്പാക്കുന്നുവെന്ന് മോത്തിലാൽ ഒസ്വാളിലെ അനലിസ്റ്റ് പറഞ്ഞു. ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് 300 രൂപ എന്ന ലക്ഷ്യ വിലയ്ക്ക് വിൽക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. മാത്രമല്ല 335 രൂപയാണ് സ്റ്റോപ്പ് ലോസ് നിലനിർത്തിയിരിക്കുന്നത്.
ഇന്നത്തെ ഓഹരി വിപണിയിലെ തകർച്ച നിക്ഷേപകർക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ചന്ദൻ തപാരിയ ശുപാർശ ചെയ്തത് അനുസരിച്ച് ഈ ഓഹരികൾ വാങ്ങുന്നോ?
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
