ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ശക്തിപ്പെടുത്തുന്നു; ഒരു വര്‍ഷത്തിനകം ലാഭത്തിലെത്തിക്കും

കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്‌സിലെ വീണ്ടും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഊര്‍ജിത ശ്രമം. കെഎസ്ഇബി ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ബൃഹദ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതി തൂണ്‍ നിര്‍മാണത്തിനും ഗ്രേ സിമന്റ് ഉല്‍പ്പാദനത്തിനുമായി പ്രത്യേക യൂണിറ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. രണ്ടു യൂണിറ്റുകള്‍ക്കും മന്ത്രിമാരായ ഇപി ജയരാജന്‍, എംഎം മണി എന്നിവര്‍ തറക്കല്ലിട്ടു. ഒരു വര്‍ഷത്തിനകം സ്ഥാപനം ലാഭത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ശക്തിപ്പെടുത്തുന്നു; ഒരു വര്‍ഷത്തിനകം ലാഭത്തിലെത്തിക്കും

നേരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ സിമന്റ്‌സ്. കഴിഞ്ഞ കുറച്ച് കാലമായി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. കൂടാതെ പത്ത് ജില്ലകളില്‍ വനിതാ സംരംഭകരെ ഉപയോഗിച്ച് വാള്‍പുട്ടി നിര്‍മാണ യൂണിറ്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ജില്ലാതലത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനി തന്നെ മുന്‍കൈയ്യെടുക്കും. ഇവിടെ നിര്‍മിക്കുന്ന വാള്‍പുട്ടി ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ബ്രാന്‍ഡില്‍ വിപണയില്‍ എത്തിക്കാനാണ് ആലോചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X