'അടി കിട്ടിയിട്ടും അടങ്ങാതെ ട്രംപ്', ഇരട്ട താരിഫ് ഏർപ്പെടുത്തി, കിട്ടിയത് വീണ്ടും ആ രാജ്യത്തിന് തന്നെ

ഏർപ്പെടുത്തിയ താരിഫ് ബൂമറാങ് പോലെ ഓഹരി വിപണിയിൽ ഇടിത്തീയായി വീണിട്ടും, വീണ്ടും ഇരട്ട താരിഫുമായി ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന 25 ശതമാനം തീരുവയുടെ ഇരട്ടി ഏർപ്പെടുത്തുമെന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതായത് തീരുവ അൻപത് ലേക്ക് ഉയർത്തും എന്ന് സാരം. ബുധനാഴ്ച മുതലാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരിക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓണ്ടാറിയോ സംസ്ഥാന സർക്കാർ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയിലേക്ക് പുതിയ തീരുവ ചുമത്തിയതിന്റെ പ്രതികാര നടപടിയായി ട്രംപിന്റെ തീരുവ വർദ്ധനവിനെ മാധ്യമങ്ങൾ വിലയിരുത്തുന്നു.

"കാനഡയിൽ നിന്ന് യു.എസിലേക്ക് വരുന്ന എല്ലാ സ്റ്റീൽ, അലുമിനിയത്തിനും 25 ശതമാനം കൂടി ചേർത്ത് 50 ശതമാനം തീരുവ വിധിക്കാൻ വാണിജ്യ സെക്രട്ടറി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാനഡ ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ്," ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്

ഈ പ്രഖ്യാപനത്തെ തുടർന്ന് യുഎസ് ഓഹരി വിപണിയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു. തിങ്കളാഴ്ച 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയ എസ് ആൻഡ് പി 500 സൂചിക, ചൊവ്വാഴ്ചയിലും ഇടിവ് തുടരുകയാണ്. ട്രംപിന്റെ പുതിയ തീരുവ നയങ്ങൾ മൂലം വിപണിയിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

ഗോൾഡ്മാൻ സാക്സ് ബാങ്ക് 2025 വർഷത്തെ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം 2.2 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറച്ചു. മുന്നറിയിപ്പായി, പുതിയ നയങ്ങൾ വിപണിയിൽ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെങ്കിൽ വൈറ്റ് ഹൗസ് തിരിച്ചടിക്കാൻ തയ്യാറാകുമെന്നതും അവർ വ്യക്തമാക്കുന്നു.

Take a Poll

സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ?

ട്രംപിന്റെ തീരുവ നയങ്ങൾ അമേരിക്കൻ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുമെന്നും അതിനാൽ സാമ്പത്തിക വളർച്ചയ്ക്ക് കാലതാമസം അനുഭവപ്പെടുമെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

"ഇത് ഒരു മാറ്റത്തിന്റെ കാലഘട്ടമാണ്. ഈ നയങ്ങൾ കൊണ്ട് അമേരിക്കയിലേക്ക് സമ്പത്ത് തിരികെ കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ചെറിയ കാലതാമസം ഉണ്ടാകുമെങ്കിലും ഈ നയങ്ങൾ അമേരിക്കയ്ക്കു നല്ലതായിരിക്കും," ട്രംപ് ഫോക്സ് ന്യൂസ് ചാനലിൽ പറഞ്ഞു.

വിപണിയിൽ ആശങ്കയുണ്ടെങ്കിലും ഹോണ്ട, വോൾക്‌സ്വാഗൺ, വോൾവോ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ അമേരിക്കയിൽ പുതിയ ഫാക്ടറികൾ തുടങ്ങാൻ ആലോചിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

'അടി കിട്ടിയിട്ടും അടങ്ങാതെ ട്രംപ്', ഇരട്ട താരിഫ് ഏർപ്പെടുത്തി, കിട്ടിയത് വീണ്ടും ആ രാജ്യത്തിന്

"നമ്മുടെ തീരുവ നയങ്ങളും അൺറഗുലേഷനും വർദ്ധിച്ച എനർജി ഉത്പാദനവും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ രംഗത്തെ നേതാക്കൾ ഉറപ്പ് നൽകി," വൈറ്റ് ഹൗസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

കലിയടങ്ങാതെ ട്രംപ്, കഷ്ടപ്പെടുന്നത് രാജ്യവും

തികച്ചും യുദ്ധസമാനമായ രീതിയിൽ ആണ് ട്രംപ് ഇപ്പോൾ താരിഫ് നയങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള നിക്ഷേപകരെല്ലാം തന്നെ പുറകോട്ടു വലിയുന്ന സാധ്യതയാണുള്ളത്. ട്രംപുമായി വളരെയധികം ബന്ധം സ്ഥാപിച്ചിട്ടുള്ള എലോൺ മസ്ക് വരെ ഇപ്പോൾ വലിയ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ടെസ്‌ലയുടെ ഓഹരിയിൽ കനത്ത വീഴ്ചയാണ് ഉണ്ടാകുന്നത്. ട്വിറ്ററിൽ വരുന്ന പ്രശ്നങ്ങളും മസ്കിന്റെ നഷ്ടം വർദ്ധിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്കിന്റെ സമ്പാദ്യത്തിൽ ഈ നഷ്ടങ്ങളെല്ലാം കുറവ് വരുത്തി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ട്രംപ് ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ രണ്ട് സാഹചര്യങ്ങളാണ് ഉണ്ടാകാൻ ഇടയുള്ളത്. ഒന്ന് അമേരിക്ക ഒരു സ്വയം പര്യാപ്ത രാജ്യമായി മാറും. അതല്ലെങ്കിൽ അമേരിക്കയിലേക്ക് നിക്ഷേപകർ ഒന്നും കടന്നു വരാതെ, രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X