ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. പുതുവത്സരാഘോഷങ്ങൾക്കിടെ ഇന്നലെ വൈകുന്നേരമാണ് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത്. ഇന്ത്യൻ റെയിൽവേ 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പാസഞ്ചർ ട്രെയിനുകളിലും നിരക്ക് വർദ്ധിപ്പിച്ചു. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പുതിയ നിരക്ക് അനുസരിച്ച് തുക അധികമായി നൽകേണ്ട ആവശ്യമില്ല. എന്നാൽ ഇന്നലെ അർദ്ധരാത്രി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ നിരക്ക് ബാധകമാകും.
നിരക്ക് വർദ്ധനവ്
റെയിൽവേ നിരക്ക് യുക്തിസഹമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് അടുത്തിടെ സൂചനകൾ നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേ നിരക്ക് വർദ്ധനവ് നാമമാത്രമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം എസി ക്ലാസ് റെയിൽവേ യാത്രയ്ക്ക് കിലോമീറ്ററിന് 4 പൈസയാണ് പരമാവധി വർദ്ധിക്കുക. സാധാരണ സബർബൻ ഇതര ക്ലാസുകൾക്ക് ഒരു പൈസയും (സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്), നോൺ എസി ക്ലാസിലെ മെയിൽ / എക്സ്പ്രസ് ട്രെയിനുകൾക്ക് 2 പൈസയുമാണ് കിലോമീറ്ററിന് നിരക്ക് വർദ്ധനവ് (സെക്കൻഡ് ക്ലാസ് മെയിൽ / എക്സ്പ്രസ്, സ്ലീപ്പർ ക്ലാസ് മെയിൽ / എക്സ്പ്രസ്, ഫസ്റ്റ് ക്ലാസ് മെയിൽ / എക്സ്പ്രസ്).
മാറ്റമില്ല
സൂപ്പർഫാസ്റ്റ് ചാർജ്, റിസർവേഷൻ ഫീസ് എന്നിവയ്ക്കുള്ള നിരക്കുകളിൽ മാറ്റമുണ്ടാകില്ല. ബാധകമായ ജിഎസ്ടി ഈടാക്കും. സബ് അർബൻ ട്രെയിനുകളുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. പുതുക്കിയ താരിഫ് ചാർട്ടുകൾ 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരികയും റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
നിരക്ക് വർദ്ധനവ് ഉദാഹരണ സഹിതം
ലളിതമായി പറഞ്ഞാൽ പാസഞ്ചർ ട്രെയിനുകളുടെ അടിസ്ഥാന നിരക്ക് വർധിപ്പിച്ചത് അനുസരിച്ച്, ഒരു യാത്രക്കാരൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ 500 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര നടത്തുകയാണെങ്കിൽ, ടിക്കറ്റ് നിരക്കിന്റെ വർദ്ധനവ് (ബാധകമായ ജിഎസ്ടി ഉൾപ്പെടെ): 4 പൈസ * 500 = 20.00 രൂപയാണ്.
നിരക്കുകൾ പുതുക്കും
വന്ദേ ഭാരത്, ഹംസഫർ എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, ഡുറോന്റോ, ശതാബ്ദി എക്സ്പ്രസ്, മഹാമന, അന്ത്യോദയ എക്സ്പ്രസ്, ഗരിബ് രത്ത്, രാജ്യ റാണി, ജൻ ശതാബ്ദി, സുവിധ, യുവ, എന്നീ പ്രത്യേക ട്രെയിനുകളുടെ നിലവിലെ നിരക്കുകൾ പുതുക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
നിരക്ക് വർദ്ധിപ്പിക്കാൻ കാരണം
ഇന്ത്യൻ റെയിൽവേ അവസാനമായി യാത്രക്കാരുടെ നിരക്ക് പുതുക്കിയത് 2014-15 ലാണ്. ഏഴാം ശമ്പള കമ്മീഷൻ വർദ്ധനവും ആധുനിക യാത്രക്കാരുടെ സൌകര്യങ്ങളും വർദ്ധിപ്പിച്ചതോടെ നിരക്ക് യുക്തിസഹമാക്കുന്നതിന് അത്യാവശ്യമായി മാറിയെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നിരക്ക് വർദ്ധനവിൽ നിന്നുള്ള വരുമാനം ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൌകര്യങ്ങളും സേവനങ്ങളും വേഗത്തിൽ പരിഷ്കരിക്കാൻ സഹായിക്കുമെന്നും റെയിൽവേ വകുപ്പ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
