ഓഹരികളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിട്ടും സാധിക്കാത്ത ആളുകളുണ്ട്. ഇത്തരം സാധാരണക്കാർക്ക് കുറഞ്ഞ വിലയുള്ള ഓഹരികൾ വാങ്ങാനായിരിക്കും താത്പര്യം. അത്തരത്തിൽ വെറും 100 രൂപയിൽ താഴെ വിലയുള്ള ഓഹരികൾ വാങ്ങിയാലോ?
കഴിഞ്ഞ വ്യാപാര സെഷനിൽ ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റി 50-ഉം വമ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ബിഎസ്ഇ സെൻസെക്സ് 77,700 ന് മുകളിൽ ഇൻട്രാഡേയിൽ ഉയർന്നപ്പോൾ, നിഫ്റ്റി 50 ഇന്നലെ 23,600 ന് മുകളിലെത്തി. വിദേശ ഫണ്ടുകളുടെ ഒഴുക്ക് കാരണമാണ് ഈ നേട്ടങ്ങൾ സൃഷ്ടിച്ചത്. പക്ഷേ ഇന്നലെ ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികൾക്ക് കനത്ത ഇടിവുണ്ടായി. കാരണം ഡൊണാൾഡ് ട്രംപ് വാഹന ഇറക്കുമതിക്ക് 25% താരിഫ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുൻനിര കമ്പനികളായ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലുണ്ടായ ഇടിവ് ശക്തമായിരുന്നു.
പ്രതിമാസ ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിക്കുന്ന ഇന്നലെ 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 317.93 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 77,606.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 105.10 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 23,591.95 ൽ എത്തി.
ഇന്നത്തെ വ്യാപാര പ്രതീക്ഷകൾ
ബാങ്ക് നിഫ്റ്റി സൂചികയുടെ പ്രതീക്ഷകളെക്കുറിച്ച് അസിത് സി. മേത്ത ഇൻവെസ്റ്റ്‌മെന്റ് ഇന്റർമീഡിയറ്റ്‌സ് ലിമിറ്റഡിലെ ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ്‌സ് റിസർച്ച് എവിപി ഹൃഷികേശ് യെദ്‌വെ പറഞ്ഞു, "ബാങ്ക് നിഫ്റ്റി സൂചിക കുറഞ്ഞ വിലയിലാണ് ഇന്നലെ ആരംഭിച്ചത്. പക്ഷേ പിന്നീട് വാങ്ങൽ താൽപ്പര്യം വർദ്ധിച്ച് ഇന്നലെ 51,576 ൽ പോസിറ്റീവ് നേട്ടത്തോടെയാണ് അവസാനിച്ചത്."
അതായത് ഇന്നത്തെ വ്യാപാരം വലിയ പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ഓഹരികളിൽ മാത്രമല്ല ചെറിയ ഓഹരികളിലും വലിയ പ്രതീക്ഷകളുണ്ട്. ഇന്നലത്തെ വ്യാപാരം പ്രകടനം പരിശോധിക്കുമ്പോൾ ഇന്ന് വാങ്ങാവുന്ന കിടിലൻ ഓഹരികളെ കുറിച്ചാണ് താഴെ വ്യക്തമാക്കുന്നത്.

100 രൂപയിൽ താഴെ വാങ്ങാവുന്ന ഓഹരികൾ ഏതെല്ലാം?
സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധരായ മഹേഷ് എം ഓജ, ഹെൻസെക്സ് സെക്യൂരിറ്റീസിലെ റിസർച്ച് എവിപി, എസ്എസ് വെൽത്ത്സ്ട്രീറ്റിന്റെ സ്ഥാപക സുഗന്ധ സച്ച്ദേവ, ലക്ഷ്മിശ്രീ ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ റിസർച്ച് ഹെഡ് അൻഷുൽ ജെയിൻ എന്നിവർ ചില ഓഹരികൾ നിർദ്ദേശിക്കുന്നു. ഇവ വാങ്ങുകയോ വിൽക്കുകയോ ചെയ്യാവുന്ന ഓഹരികളാണ്. ഈ മൂന്ന് ഓഹരികൾ വാങ്ങണോ? അതോ വിൽക്കണോ?
1. മഹേഷ് എം ഓജയുടെ ഇന്നത്തെ ഡേ ട്രേഡിംഗ് ഓഹരികൾ
എച്ച്.എഫ്.സി.എൽ ഓഹരികൾ വാങ്ങാം.
80 രൂപ - 81.25 രൂപക്ക് ഈ ഓഹരി വാങ്ങാം. 78 രൂപയാണ് സ്റ്റോപ്പ്ലോസ്. നിലവിലെ പ്രകടനം അനുസരിച്ച് ഓഹരിയുടെ ടാർഗറ്റ് വില 83 രൂപ - 85 രൂപ - 88 രൂപ - 90+ രൂപ വരെയാണ്.
2. അൻഷുൽ ജെയിനിൻ്റെ ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ
മോറെപെൻ ലബോറട്ടറീസ് ഓഹരികൾ.
ഇത് 48.5 രൂപക്ക് ഇന്ന് വാങ്ങാം. 47 രൂപയാണ് സ്റ്റോപ്പ്ലോസ് കണക്കാക്കിയത്. ഓഹരിയുടെ ടാർഗറ്റ് വില 51 രൂപയാണ്.
3. സുഗന്ധ സച്‌ദേവയുടെ ഇന്നത്തെ ഇൻട്രാഡേ ഓഹരികൾ
എൻ.എച്ച്.പി.സി ഓഹരികൾ.
ഈ ഓഹരികൾ 80.50 രൂപക്ക് വാങ്ങാം. സ്റ്റോപ്പ്ലോസ് 78.90 രൂപയാണ്. നിലവിലെ പ്രകടനം അനുസരിച്ച് ഓഹരിയുടെ ടാർഗെറ്റ് വില 83.30 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications