ട്രെയിൻ ടിക്കറ്റുകൾ ഇനി സൗജന്യമായി കാൻസൽ ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ ടിക്കറ്റുകൾ ഇനി സൗജന്യമായി കാൻസൽ ചെയ്യാം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ കണ്‍ഫേംടിക്കറ്റാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ ഓഫർ സ്ഥിരീകരിച്ചത്. സൗജന്യ കാൻസലേഷൻ സൗകര്യം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമായി ഞങ്ങൾ മാറുകയാണെന്നും കമ്പനി അറിയിച്ചു.

പുതിയ ഓഫർ പ്രകാരം, കാൻസൽ ചെയ്യുന്ന സമയത്ത് ഉപയോക്താക്കൾക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. കൂടാതെ ട്രെയിൽ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് അല്ലെങ്കിൽ ചാർട്ട് തയ്യാറാക്കുന്നതു വരെ ഉപഭോക്താക്കൾക്ക് ടിക്കറ്റ് കാൻസൽ ചെയ്യാനും കഴിയും. നിലവിലെ ബുക്കിംഗ് ടിക്കറ്റുകൾക്ക് ഈ ഓഫർ ലഭിക്കില്ലെങ്കിലും തത്‌കാൽ യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ പൂർണമായ റീഫണ്ട് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ട്രെയിൻ ടിക്കറ്റുകൾ ഇനി സൗജന്യമായി കാൻസൽ ചെയ്യാം

കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിലേയ്ക്ക്, പൊന്നിന് പൊള്ളും വിലകേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിലേയ്ക്ക്, പൊന്നിന് പൊള്ളും വില

മുൻകൂട്ടി പ്ലാൻ ചെയ്യുന്ന യാത്രകളാണെങ്കിലും അപ്രതീക്ഷിത മാറ്റങ്ങൾ കാരണം ടിക്കറ്റ് കാൻസൽ ചെയ്യേണ്ട സാഹചര്യം മിക്ക ആളുകൾക്കും വരുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ ടിക്കറ്റുകൾ എത്ര വൈകിയാണ് കാൻസർ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് ഉപഭോക്താക്കൾ കനത്ത കാൻസലേഷൻ ഫീസ് നൽകേണ്ടിയിരുന്നു. പുതിയ ഓഫർ പ്രകാരം, ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി ഞങ്ങൾ ഇനി കാൻസലേഷൻ പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ലന്നും കമ്പനി വ്യക്തമാക്കി. ബഹുഭാഷാ റെയില്‍വേ ബുക്കിംഗ് ആപ്പായ കണ്‍ഫേംടിക്കറ്റ് ഇംഗ്ലീഷിനു പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ കൂടി ലഭ്യമാണ്.

English summary

ട്രെയിൻ ടിക്കറ്റുകൾ ഇനി സൗജന്യമായി കാൻസൽ ചെയ്യാം

Train tickets can now be canceled for free
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X