ഇന്ന് ഓഹരി വിപണി തുറന്നപ്പോൾ ബിഎസ്ഇ സെൻസെക്സ് കുത്തനെ ഇടിഞ്ഞുവെങ്കിലും പിന്നീട് ആഭ്യന്തര സൂചികകൾ ഉയർന്നു. ഇപ്പോൾ സെൻസെക്സ് 80,775.72 പോയിൻ്റിലും നിഫ്റ്റി 24,421.00 പോയിൻ്റിലുമാണ്. ഓഹരി വിപണിയിൽ നേട്ടം പ്രതീക്ഷിക്കുന്നവർക്ക് ദീർഘകാലത്തേക്ക് കൈവശം വെക്കാവുന്ന വിവിധ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളെ കുറിച്ച് അറിയാം...
ആക്സിസ് സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, സെൻട്രം ബ്രോക്കിംഗ്, ആനന്ദ് രതി എന്നീ ബ്രോക്കറേജുകളിലെ വിദഗ്ധർ ദീർഘകാല നിക്ഷേപത്തിനായി നിരവധി ഓഹരികളാണ് നിർദ്ദേശിക്കുന്നത്. ഫിനാൻസ്, ബാങ്കിംഗ്, ഐടി എന്നീ മേഖലകളിലെ ഓഹരികളാണ് ഇവയിൽ കൂടുതലും. നിങ്ങളും ഈ ഓഹരികൾ വാങ്ങുന്നോ?
1. ഗ്രാവിറ്റ ഇന്ത്യ ഓഹരി വില
ഇന്ന് ഓഹരി വിപണിയിൽ ഗ്രാവിറ്റ ഇന്ത്യയുടെ ഓഹരികൾ നേരിയ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ 1,850.10 രൂപയാണ് ഈ ഓഹരിയുടെ വില. എന്നാൽ ആക്സിസ് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നൽകി 2,600 രൂപ എന്ന ടാർഗറ്റ് വില നിശ്ചയിച്ചിരിക്കുന്നു.
2. വി മാർട്ട് ഓഹരി വില
കഴിഞ്ഞ വ്യാപാര സെഷനുകളിൽ നിന്നും വ്യത്യസ്തമായി വി മാർട്ട് ഓഹരികൾ ഇന്ന് പോസിറ്റീവ് പ്രകടനം കാഴ്ച വെക്കുന്നു. ആനന്ദ് രതി 4,826 രൂപ എന്ന ടാർഗറ്റ് വിലയോടെ വി മാർട്ട് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നു. നിലവിൽ 3,348.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
3. കോഫോർജ് ഓഹരി വില
ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ കോഫോർജ് ഇന്നത്തെ വ്യാപാര സെഷനിൽ കുതിക്കുന്നു. 10,000 രൂപ എന്ന ടാർഗറ്റ് വില നൽകി കോഫോർജ് ഓഹരികൾ വാങ്ങാൻ ജെഎം ഫിനാൻഷ്യൽ നിർദ്ദേശിക്കുന്നു.
4. നുവോക്കോ വിസ്റ്റാസ് ഓഹരി വില
ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലും കോൺക്രീറ്റ് നിർമ്മാതാക്കളിലും പ്രധാനപ്പെട്ട കമ്പനിയാണ് നുവോകോ വിസ്റ്റ കോർപ്പറേഷൻ ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ ഓഹരികൾ ഇടിയുന്നു. എന്നാൽ ദീർഘകാല നേട്ടം ഉറപ്പാക്കുെമെന്നാണ് സെൻട്രം ബ്രോക്കിംഗ് പറയുന്നത്. അതിനാൽ 416 രൂപ എന്ന ടാർഗറ്റ് വിലയോടെ നുവോകോ വിസ്റ്റാസ് ഓഹരികൾ വാങ്ങാൻ സെൻട്രം ബ്രോക്കിംഗ് നിർദ്ദേശിക്കുന്നു.

5. പൂനവല്ല ഫിൻകോർപ്പ് ഓഹരി വില
പൂനവല്ല ഫിൻകോർപ്പ് ഓഹരികൾ ഒരു വർഷത്തെ ലക്ഷ്യ വിലയായ 504 രൂപയ്ക്ക് വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്യുന്നു. നിലവിൽ 385.25 രൂപയിലാണ് പൂനവല്ല ഫിൻകോർപ്പ് ഓഹരികൾ വ്യാപാരം നടക്കുന്നത്.
6. ആർ.ആർ കാബൽ ഓഹരി വില
ഇന്നത്തെ സെഷനിൽ ഈ ഓഹരികൾ ഉയർന്നു. നിലവിൽ 1218.70 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ 1,400 രൂപ എന്ന ലക്ഷ്യ വിലയോടെ ആർആർ കാബൽ ഓഹരികൾ വാങ്ങാൻ ജെഎം ഫിനാൻഷ്യൽ നിർദ്ദേശിക്കുന്നു.
7. സിറ്റി യൂണിയൻ ബാങ്ക് ഓഹരി വില
225 രൂപ എന്ന ലക്ഷ്യ വിലയിൽ സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ വാങ്ങാൻ ആക്സിസ് സെക്യൂരിറ്റീസ് ശുപാർശ ചെയ്യുന്നു. നിലവിൽ ബിഎസ്ഇയിൽ 181 രൂപയിലാണ് ഓഹരി വില.
8. ഇന്ത്യൻ ബാങ്ക് ഓഹരി വില
672 രൂപയ്ക്ക് ഇന്ത്യൻ ബാങ്ക് ഓഹരികൾ വാങ്ങാൻ ആനന്ദ് രതി നിർദ്ദേശിക്കുന്നു. നിലവിൽ ഈ ഓഹരികൾ 1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് കൈവശം വെക്കാവുന്ന മികച്ച ഓഹരിയാണിത്.
9. ജെഎസ്പിഎൽ ഓഹരി വില
ജിൻഡാൽ സ്റ്റീൽ & പവർ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുന്നു. ആനന്ദ് രതി ഈ ഓഹരികൾക്ക് 1,030 രൂപ എന്ന ലക്ഷ്യ വിലയോടെ 'ബൈ' റേറ്റിംഗ് നൽകിയിരിക്കുന്നു.
10. MAS ഫിനാൻഷ്യൽ സർവീസസ് ഓഹരി വില
ഇന്ന് ഓഹരി വിപണിയിൽ MAS ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഇടിഞ്ഞെങ്കിലും 365 രൂപ എന്ന ലക്ഷ്യ വിലയോടെ ഈ ഓഹരി വാങ്ങാൻ ആനന്ദ് രതി നിർദ്ദേശിക്കുന്നു.
11. എറ്റേണൽ ഓഹരി വില
ഇന്ത്യയിലെ മുൻനിര ഫുഡ് സർവീസ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ സൊമാറ്റോയുടെ പുതിയ പേരാണ് എറ്റേണൽ. നിലവിൽ ബിഎസ്ഇയിൽ ഈ ഓഹരികൾക്ക് നേരിയ ഇടിവുണ്ട്. എന്നാൽ 300 രൂപ എന്ന ലക്ഷ്യ വിലയിൽ എറ്റേണൽ ഓഹരികൾ വാങ്ങാൻ ആനന്ദ് രതി ശുപാർശ ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications