ഫ്രാൻസ് ആസ്ഥാനമായുള്ള ടോട്ടൽ കമ്പനി അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ (എജിഇഎൽ) 20 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് അദാനി ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. അദാനി ഗ്രൂപ്പും ടോട്ടലും തമ്മിലുള്ള പുതിയ ബിസിനസ് സഖ്യത്തിന്റെ മറ്റൊരു ഘട്ടമാണ് എജിഎല്ലിലെ നിക്ഷേപത്തിന് പിന്നിൽ. ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ടെർമിനലുകൾ, ഗ്യാസ് യൂട്ടിലിറ്റി ബിസിനസ്സ്, ഇന്ത്യയിലുടനീളമുള്ള പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുനരുപയോഗ ഊർജ്ജം വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. 2018 ൽ ടോട്ടലും അദാനിയും പങ്കാളിത്തം ആരംഭിച്ചിരുന്നു. അദാനി ഗ്യാസ് ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്, അനുബന്ധ എൽഎൻജി ടെർമിനൽ ബിസിനസ്സ്, ഗ്യാസ് മാർക്കറ്റിംഗ് ബിസിനസ്സ് എന്നിവയിലാണ് നേരത്തെ ടോട്ടൽ നിക്ഷേപം നടത്തിയിട്ടുള്ളത്.

അദാനി ഗ്യാസ് ലിമിറ്റഡിലെ 37.4 ശതമാനം ഓഹരികളും എൽഎൻജി പദ്ധതിയിൽ 50 ശതമാനവും ടോട്ടൽ ഏറ്റെടുത്തിട്ടുണ്ട്. ആഗോള ഊർജ്ജ ഭീമനായ ടോട്ടലുമായുള്ള തന്ത്രപരമായ സഖ്യം കൂടുതൽ ശക്തമാക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും എജിഇഎല്ലിലെ ഒരു പ്രധാന ഓഹരിയുടമയെന്ന നിലയിൽ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അദാനി പറഞ്ഞു.
താങ്ങാവുന്ന വിലയ്ക്ക് ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെയും ടോട്ടലിന്റെ ലക്ഷ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
