ഇന്ത്യ- യുഎസ് വ്യാപാരക്കരാർ ഇനിയും പുരോഗതിയിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ വിവാദങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ത്യ റഷ്യൻ ഊർജ്ജം വാങ്ങുന്നതിനെതിരെ ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ റഷ്യയിൽ നിന്നുള്ള വളങ്ങളും രാസവസ്തുക്കളും അമേരിക്ക വാങ്ങുന്നുണ്ടെന്നാണ് ഇന്ത്യ പറയുന്നത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടർ ട്രംപിനോട് ഈ കാര്യം ചോദിച്ചു. എന്നാൽ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് മറുപടി നൽകിയത്.
യുഎസിനെതിരെ ഇന്ത്യ
"യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ അന്ന് അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപഭോക്താവിന് പ്രവചനാതീതവും താങ്ങാനാവുന്നതുമായ ഊർജ്ജ ചെലവ് ഉറപ്പാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെന്ന് വ്യക്തമാണ്" എന്നാണ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
ഇന്ത്യയുടെ ഇറക്കുമതി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നു എന്ന് പ്രസ്താവന ഊന്നിപ്പറയുന്നു. എന്നാൽ ആണവ നിലയങ്ങൾക്കുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള പല്ലേഡിയം, വളങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ റഷ്യൻ ഉൽപ്പന്നങ്ങൾ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കുമേൽ താരിഫ് ഉയർത്തിയതിനെതിരെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും "ഡബിൾ സ്റ്റാൻഡേർഡ്" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്.

ഇന്ത്യയെ വിമർശിച്ച ട്രംപ്
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ റഷ്യയുടെ എണ്ണ വാങ്ങി അത് വിൽപ്പന നടത്തി ലാഭം കൊയ്യുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യക്കുമേൽ താരിഫ് ചുമത്തിയത്. "ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, ഇന്ത്യ യുഎസ്എയ്ക്ക് നൽകുന്ന താരിഫ് ഞാൻ ഉയർത്തും." എന്നായിരുന്നു ട്രംപ് ഇതിനു മുന്നേ പോസ്റ്റ് ചെയ്തത്.
റഷ്യയുമായുള്ള ബന്ധമാണ് ട്രംപിനെ ചൊടിപ്പിച്ചത്
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് ഇന്ത്യക്കുമേൽ 25% ഇറക്കുമതി താരിഫ ചുമത്താൻ കാരണമായതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 0.2% മാത്രമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതി സമീപ മാസങ്ങളിൽ 35%-ത്തിലധികമായി വർദ്ധിച്ചു. യുദ്ധാനന്തരം പരമ്പരാഗത മിഡിൽ ഈസ്റ്റേൺ വിതരണക്കാർ തങ്ങളുടെ കയറ്റുമതി യൂറോപ്പിലേക്ക് തിരിച്ചുവിട്ടതാണ് ഈ മാറ്റത്തിന് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
നിലവിലെ ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും ട്രംപിൻ്റെ ഈ വാശിയാണ്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ എടുക്കുന്നു എന്ന് ആരോപിക്കുമ്പോൾ യുഎസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ റഷ്യയിൽ നിന്നും മറ്റു ഇറക്കുമതികൾ നട്ടത്തുന്നുണ്ടെന്ന് ഇന്ത്യയും പ്രതികരിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications