ഐപിഎൽ ആവേശം കേരളത്തിലും, മത്സരത്തിന് വേദിയാകാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും, പട്ടികയിൽ 18 വേദികൾ
ഇന്ത്യൻ കായിക മത്സരങ്ങളിലെ ഗ്ലാമർ ഇനമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). 2026-ലെ ഐപിഎൽ മത്സങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രക്കറ്റ് പ്രേമികൾ. ഇപ്പോൾ ഇതാ മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള ക്രിക്കറ്റ് മൈതാനങ്ങളുടെ സാധ്യത പട്ടിക പുറത്ത് വന്നിട്ടുണ്ട്. ആകെ 18 വേദികൾ ഐപിഎൽ മത്സരത്തിന് വേദിയാകുമെന്നാണ് കണക്ക് കൂട്ടൽ. മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷിക്കാനുള്ള വക ഈ പട്ടികയിലുണ്ട്.
ഇടം പിടിച്ച് കാര്യവട്ടം സ്റ്റേഡിയം
ഐപിഎല്ലിൽ വേദിയാകാൻ സാധ്യതയുള്ള സ്‌റ്റേഡിയങ്ങളിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടം പിടിച്ചു. എന്നാല്‍ ഏത് ടീമിന്റെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുകയെന്നുള്ള കാര്യം വ്യക്തമല്ല. എന്തായാലും മലയാളികൾക്ക് ആവേശം പകരുന്നതാണ് വാർത്ത. ചെന്നൈ, ഡൽഹി, ലഖ്‌നൗ, മുംബൈ (വാംഖഡെ സ്റ്റേഡിയം), കൊൽക്കത്ത, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ഹൈദരാബാദ്, ധർമ്മശാല, വിശാഖപട്ടണം, ഗുവാഹത്തി, ജയ്പൂർ, ബെംഗളൂരു, പൂനെ, റായ്പൂർ, റാഞ്ചി, നവി മുംബൈ (ഡിവൈ പാട്ടീൽ സ്റ്റേഡിയം) എന്നിവയാണ് ഐപിഎൽ 2026 മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന 18 വേദികൾ.
ചെന്നൈ, ഡൽഹി, ലഖ്‌നൗ, മുംബൈ (വാംഖഡെ സ്റ്റേഡിയം), കൊൽക്കത്ത, അഹമ്മദാബാദ്, ന്യൂ ചണ്ഡീഗഡ്, ഹൈദരാബാദ്, ധർമ്മശാല, വിശാഖപട്ടണം, ഗുവാഹത്തി, ജയ്പൂർ, ബെംഗളൂരു എന്നീ മൈതാനങ്ങളിൽ 2025-ൽ ഐപിഎൽ മത്സരങ്ങൾ നടന്നിരുന്നു.
ചെന്നൈ ടീം തിരുവനന്തപുരത്ത്..?
രാജസ്ഥാൻ റോയൽസും ജയ്പൂരിലും ബെംഗളൂരുവിലും ആർസിബിയുടെ ഹോം മത്സരങ്ങളും നടക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കാരണം, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കുറച്ച് ഹോം മത്സരങ്ങൾ റാഞ്ചിയിലും തിരുവനന്തപുരത്തും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഐപിഎൽ തീയ്യതികൾ പുറത്തിറക്കുമെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നൽകുന്ന വിവരം.

"ഐപിഎൽ ഷെഡ്യൂളിൽ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ സർക്കാരിന്റെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ആ തീയതികൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താത്തതോ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മത്സരങ്ങളുമായി കൂട്ടിയിടിക്കാത്തതോ ആയ ഒരു ഷെഡ്യൂൾ തയ്യാറാക്കാൻ ഞങ്ങൾക്ക് കഴിയും, ഇത് രണ്ടും സുഗമമായി നടത്തുന്നുവെന്ന് ഉറപ്പാക്കും," ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.
ഐപിഎൽ 2026 ഹോം മത്സരങ്ങൾക്കുള്ള വേദികളെക്കുറിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം എടുക്കാൻ ബോർഡ് ആർസിബിയോടും ആർആറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. "ആർസിബിയുടെയും രാജസ്ഥാൻ റൈഡേഴ്സിന്റെയും ഹോം വേദികളെ സംബന്ധിച്ചിടത്തോളം, ഒരു ആഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം എടുത്ത് ഞങ്ങളെ അറിയിക്കാൻ ഞങ്ങൾ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീമുകൾ അവരുടെ വേദികൾ അന്തിമമാക്കിക്കഴിഞ്ഞാൽ, അതിനനുസരിച്ച് ഞങ്ങൾ ഷെഡ്യൂൾ തയ്യാറാക്കും. അതിനാൽ, ഈ ഘട്ടത്തിൽ, ടീമുകളുടെ തീരുമാനങ്ങൾക്കും തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിനുമായി ഞങ്ങൾ കാത്തിരിക്കുകയാണ്," ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
ആർസിബി അഞ്ച് ഹോം മത്സരങ്ങൾ നവി മുംബൈയിലും രണ്ട് ഹോം മത്സരങ്ങൾ റായ്പൂരിലും കളിക്കുമെന്ന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാജസ്ഥാൻ റോയൽസ് ഐപിഎൽ 2026 ലെ അവരുടെ ഹോം മത്സരങ്ങൾ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ കളിക്കും.


Click it and Unblock the Notifications


