ട്രൂകോളർ ഇന്ത്യയിലെ യുപിഐ സർവീസ് നിർത്തലാക്കുന്നു: പ്രഖ്യാപനം നാല് വർഷത്തിന് ശേഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിലെ യുപിഐ സേവനം താൽക്കാലികമായി നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കോളർ ഐഡി ആപ്പ് ട്രൂ കോളർ. ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ ആരംഭിച്ച് നാല് വർഷത്തിന് ശേഷമാണ് കമ്പനിയുടെ പ്രഖ്യാപനം. ആപ്പ് ഇന്ന് മുതൽ ഉപയോക്താക്കൾക്കുള്ള സേവനം താൽക്കാലികമായി നിർത്തിവയ്ക്കും. ഇന്ത്യയിൽ ട്രൂകോളർ പേ എന്ന പേരിലാണ് യുപിഐ സേവനം പ്രവർത്തിപ്പിച്ച് വന്നത്.

കുടുംബശ്രീയില്‍ നിന്നും നിലവിളക്ക്, നാഗാലാന്‍ഡിലെ ഷാള്‍; വനിതാ ദിനത്തില്‍ മോദിയുടെ പര്‍ച്ചേഴ്സ്

ആശയവിനിമയവും സുരക്ഷയും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സേവനം നിർത്താനുള്ള തീരുമാനമെന്നാണ് കമ്പനി വക്താവിനെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. "റെഗുലേറ്റർമാരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച മാർഗ്ഗനിർദ്ദേശം അനുസരിച്ച്, തങ്ങൾ ഉപയോക്താക്കൾക്ക് രണ്ടാഴ്ചത്തെ അറിയിപ്പ് നൽകിയ ശേഷമാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ട്രൂകോളർ പറഞ്ഞു.

   ട്രൂകോളർ ഇന്ത്യയിലെ യുപിഐ സർവീസ് നിർത്തലാക്കുന്നു: പ്രഖ്യാപനം നാല് വർഷത്തിന് ശേഷം

 

പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന് പുതിയ യുപിഐ ഉപയോക്താക്കളെ കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിലും, ട്രൂകോളർ പേ മറ്റ് യുപിഐ പങ്കാളികളുമായി സംയോജിപ്പിച്ച് പ്രവർത്തനം തുടരാനുള്ള സാധ്യതയുണ്ട്. അതേസമയം, കമ്പനി ഇതുവരെയും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ല.

"സമൂഹത്തെ സേവിക്കുന്നതിനായി അദ്വിതീയമായി സ്ഥാനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മറ്റ് നിരവധി അവസരങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു. പല കമ്പനികളും ഇതിനകം സംഭാവന ചെയ്യുന്ന പേയ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം നിക്ഷേപത്തിന്റെ സാധ്യത വളരെ കൂടുതലാണ്. ചുരുക്കത്തിൽ, ഇത് പേയ്‌മെന്റുകൾ നഷ്‌ടപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ തീരുമാനമാണ്, ആശയവിനിമയം, വിശ്വാസം, സുരക്ഷ തുടങ്ങിയ മേഖലകളിൽ കൂടുതൽ സ്വാധീനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളിലും പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, "വക്താവ് പറഞ്ഞു.

2020ന്റെ പകുതിയോടെ ട്രൂകോളർ പേയിൽ രജിസ്റ്റർ ചെയ്ത 20 ദശലക്ഷത്തോളം യുപിഐ ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ അതിന്റെ ബാങ്കിംഗ് പങ്കാളികളായ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിലൂടെ ബിൽ പേയ്മെന്റുകൾ പോലുള്ള സേവനങ്ങളും നൽകിവന്നിരുന്നു. വിവിധ ബാങ്ക് ഇതര ധനകാര്യ കമ്പനികളുമായി സഹകരിച്ച് വായ്പ വിതരണം ചെയ്യുന്ന പ്ലാറ്റ്ഫോം യുപിഐ സേവനം നിർത്തലാക്കുന്നത് വായ്പാ പ്രവർത്തനങ്ങളിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെന്നും ട്രൂകോളർ പറഞ്ഞു. നിലവിൽ, ട്രൂകോളറിന് രാജ്യത്ത് പ്രതിമാസം 200 ദശലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളുണ്ട്. ഇതിന് പുറമേ 1,20,000 പ്രീമിയം ഉപഭോക്താക്കളുണ്ട്. മാർച്ചിൽ, ട്രൂകോളർ ഗാർഡിയൻസ് എന്ന പേരിൽ ഒരു സ്വകാര്യ സുരക്ഷാ ആപ്ലിക്കേഷനും ട്രൂ കോളർ ആരംഭിച്ചിരുന്നു.

Read more about: india ഇന്ത്യ
English summary

True caller shuts its UPI service in India, Company announces today

True caller shuts its UPI service in India, Company announces today
Story first published: Monday, March 8, 2021, 21:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X