റെയില്‍വേ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 2019 ഫെബ്രുവരിയിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിക്കപ്പെടുന്നത്. പിന്നീട് നടന്നത് ചരിത്രം. മികച്ച ഇന്റര്‍സിറ്റി കണക്ടിവിറ്റിയും പ്രീമിയം സൗകര്യങ്ങളും ട്രെയിനിനെ ജനകീയമാക്കി.
ഹിമാലയം തൊട്ട് തീരദേശങ്ങള്‍ വരെ നിരവധി സര്‍വീസുകള്‍ ട്രെയിന്‍ നടത്തുന്നു. രാജ്യത്തിന്റെ ഭൂപ്രകൃതി ആസ്വദിക്കാന്‍ നിരവധി പേരാണ് വന്ദേഭാരതിനെ ആശ്രയിക്കുന്നത്.

വന്ദേഭാരത് വഴി പര്യവേക്ഷണം ചെയ്യാവുന്ന പ്രദേശങ്ങള്‍ ചുവടെ:
മുംബൈ സിഎസ്എംടി-കോലാപ്പൂര്‍: മൂടല്‍മഞ്ഞുമൂടിയ കുന്നുകള്‍, പച്ച താഴ്വരകള്‍, കല്ലുകള്‍ കൊത്തിയെടുത്ത തുരങ്കങ്ങള്‍ എന്നിവ താണ്ടിയാണ് ട്രെയ്ന്‍ കൊലാപ്പൂരിലെത്തുക. പര്‍വതങ്ങള്‍ക്കിടയിലൂടെ ഉള്‍നാടന്‍ പ്രദേശങ്ങളെ തൊട്ടുള്ള യാത്ര, പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കും.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, താനെ, കല്യാണ്‍, പൂനെ, സത്താറ, കരാഡ്, മിറാദ് ജംഗ്ഷന്, കോലാപ്പൂര്‍ എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍.
മണ്സൂണ്ക്കാലമാണ് യാത്ര നടത്താന്‍ അനുയോജ്യം. മഴനാരുകള്‍ക്കിടയിലൂടെ വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറഞ്ഞ വനങ്ങളും അനുഭവേദ്യമാകും. പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തേയും വ്യാവസായിക നഗരമായ മിരാജിനേയും യാത്ര ബന്ധിപ്പിക്കുന്നു.
നെല്‍വയലുകളില്‍ നിന്ന് ചരിത്രപരമായ കോട്ടകളിലേയ്ക്കും ഡെക്കാന്‍ പീഠഭൂമിയിലേയ്ക്കുമുള്ള പരിവര്‍ത്തനം അത്ഭുതകരമാണ്.
ന്യൂഡല്‍ഹി-ഡെറാഡൂണ്‍: ഹിമാലയന്‍ താഴ്വരകളിലൂടെയുള്ള 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട്, ഡല്‍ഹി (ആനന്ദ് വിഹാര്‍) -ഡെറാഡൂണ്‍ യാത്ര 5 മണിക്കൂറില്‍ താഴെയാക്കുന്നു. സമതലങ്ങളില്‍ നിന്ന് ശിവാലിക് താഴ്വരയിലേക്കുള്ള യാത്രയ്ക്കിടയില്‍ മനോഹരമായ ഭൂപ്രകൃതി അനാവരണം ചെയ്യപ്പെടും.
ഹിമാലയത്തിലേക്കുള്ള ഒരു കവാടമാണ് ഈ റൂട്ട്. റൂര്‍ക്കി, സഹാറന്‍പൂര്‍, ദിയോബന്ദ്, മുസാഫര്‍നഗര്‍, മീററ്റ് നഗരം എന്നിവ ഉള്‍ക്കൊള്ളുന്ന ഹരിദ്വാര്‍ ജംഗ്ഷനു സമീപം മഞ്ഞുമൂടിയ കൊടുമുടികള്‍ ദൃശ്യമാകും. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസമാണ് യാത്രയ്ക്ക് അനുയോജ്യം.
വൈഷ്ണോ ദേവി ക്ഷേത്രം-ശ്രീനഗര്‍ : -30 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അതിജീവിക്കുന്ന, പ്രത്യേക ട്രെയിനിലാണ് മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. ഡീഫ്രോസ്റ്റ് ചെയ്ത വിന്‍ഡ് ഷീല്‍ഡുകളും ചൂടാക്കല്‍ സംവിധാനങ്ങളുമാണ് സവിശേഷതകള്‍.
ലോകത്തിലെ ഉയരം കൂടിയ റെയില്‍ പാലമായ ചെനാബും പ്രശസ്തമായ ബനിഹാല്‍ തുരങ്കവും ഹിമാലയന്‍ ഭൂപ്രകൃതിയുടെ അതിശയകരമായ പനോരമിക് കാഴ്ചകളും ലഭ്യമാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് യാത്രയ്ക്ക് അനുയോജ്യം.
മുംബൈ സിഎസ്എംടി - മഡ്ഗാവ് : ഏകദേശം 580 കിലോമീറ്റര്‍ ദൂരം പശ്ചിമഘട്ടത്തിന്റെ മനോഹാരിയും മുംബൈ, ഗോവ തീരദേശക്കാഴ്ചകളും ആസ്വദിക്കാനാകും. 7 മണിക്കൂര്‍ 45 മിനിറ്റാണ് ദൈര്‍ഘ്യം.
എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗും വലിയ ജനാലകളും ഇതിനായി തുറന്നിരിക്കുന്നു.തുരങ്കങ്ങള്‍, പാലങ്ങള്‍, പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങള്‍ എന്നീ അതിശയിപ്പിക്കുന്ന കൊങ്കണ്‍ ഭംഗി ആസ്വദിക്കാന്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് അനുയോജ്യം.
ചെന്നൈ - മൈസൂര്‍: തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഏകദേശം 502 കിലോമീറ്റര്‍ ദൂരം വെറും 6 മണിക്കൂര്‍ 50 മിനിറ്റിനുള്ളില്‍ താണ്ടാം. തെങ്ങിന് തോപ്പുകള്‍, കായലുകള്‍, തീരദേശ കാഴ്ചകള്‍, ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ക്ഷേത്രനഗരങ്ങള്‍ പ്രത്യേകതകളാണ്.
വൈവിധ്യമാര്‍ന്ന ദക്ഷിണേന്ത്യന്‍ ഭൂപ്രകൃതികളിലൂടെയുള്ള യാത്രയ്ക്ക് ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളാണ് അനുയോജ്യം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications