ട്രെയിൻ സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേയിൽ ദിവസങ്ങൾക്ക് ശേഷം വരുമാനം കുതിച്ചുയർന്നു. സ്പെഷ്യൽ ട്രെയിനുകൾക്കായി ഐആർസിടിസി ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചതിന് ശേഷം വെറും മൂന്ന് മണിക്കൂറിനുള്ളിൽ 54,000 യാത്രക്കാർക്കായി ഏകദേശം 30,000 ടിക്കറ്റുകൾ ആണ് ബുക്ക് ചെയ്യപ്പെട്ടത്. ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ മെയ് 18 വരെയുള്ള തീയതികളിലെ മുംബൈ സെൻട്രൽ-ന്യൂഡൽഹി റൂട്ടിലെ മൂന്ന് എസി ക്ലാസുകളിലുടനീളമുള്ള എല്ലാ ടിക്കറ്റുകളും വിറ്റു പോയി.
വരുമാനം
തിങ്കളാഴ്ച രാത്രി ഒൻപത് മണി വരെ എസി ട്രെയിനുകളുടെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച വരുമാനം ഏകദേശം 10 കോടി രൂപയാണെന്ന് അധികൃതർ അറിയിച്ചു. ഹൌറയിൽ നിന്നുള്ള ട്രെയിനുകളിലെയും ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെയും ടിക്കറ്റുകളാണ് വേഗത്തിൽ ബുക്ക് ചെയ്യപ്പെട്ടതെന്നും അവർ പറഞ്ഞു. രാത്രി ഒൻപതിന് ശേഷമാണ് ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ടിക്കറ്റ് ബുക്കിംഗ്
ഡൽഹിയെ 15 പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 30 പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ് തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ ബുക്കിംഗ് രണ്ട് മണിക്കൂർ വൈകി. ചൊവ്വാഴ്ച പുറപ്പെടുന്ന ട്രെയിനുകളുടെ വിശദാംശങ്ങളാണ് ആദ്യം സിസ്റ്റത്തിൽ നൽകിയത്. തുടർന്നാണ് മറ്റ് ട്രെയിനുകളുടെ വിശദാംശങ്ങൾ സിസ്റ്റത്തിലേക്ക് നൽകിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരാതികൾ നിരവധി
ഒന്നര മണിക്കൂറിനുള്ളിൽ 18,000 ടിക്കറ്റുകൾ ബുക്ക് ചെയ്തുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 30 ട്രെയിനുകളുടെയും വിശദാംശങ്ങൾ സിസ്റ്റത്തിൽ ഒരുമിച്ച് നൽകിയിരുന്നെങ്കിൽ ബുക്കിംഗുകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈറ്റിലെ തകരാറുകൾ കാരണം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി രാത്രി വരെ പരാതികൾ ഉയർന്നിരുന്നു. ഐആർസിടിസിക്കെതിരെ ദേഷ്യം പ്രകടിപ്പിക്കാൻ നിരവധി പേർ ട്വിറ്ററിലും പ്രതിഷേധം പ്രകടിപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
