പൊതുവേ നമ്മൾ മലയാളികൾ വിശേഷ ദിവസങ്ങളിലും ഉത്സവ സമയങ്ങളിലും സ്വർണ്ണം വാങ്ങാറുണ്ട്. വീട്ടിലെ കല്യാണമായാലും, കുട്ടി ജനിച്ചാലുമൊക്കെ സ്വർണ്ണം സമ്മാനമായി നൽകുന്നതും അണിയുന്നതും കാലങ്ങളായി മലയാളികളുടെ ശീലമാണ്. ചില പ്രത്യേക ഉത്സവ നാളുകളിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ.
അക്ഷയ തൃതീയ ദിവസങ്ങളിൽ കേരളത്തിലെ ജ്വലറികളിൽ കാണാറുള്ള തിരക്ക് ആ വിശ്വാസത്തിൻ്റെ തെളിവാണ്. പക്ഷേ ഉത്തരേന്ത്യയിൽ ദീപാവലിയും സ്വർണ്ണം വാങ്ങാൻ ശുഭകരമായ ഒരു ഉത്സവമായി കണക്കാക്കപ്പെടുന്നു. ദീപാവലി അടുക്കും തോറും കേരളത്തിലെ സ്വർണ്ണ വിപണിയും ചൂടുപിടിക്കുന്നത് ഈ ശീലം ദക്ഷിണേന്ത്യയിലേക്കും പടരുന്നതിൻ്റെ സൂചനയാണ്. ഈ ദീപാവലിക്കാലത്ത് സ്വർണ്ണം വാങ്ങി വെക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

ദീപാവലിയും സ്വർണ്ണവും തമ്മിലുള്ള ബന്ധം
ഉത്തരേന്ത്യ പോലെ 5 ദിവസത്തെ ആഘോഷങ്ങളില്ലെങ്കിലും വീടുകളിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മഹാവിഷ്ണു, മഹാലക്ഷ്മി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തിയും കേരളത്തിലും വളരെ പ്രാധാന്യത്തോടെ ദീപാവലി ആഘോഷിക്കാറുണ്ട്. ഗുരുവായൂർ, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങളിൽ വലിയ ജനത്തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടാറുള്ളത്. ഐശ്വര്യത്തിൻ്റെ ദേവതയായാണ് മഹാലക്ഷ്മിയെ ആരാധിക്കുന്നത്. സ്വർണ്ണവും ഐശ്വര്യത്തിൻ്റെ പ്രതീകമായി കരുതപ്പെടുന്നു. ദീപാവലി ഉത്സവ നാളുകളിൽ വീടുകളിൽ സ്വർണ്ണം വാങ്ങുന്നത്തിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതാണ് ദീപാവലി സീസണിൽ കേരളത്തിലെ സ്വർണ്ണ വിപണി സജീവമാകാൻ കാരണം.
വിശ്വാസം മാത്രമാണോ സ്വർണ്ണം വാങ്ങലിൻ്റെ അടിസ്ഥാനം?
സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ തകർത്തു ഉയരങ്ങളിലെത്തിയ കാലയളവിലാണ് ഈ ദീപാവലി ഉത്സവവും എത്തിയിരിക്കുന്നത്. ഐശ്വര്യമുണ്ടാവും എന്ന വിശ്വാസം മാത്രമല്ല ഇപ്പോഴത്തെ സ്വർണ്ണം വാങ്ങലിനു പിന്നിലെ കാരണം. ലോകത്ത് രാഷ്ട്രീയ - സാമ്പത്തിക മേഖലകളിൽ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം സ്വർണ്ണ വിലയെ കാര്യമായി സ്വാധീനിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണ വിലയിലെ കുതിപ്പ് അടുത്ത കാലത്തൊന്നും അവസാനിക്കാനും സാധ്യതയില്ല. അതിനാൽ നഷ്ട സാധ്യത താരതമ്യേന കുറവുള്ള ഒരു ഉത്തമ നിക്ഷേപ മാർഗ്ഗമായും ഇപ്പോൾ സ്വർണ്ണത്തെ ആളുകൾ കണക്കിലെടുക്കുന്നു. പണിക്കൂലി കുറവുള്ള ജ്വലറികളിൽ ആളുകൾ കൂടുന്നതിനു കാരണവുമിതാണ്. ആഭരങ്ങളുടെ ഡിസൈൻ നോക്കിയും ഭംഗി നോക്കിയും സ്വർണ്ണം വാങ്ങുന്ന ചിന്താഗതിക്ക് മാറ്റമുണ്ടായതും ഇങ്ങനെയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത ദീപാവലിക്കാലത്ത് സ്വർണ്ണ വില ഒരു ലക്ഷം കടക്കാനാണ് സാധ്യത. അതിനാൽ തന്നെ ഇരട്ടി ലാഭം തരുന്ന ഒരു നിക്ഷേപമായും മലയാളികൾ സ്വർണ്ണത്തെ നോക്കി കാണുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications