കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ സ്റ്റര്‍ട്ടപ്പ് സംരംഭകര്‍ പരിശ്രമിക്കണമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്. എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി വര്‍ക്ക് ഫ്രം ഹോം, ടെലിമെഡിസിന്‍, ടെലികോണ്‍ഫെറന്‍സിംഗ് എന്നിവയിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വലിയ സാധ്യതയാണ് തുറന്നുകാട്ടിയത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഈ കാലഘട്ടത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍നിക്ഷേപം സമാഹരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അനന്തമായ നിക്ഷേപ സാധ്യതകളുണ്ട്. രാജ്യത്തെ അഞ്ചുശതമാനം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലേതാണ്. രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ട്. ഈ വസ്തുത പുറം ലോകത്തെത്തിക്കാന്‍ പിന്തുണയും മാര്‍ഗനിര്‍ദേശവും നയപിന്തുണയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളിലല്ലാതിരുന്നിട്ടും ടെക് ജെന്ഷ്യ, ജാക്ക്ഫ്രൂട്ട് 365, ജെന്‍ റോബോട്ടിക്സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ആഗോള പ്രസക്തിയുള്ള ആശയങ്ങളുമായി മുന്നോട്ടുവന്നു വിജയംനേടി.
സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭഘട്ടം വെല്ലുവിളികളുടേയും ആശങ്കകളുടേയും ആയിരുന്നെങ്കിലും ഇപ്പോള്‍ ചാരിതാര്‍ത്ഥ്യമാണുളളത്. എന്നിരുന്നാലും ഇനിയും സാങ്കേതികവികാസവും കരുത്തും പ്രതിരോധവും ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകര്‍ കേരളത്തിന്റെ സാധ്യത മനസ്സിലാക്കി മുന്നോട്ടുവരണം. ചൈനയുടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്തി സാങ്കേതിക മുന്നേറ്റത്തിന് അവസരമുണ്ട്. കാര്‍ഷികമേഖലയിലും ഭക്ഷ്യോത്പ്പാദനത്തിലും കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാം. ഇടനിലക്കാരെ ഒഴിവാക്കി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ബ്രാന്ഡിംങോടെ പുറത്തിറക്കാനായാല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയുടെ മൂന്നിരട്ടി നേടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രതിച്ഛായ നേടിയ കേരളം സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവികസനത്തില്‍ പ്രത്യേക മാതൃകയാണ് പിന്തുടരുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. മുഹമ്മദ് വൈ. സഫീറുള്ള ഐഎഎസ് പറഞ്ഞു. ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ ഈ വര്‍ഷത്തോടെ അഞ്ചുലക്ഷം ചതുരശ്രയടിയായി ഉയര്‍ത്തും. കൊവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തെ 26 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാന്നൂറ് കോടിരൂപയുടെ നിക്ഷേപം സമാഹരിക്കാനായതായും അദ്ദേഹം വെളിപ്പെടുത്തി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications