ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് പലപ്പോഴും വാര്‍ത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത് വെറും 6.5 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂറിലധികം സമയം ചിലവഴിക്കേണ്ടി വന്ന ഒരു യുവാവിന്റെ ദുരനുഭവമാണ്.

പങ്കജ് ഹുരിയ എന്ന യുവാവാണ് താൻ നേരിട്ട ഈ ദുരിതം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രാവിലെ 9.15-ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു പങ്കജ്. തന്റെ വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം കേവലം 6.5 കിലോമീറ്റർ മാത്രമാണ്. സാധാരണ ഗതിയിൽ മിനിറ്റുകൾക്കുള്ളിൽ എത്തേണ്ട ദൂരമാണിത്. എന്നാല്‍ റോഡിലിറങ്ങി അരമണിക്കൂർ പിന്നിട്ടിട്ടും ലക്ഷ്യസ്ഥാനത്തിന്റെ പകുതി പോലും എത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഗൂഗിൾ മാപ്പിലെ സ്ക്രീൻ സഹിതമാണ് പങ്കജ് വീഡിയോ പങ്കുവെച്ചത്. സ്ക്രീനിൽ കാണിക്കുന്നത് പ്രകാരം ഇനിയും 4.4 കിലോമീറ്റർ കൂടി യാത്ര ചെയ്യാനുണ്ട്, അങ്ങനെയെങ്കിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ 10.16 വരെ സമയം എടുക്കുമെന്നും മാപ്പ് സൂചിപ്പിക്കുന്നു. അതായത് 6.5 കിലോമീറ്റർ പിന്നിടാൻ ആകെ വേണ്ടിവരുന്നത് ഒരു മണിക്കൂറിലധികം സമയം. "ബെംഗളൂരുവിലെ യാഥാര്‍ത്ഥ്യം ഇതാണ്" എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. "ഇതാണ് ഞങ്ങളുടെയും അവസ്ഥ" എന്ന് പറഞ്ഞ് നിരവധി ബെംഗളൂരു നിവാസികൾ രംഗത്തെത്തി. ഇത്രയും കുറഞ്ഞ ദൂരമാണെങ്കിൽ കാറിന് പകരം ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ബുദ്ധിയെന്ന് ചിലർ ഉപദേശിച്ചപ്പോൾ, നഗരത്തിലെ റോഡ് സൗകര്യങ്ങളുടെ പോരായ്മയെയും അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളെയും പലരും രൂക്ഷമായി വിമര്‍ശിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ബെംഗളൂരുവിൽ, ഓരോ ദിവസവും ശരാശരി 3 മണിക്കൂറോളം ആളുകൾക്ക് ട്രാഫിക്കിൽ നഷ്ടമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
