രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐപിഎൽ. ഓരോ സീസൺ അവസാനിക്കുമ്പോഴും കൂടുതൽ ആരാധകരെ ഐപിഎൽ സൃഷ്ടിക്കുകയും ചെയ്യുന്നു. ഐപിഎല്ലിന്‍റെ 17-ആം സീസണിനാണ് ഇന്നലെ ചെന്നൈയിൽ തുടക്കമായത്. ആദ്യ മത്സരത്തിൽ തന്നെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടാൻ ചെന്നൈ സൂപ്പർ കിംങ്സിന് സാധിക്കുകയും ചെയ്തു. 10 വേദികളിലായി ഏപ്രിൽ 26 വരെയാണ് മത്സരങ്ങൾ നടക്കുക.
കളിയുടെ ആവേശത്തോടൊപ്പം നിക്ഷേപകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ഐപിഎല്ലിൽ. വേറെ ഒന്നുമല്ല, ഐപിഎല്ലുമായി സഹകരിക്കുന്ന കമ്പനികളുടെ ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരം കമ്പനികളെ നേരത്തെ കണ്ടെത്തി നിക്ഷേപം നടത്തിയാൽ ക്രിക്കറ്റ് മാമാങ്കത്തിനോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാക്കാൻ സാധിക്കും.
അത്തരത്തിലുള്ള ചില ഓഹരികളുടെ വിവരങ്ങൾ പരിശോധിക്കാം.
1. ടിവി 18 ബ്രോഡ്കാസ്റ്റ്
റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടിവി18 ബ്രോഡ്‌കാസ്റ്റ്, വാർത്തകൾ, വിനോദം, ഇൻഫോടെയ്ൻമെൻ്റ് വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഐപിഎല്‍ സ്ട്രീമിംഗിന്‍റെ അവകാശം 205 ബില്യന്‍ രൂപയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ടിവി 18 ബ്രോഡ്കാസ്റ്റ് ഓഹരികളിൽ കുതിപ്പുണ്ടാകാനുള്ള സാധ്യതകളുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
ടിവി 18 ബ്രോഡ്കാസ്റ്റ് ഓഹരികള്‍ ഒന്നിടവിട്ട ഇടവേളകളില്‍ നല്‍കിയിരിക്കുന്ന റിട്ടേണ്‍ സമ്മിശ്രമാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 64.01 ശതമാനത്തിന്‍റെ മുന്നേറ്റമാണ് കമ്പനിയുടെ ഓഹരി നേടിയത്. അതേ സമയം ആറ് മാസത്തിനിടെ 9 ശതമാനത്തിന്‍റെ നേട്ടം മാത്രമാണ് നേടാനായത്. 2024 ജനുവരി 1 മുതല്‍ മാർച്ച് 22 വരെയുള്ള കണക്കെടുത്താൽ ടിവി 18 ബ്രോഡ്കാസ്റ്റിന്‍റെ ഓഹരി 4.32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഐപിഎൽ ആരംഭിച്ച ദിവസം ടിവി 18 ബ്രോഡ്കാസ്റ്റിന്‍റെ ഓഹരി 3.02 ശതമാനം നേട്ടമുണ്ടാക്കി. അതോടെ ഓഹരി വില 49.45 രൂപയിലേക്കുയരുകയും ചെയ്തു.
68.70 രൂപയാണ് ടിവി 18 ബ്രോഡ്കാസ്റ്റിന്‍റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. ഏറ്റവും താഴ്ന്ന വില 27.35 രൂപയുമാണ്.

2. ഇൻ്റർഗ്ലോബ് ഏവിയേഷൻ
ഇന്ത്യയിലെ 10 വ്യത്യസ്‌ത വേദികളിലായി ഐപിഎൽ നടക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും മറ്റുള്ളവർക്കും മികച്ച യാത്ര സൗകര്യങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കളിക്കാരെയും കൊണ്ട് രാജ്യത്തുടനീളം പറക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ്. വ്യോമയാന രംഗത്തെ പ്രധാനിയായ ഇൻ്റർഗ്ലോബ് ഏവിയേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ ഒരു മാസത്തിനിടെ ഇൻ്റർഗ്ലോബ് ഏവിയേഷൻ ഓഹരി 4.89 ശതമാനം റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 37.94 ശതമാനം ലാഭവും കമ്പനി നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ 73.73 ശതമാനത്തിലധികം മികച്ച വരുമാനവും ഓഹരി നേടിയിട്ടുണ്ട്. ഇതിലൂടെ ഓഹരി അതിന്‍റെ സ്ഥിരതയും വളര്‍ച്ചാ സാധ്യതയുമാണ് പ്രകടമാക്കിയത്.
നിലവിൽ 3,286.50 രൂപയാണ് ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 3,342 രൂപയും ഏറ്റവും കുറഞ്ഞ വില 1,180.65 രൂപയുമാണ്.
3. ഹോട്ടല്‍ ഓഹരികള്‍
ഇന്ത്യന്‍ ഹോട്ടല്‍സ്, ട്രിഡന്‍റ്, താജ് ജിവികെ ഹോട്ടല്‍സ് തുടങ്ങിയ ഹോട്ടല്‍ ഓഹരികളും വരും ദിവസങ്ങളില്‍ മുന്നേറാനുള്ള സാധ്യതകളുണ്ട്. കാരണം ഈ ഹോട്ടലുകളാണ് ഐപിഎല്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മറ്റ് അംഗങ്ങള്‍ക്കും ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

കഴിഞ്ഞ 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ ഹോട്ടല്‍ സ്‌റ്റോക്കുകള്‍ മികച്ച വരുമാനം നല്‍കിയിട്ടുണ്ടെന്നതും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകമാണ്.
ഐപിഎൽ കാണുന്നതിനൊപ്പം ഇത്തരത്തിലുള്ള കാര്യങ്ങളിലും ശ്രദ്ധപുലർത്തിയാൽ നിക്ഷേപകർക്ക് വരുന്ന 1 മാസത്തിനുള്ളിൽ മികച്ച കളി അനുഭവത്തിനൊപ്പം സാമ്പത്തിക നേട്ടവുമുണ്ടാക്കാൻ സാധിക്കുമെന്ന് ചുരുക്കം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications