റെയിൽവേ യാത്രകളിലെ ഏറ്റവും വലിയ തലവേദന സമയം തെറ്റിച്ച് ഓടുന്ന ട്രെയിനുകളാണ്. ചിലപ്പോൾ മണിക്കൂറുകൾ വൈകിയാണ് വണ്ടി എത്തുക. വൈകി എത്തിയാലും ഏതെങ്കിലും സ്റ്റേഷനിൽ കുറേ സമയം പിടിച്ചിടും. അല്ലെങ്കിൽ വേഗത കുറച്ച് ഓടും. എന്തായാലും സമയം തെറ്റിച്ചുള്ള ഓട്ടം യാത്രക്കാർക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. പലപ്പോഴും റെയിൽപാളത്തിലെ അറ്റകുറ്റ പണികളാണ് ട്രെയിൻ സമയത്തെ പ്രതികൂലമായി ബാധിക്കുന്നത്. അറ്റകുറ്റപ്പണികൾ ഒഴിവാക്കാൻ സാധിക്കാത്തത് കൊണ്ടുതന്നെ സഹിക്കുക മാത്രമാണ് വഴി.
എന്നാൽ റെയിൽവേയുടെ അറ്റക്കുറ്റപ്പണികൾ നേരത്തെ മനസിലാക്കി വയ്ക്കുന്നത് വഴി യാത്രകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും. ഇപ്പോൾ ഇതാ റെയില്‍വേ ട്രാക്ക് അറ്റക്കുറ്റപ്പണികളുടെ ഭാഗമായി രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളില്‍ വലിയ മാറ്റം വരുകയാണ്. പ്രധാനമായും കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളെ നീക്കം ബാധിക്കും. അതുകൊണ്ടുതന്നെ റെയിൽവേ അറിയിപ്പുകൾ കൃത്യമായി പിൻതുടരേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ ട്രെയിൻ സർവ്വീസുകളിലാണ് മാറ്റം എന്നറിയാം.
1. മാര്‍ച്ച് 6 ന് വൈകിട്ട് 5.40 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22502 ന്യൂ ടിന്‍സുകിയ-എസ്എംവിടി ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (പെരമ്പൂര്‍, കാട്പാടി, ജോലാര്‍പേട്ട വഴി) 1 മണിക്കൂർ വൈകി ഓടും
2. മാര്‍ച്ച് 7 ന് രാത്രി 11.45 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12839 ഹൗറ-ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ 1 മണിക്കൂര്‍ 15 മിനിറ്റ് വൈകി ഓടും.
3. മാര്‍ച്ച് 7-ന് വൈകിട്ട് 4.10 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12616 ന്യൂഡല്‍ഹി-ഡോക്ടര്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ഗ്രാന്‍ഡ് ട്രങ്ക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 15 മിനിറ്റ് വൈകി ഓടും.
4. മാര്‍ച്ച് 7 നും 14 നും രാവിലെ 11.35 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 13351 ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ് 35 മിനിറ്റ് വൈകും.

5. മാര്‍ച്ച് 9 ന് വൈകിട്ട് 4.45 ന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22645 ഇന്‍ഡോര്‍-തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകി ഓടും.
6. മാര്‍ച്ച് 11 ന് വൈകിട്ട് 7.35 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22504 ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് 40 മിനിറ്റ് വേഗത കുറയ്ക്കും.
7. മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22644 പട്ന-എറണാകുളം ജങ്ഷന് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകി ഓടും.
8. മാര്‍ച്ച് 13 ന് ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 07153 നരസാപൂര്‍-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് 45 മിനിറ്റ് വേഗത കുറയ്ക്കും.
9. മാര്‍ച്ച് 11 ന് വൈകിട്ട് 7.35 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 22504 ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് 40 മിനിറ്റ് വേഗത കുറയ്ക്കും.
10. മാര്‍ച്ച് 18 ന് വൈകുന്നേരം 7.25 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 06547 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് 1 മണിക്കൂര്‍ 15 മിനിറ്റ് വേഗത കുറയ്ക്കും.
യാത്ര പ്ലാൻ ചെയ്യണം
എന്തായാലും വരും ദിവസങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർ യാത്ര പുറപ്പെടുന്നതിന് മുൻപ് സമയം കൃത്യമായി പരിശോധിക്കണം. റെയിൽവേയുടെ ഔദ്യോഗിത ആപ്പ് വഴി ട്രെയിൻ സമയവും ലൊക്കേഷനും കൃത്യമായി മനസിലാക്കാൻ സാധിക്കും. അതുവഴി കാത്തിരിപ്പ് അവസാനിപ്പിക്കാനും സമയം ലാഭിക്കാനും സാധിക്കും. അതോടൊപ്പം റെയിൽവേ അറിയിപ്പുകളും ശ്രദ്ധിക്കുക.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
