ഇന്ത്യൻ റെയിൽവേ ഈ ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നിരക്ക് വർദ്ധനവ് കിലോമീറ്ററിന് 5 മുതൽ 40 പൈസ വരെയാകാമെന്നാണ് വിവരം. എയർ കണ്ടീഷൻഡ് മുതൽ റിസർവ് ചെയ്യാത്തതും സബർബൻ പ്രതിമാസ ത്രൈമാസ സീസൺ ടിക്കറ്റ് നിരക്ക് വരെ എല്ലാ വിഭാഗങ്ങൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാകുമെന്നാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
അനുമതി
നിരക്ക് വർദ്ധനവ് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് റെയിൽവേയ്ക്ക് അനുമതി നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേയും സാമ്പത്തികമായി നഷ്ടം നേരിടുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ റെയിൽവേയുടെ ചരക്ക് വരുമാനം 19,412 കോടി രൂപയായി കുറഞ്ഞു.
പ്രതീക്ഷിച്ചതിലും കുറവ്
പ്രതീക്ഷിച്ചതിലും താഴെയുള്ള വളർച്ചാ നിരക്കിന് യാത്രാ നിരക്കിൽ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. 1.18 ലക്ഷം കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും നേടാനായത് 99, 223 കോടി രൂപയാണ്. അതേസമയം, ഈ കാലയളവിൽ മൊത്തം ചെലവ് 4,099 കോടി രൂപ ഉയർന്ന് 1.01 ലക്ഷം കോടി രൂപയായി. 97,265 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
പ്രവർത്തന അനുപാതം
2017-18 ൽ റെയിൽവേയുടെ പ്രവർത്തന അനുപാതം 98.44 ശതമാനമാണെന്ന് രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. യാത്രക്കാരുടെ സേവനങ്ങളുടെയും മറ്റ് കോച്ചിംഗ് സേവനങ്ങളുടെയും പ്രവർത്തനച്ചെലവ് വഹിക്കാനും റെയിൽവേയ്ക്ക് കഴിഞ്ഞിട്ടില്ല. ചരക്ക് ഗതാഗതത്തിൽ നിന്നുള്ള ലാഭത്തിന്റെ 95 ശതമാനവും യാത്രക്കാരുടെയും മറ്റ് കോച്ചിംഗ് സേവനങ്ങളുടെയും പ്രവർത്തനത്തിലെ നഷ്ടം നികത്താനാണ് വിനിയോഗിച്ചത്.
അറ്റ വരുമാനം
ഇന്ത്യൻ റെയിൽവേയുടെ സാമ്പത്തിക അക്കൌണ്ടുകളുടെ ഓഡിറ്റ് വിശകലനത്തിൽ വരുമാന മിച്ചത്തിന്റെ ഇടിവും മൂലധനച്ചെലവിൽ ആഭ്യന്തര വിഭവങ്ങളുടെ വിഹിതവും വെളിപ്പെടുത്തിയിട്ടുണ്ട്. അറ്റ വരുമാന മിച്ചം 2016-17 ലെ 4,913.00 കോടിയിൽ നിന്ന് 66.10 ശതമാനം കുറഞ്ഞ് 2017-18ൽ 1,665.61 കോടി രൂപയായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
